Thursday, March 17, 2016

ഉടല്‍ പോയ കവിതകള്‍


ഈ കുറിപ്പ് നിനക്കുതന്നെ കിട്ടുമെന്ന് എനിക്കറിയാം
ഞാനിപ്പോള്‍ ചിറകറ്റ പക്ഷിയാണ്
മരിച്ചിട്ടും മരിക്കാതെ നിന്‍റെ വിരല്‍സ്പര്‍ശത്തിനായി
കൊതികൂടി നില്‍ക്കുന്ന ഒരു കിളി

ഞാന്‍ പാടുമ്പോള്‍ നിന്‍റെ പേരിന്‍റെ ഈണങ്ങള്‍
ശ്വാസവായുപോലെ പുറത്തെ ചൂടുകാറ്റിലേക്ക് പടരുന്നു
മണല്‍ത്തിട്ടകള്‍ ഇളകുന്നു, മഴ പെയ്യുന്നു
മഴയിലെന്‍ മുടിയിഴകള്‍ പൊഴിയുന്നു

നീ ജനിച്ചതേ എനിക്കു വേണ്ടിയായിരുന്നു
നിന്നെപ്പുണരാനാണ് ഞാനീ മുതുകില്‍  കുരിശ്ശേറ്റിയത്
മരുച്ചൂടില്‍ ആരും കാണാതെ യുദ്ധം ചെയ്തത്
ഉടല്‍ കീറിമുറിച്ച് ഉപ്പു പുരട്ടിയത്
എന്നിട്ടും ഈ കടല്‍ത്തീരത്ത് ആത്മാവൊഴിഞ്ഞ ഒരു കൂടാരമായി
ഞാനും എന്‍റെ കവിതകളും ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു..

Comments/അഭിപ്രായങ്ങള്‍

6 comments:

{ ഫാരി സുല്‍ത്താന } at: March 17, 2016 said...

>> മരിച്ചിട്ടും മരിക്കാതെ നിന്‍റെ വിരല്‍സ്പര്‍ശത്തിനായി
കൊതികൂടി നില്‍ക്കുന്ന ഒരു കിളി <<

{ GR KAVIYOOR } at: March 17, 2016 said...

ഉപേക്ഷിക്കപ്പെടാനല്ല ഈ കവിതകള്‍ മണലാരണ്യത്തിലും വിരിയുന്നത് അക്ഷരങ്ങളെ പ്രണയിക്കുന്ന നിന്‍ കവിതകളെറെ ഇഷ്ടമായി

{ GR KAVIYOOR } at: March 17, 2016 said...

മുഖ പുസ്തകത്തിലുണ്ടോ ഒന്ന് ഫ്രണ്ട് ആക്കുമല്ലോ

{ ajith } at: March 18, 2016 said...

അയ്യോ, വേറെ ആർക്കോ കിട്ടേണ്ടിയിരുന്ന ഈ കുറിപ്പ് എനിക്കും കിട്ടി, വായിച്ചു, ബോധിച്ചു

{ ആറങ്ങോട്ടുകര മുഹമ്മദ്‌ } at: March 19, 2016 said...

ഉടല്‍ പോയിട്ടും ചിലക്കുന്ന കവിത

{ സുധി അറയ്ക്കൽ } at: May 06, 2016 said...

അങ്ങനെ ചിറകറ്റാലെങ്ങനെയാ!!!!

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana