Saturday, April 04, 2015

പൊരിവെയിലിലൊരു ഭ്രാന്തന്‍ മഴ


നിനക്കു നേരെ കണ്ണുകള്‍ പായിച്ചു
മുന്നോട്ടു നടക്കുമ്പോള്‍ പിറകില്‍ പെയ്യാന്‍ വിതുമ്പി
ഒരു മഴമേഘം എന്നെനോക്കി നെടുവീര്‍പ്പിട്ടു

പനിയായ് തഴുകിയും പതിവായ്‌ വിളിച്ചുണര്‍ത്തിയും
തല നനക്കും പേമാരിയായും കൂടെനടന്നൊരു ബാല്യകൌതുകം
ഇടവഴിയിലെ കലക്കവെള്ളത്തില്‍ പരല്‍മീനിനെ തിരഞ്ഞു-
നിരാശപൂണ്ട് മാറിടത്തില്‍നിന്നും മുടിക്കെട്ടെടുത്തു
പിറകിലേക്കെറിഞ്ഞു ചവിട്ടിത്തുള്ളി-ക്കടന്നുപോയപ്പോഴും
അരികില്‍ നീയുണ്ടെന്ന തോന്നലായിരുന്നു..

പിന്നെവന്ന ഗസലുകള്‍ക്കെല്ലാം നിന്റെ പേരും
നിലാവിന്റെ തിളക്കമുള്ള പുഞ്ചിരിയും മൊഞ്ചും
നിന്റെ മണവും

നീ പോയ രാവും മഴപെയ്തു
'പ്രണയം' 'പ്രണയം' എന്നലറിക്കരഞ്ഞൊരു ഭ്രാന്തന്‍ മഴ!
പിന്നീടു ഞാന്‍ ജീവന്‍ പൊട്ടിമുളയ്ക്കാന്‍ പറ്റിയൊരു പച്ചപ്പും 
തേടിയലഞ്ഞു പൊരിവെയിലിലീ മരുഭൂവിലേക്കു പോന്നു!

12 comments:

{ ഫാരി സുല്‍ത്താന } at: April 04, 2015 said...

നീ പോയ രാവും മഴപെയ്തു
'പ്രണയം' 'പ്രണയം' എന്നലറിക്കരഞ്ഞൊരു ഭ്രാന്തന്‍ മഴ!

{ പട്ടേപ്പാടം റാംജി } at: April 04, 2015 said...

നിനക്കു നേരെ കണ്ണുകള്‍ പായിച്ചു
മുന്നോട്ടു നടക്കുമ്പോള്‍ പിറകില്‍ പെയ്യാന്‍ വിതുമ്പി
ഒരു മഴമേഘം എന്നെനോക്കി നെടുവീര്‍പ്പിട്ടു

നല്ല വരികള്‍

{ ajith } at: April 04, 2015 said...

മരുഭൂമിയില്‍ ആ മഴ പെയ്തെങ്കില്‍!

{ വഴിമരങ്ങള്‍ } at: April 05, 2015 said...

ഇതിഹാസത്തിലെ രവിയുടെ ആത്മതം ഓർമ്മവരുന്നു

-മഴ കറക്കാത്ത മനുഷ്യരുണ്ടോ -

{ Cv Thankappan } at: April 05, 2015 said...

പച്ചപ്പായാല്‍ മരുഭൂമിയിലെ മഴയെ കാത്തിരിക്കേണ്ട!
ആശംസകള്‍

{ മുഹമ്മദ്‌ ആറങ്ങോട്ടുകര } at: April 07, 2015 said...

മരുഭൂമിയിയിലെ ജീവിതചിന്തകള്‍

{ K@nn(())raan*خلي ولي } at: April 07, 2015 said...

മഴയല്ലേ പെയ്തുള്ളൂ..
ഇടിവെട്ടി മിന്നടിച്ചു തലമണ്ട പോയില്ലല്ലോ! ഭാഗ്യം!!

{ സുധി അറയ്ക്കൽ } at: April 18, 2015 said...

നല്ല മഴ .

{ Bipin } at: April 19, 2015 said...

മരുഭൂമിയിൽ കിളിർക്കുന്നത്‌ ശക്തിയുള്ളത് ആയിരിയ്ക്കും. പ്രതികൂല സാഹചര്യങ്ങളെ അതി ജീവിയ്ക്കുന്നവയല്ലേ.

കോളേജ് മാഗസിനിൽ ഒക്കെ എഴുതി എന്ന് പറയുന്നു. ചരിത്രം നോക്കിയപ്പോൾ 2013 ൽ ഒന്ന് 14 ൽ ഒന്ന് 15 ൽ ഒന്ന്. ഇതാണോ എഴുത്ത്? കുറച്ചു കൂട്ടണ്ടേ?

{ Prakash chirakkal } at: May 17, 2015 said...

കവിതക്ക് മോഹഭംഗത്തിന്‍റെ ഗന്ധം

{ കുഞ്ഞുറുമ്പ് } at: June 04, 2015 said...

പിന്നീടു ഞാന്‍ ജീവന്‍ പൊട്ടിമുളയ്ക്കാന്‍ പറ്റിയൊരു പച്ചപ്പും
തേടിയലഞ്ഞു പൊരിവെയിലിലീ മരുഭൂവിലേക്കു പോന്നു!
അവിടെ മഴ പെയ്തിരുന്നെങ്കിൽ കൊള്ളാരുന്നു അല്ലെ...

{ Habeeb Rahman } at: June 10, 2015 said...

നല്ല കവിത...ആശംസകള്‍

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana