Saturday, December 13, 2014

നിനക്കുള്ള ചോദ്യം


ഒരു ചോദ്യത്തിന് പോലും പ്രിയനേ
നിന്നെ-യുരുക്കാന്‍ കഴിഞ്ഞിട്ടില്ല
നിനക്കുവേണ്ടി ഞാനുരുകുമ്പോഴും വെയിലേല്‍ക്കാതെ നീ
മാറിനിന്നതാണോ നിനക്കുള്ളിലേ-യെന്‍ ജീവന്‍!

ഒരു മഴക്കുപോലും നിന്നെ നനക്കാനായിട്ടില്ല
ഒരു തീയും നിനക്കുചാരേക്കുയര്‍ന്നു-പൊങ്ങിയിട്ടില്ല
അഗ്നിക്കും ജലത്തിനും ആര്‍ത്തിരമ്പും കടലിനും
പിടികൊടുക്കാതെ ഞാനിവിടംവരെ നിന്നെ...

ഇനി നീയൊരൊറ്റമരംപോല്‍ പെയ്യണം, ഇടിമിന്നലായി-
പെയ്തു തീരണം, നിനക്കുവേണ്ടി.. നിന്റെ ജീവനുവേണ്ടി..
'നമുക്കിടയിലെ മൌനം ഇനിയുമെത്രനാള്‍ നീണ്ടുപോകു'മെന്നത്
എനിക്കു നിന്നോടുള്ള അവസാനത്തെ ചോദ്യമാകുന്നു

അഭിപ്രായങ്ങള്‍ / Comments

11 comments:

{ ഫാരി സുല്‍ത്താന } at: December 13, 2014 said...

നമുക്കിടയിലെ മൌനം ഇനിയുമെത്രനാള്‍ നീണ്ടുപോകുമെന്നത്
എനിക്ക് നിന്നോടുള്ള അവസാനത്തെ ചോദ്യമാകുന്നു

{ ajith } at: December 13, 2014 said...

അവസാനത്തെ ചോദ്യത്തിന് ഉത്തരം കിട്ടാറില്ല

{ സൗഗന്ധികം } at: December 13, 2014 said...

കവിതയിൽ ചോദ്യമുണ്ട്‌.

നല്ല കവിത

ശുഭാശംസകൾ.......

{ Lightboy shahir } at: December 14, 2014 said...

നിനക്ക് വേണ്ടി അവൻ മഴ നനഞ്ഞത്‌ നീ കണ്ടില്ലേ?
നിനക്ക് വേണ്ടി അവൻ വെയിൽ കൊണ്ടിരുന്നതും നീ കണ്ടില്ലേ?
അവസാനം നിന്റെ വാക്കുകളാലാൽ വെന്തുരുകുന്നതും അവനല്ലേ....
അവന്റെ മനസ്സിലും എന്നുമുണ്ട് ഇതേ ചോദ്യം..... എത്രനാൾ ഈ മൗനമെന്നു.....

{ ശിഹാബ്മദാരി } at: December 14, 2014 said...

ലാസ്റ്റ് ക്വെസ്റ്റ്യൻ അങ്ങനെ അവശേഷിക്കും
കൊള്ളാം - കവിത

{ ShimnAzeez } at: December 14, 2014 said...

"ഇനി നീയൊരൊറ്റമരംപോല്‍ പെയ്യണം, ഇടിമിന്നലായി-
പെയ്തു തീരണം, നിനക്കുവേണ്ടി.. നിന്റെ ജീവനുവേണ്ടി.."

കഴിയില്ല..നീയവനായി പൊഴിച്ച നെടുവീര്‍പ്പുകളില്‍ ഒന്നെങ്കിലും സത്യമെങ്കില്‍ ഈ വാക്കുകള്‍ നാവു കൊണ്ട് മൊഴിയാനേ നിനക്കാകൂ..ഹൃദയം കരയുക തന്നെയായിരിക്കും..അല്ലെന്നു തോന്നുന്നോ???

{ Cv Thankappan } at: December 14, 2014 said...

അവസാനത്തെ നീണ്ടുനീണ്ടങ്ങനെ പോകട്ടെ....
നല്ല വരികള്‍

{ Mubi } at: December 16, 2014 said...

കയ്പ്പും മധുരവും നിറഞ്ഞ ചോദ്യങ്ങൾ...

{ K@nn(())raan*خلي ولي } at: December 18, 2014 said...

@@

ഇതൊരുമാതിരി ഒടുക്കത്തെ ചോദ്യമായിപ്പോയല്ലോ ഫാരീ?

എന്തായാലും ഗവിത വായിച്ചു എനിക്കു വട്ടായീന്നാ തോന്നണേ..

***

Anonymous at: March 18, 2015 said...

oru nalla kavitha vayicha sugam

{ കുഞ്ഞുറുമ്പ് } at: June 04, 2015 said...

എവിടെയും മഴയും മഴപ്പെയ്തുമൊക്കെ നിറഞ്ഞു നില്ക്കുന്നു :)

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana