Friday, June 21, 2013

രാപ്പനി


പനിപിടിച്ചു ഞാന്‍ മരിച്ചുറങ്ങുമീ
പുതപ്പിനുള്ളിലെക്കിറങ്ങിയോ മഴ!
ചുവന്ന കുപ്പിയില്‍ വെളുത്ത ദ്രാവകം
ചുമച്ചുതുപ്പുമീ കയ്പ്പു    ജീവിതം

വിശപ്പു തീര്‍ന്നുവോ കഴിച്ച നാവിലെ
നശിച്ച വാക്കുകള്‍ കരിഞ്ഞുണങ്ങിയോ
പനിപിടിച്ചൊരാള്‍ മരിച്ചുപോയെന്നു
പരിഭവിക്കുന്നു ചാനലില്‍ സുന്ദരി

പനിക്കു കാരണം വകുപ്പ് മന്ത്രിയോ;
"പണി കൊടുക്കണം കൊടിയെടുക്കുവിന്‍","
"കടയടക്കണം തല പൊളിക്കണം"
"പടയൊരുക്കണം തീ കൊളുത്തെടോ.."

പനിപിടിച്ചൊരെന്‍ നനഞ്ഞ നെറ്റിയില്‍
പടര്‍ന്നു കേറുമീ നരച്ച ക്രോധവും
വരണ്ടുണങ്ങിയ കറുത്ത ചുണ്ടിലേ-
യ്ക്കരിച്ചു പൊങ്ങുമീ വറുത്ത വാക്യവും

തുടിക്കുമെന്‍ മനം തിണര്‍ത്തു പൊള്ളുവാന്‍,
തുടുത്ത നെഞ്ചിലേക്കുതിര്‍ന്നു വീഴുവാന്‍
എരിഞ്ഞ ഹൃത്തിനാല്‍ തിളച്ച വാക്കിനാല്‍
എടുത്തുമാറ്റുകീ പനിച്ച പെണ്ണിനെ.
_____________________________________________
Comments അഭിപ്രായങ്ങള്‍ 


49 comments:

{ ajith } at: June 21, 2013 said...

പനിപ്പെണ്ണ് പനിച്ചുവിറയ്ക്കുന്നു


മന്ത്രി രാജി വയ്ക്കണം

(കവിത നല്ല ടെമ്പറേച്ചറുള്ളതാണ് കേട്ടോ!!)

{ Vinod Chirayil } at: June 21, 2013 said...

പനി പെട്ടെന്ന് മാറട്ടെ

{ ബൈജു മണിയങ്കാല } at: June 21, 2013 said...

പണ്ട് അഞ്ചാം പനി ഉണ്ടായിരുന്നു ഇപ്പൊ അങ്ങിനെ പനിക്ക് മന്ത്രി ഒന്നും ഇല്ല ഏതു മലയാളിക്കും വരാം. മലയാളി ആവണം അത്രേ ഉള്ളൂ
നല്ല കവിത പനിക്ക് ഇത്ര സുഖമോ?

{ SUDHI } at: June 21, 2013 said...

വിഷയം കാലികം... ഒരുപക്ഷേ നമ്മള്‍ ചിന്തിക്കുന്നത്.. അതിനാല്‍ പുതുതായ് ഒന്നുമില്ല.. അതിനെ ഒരു കവിതയാക്കിയപ്പോള്‍ മധുരം ഒട്ടും ചോര്‍ന്നതുമില്ല... ആശംസകള്‍...

{ മണ്ടൂസന്‍ } at: June 21, 2013 said...

അഞ്ചാം പനി,ഡെങ്കിപ്പനി,മലമ്പനി,ചിക്കൻ ഗുനിയ,കോളറ, വയറിളക്കം, മഞ്ഞപ്പിത്തം,അർബുദം,ടൈഫീയിഡ് അങ്ങനെ രോഗങ്ങൾ എത്രയായാലും അന്തായാലും ആർക്കൊക്കെയായാലും വേണ്ടില്ല, ആരോഗ്യമന്ത്രി രാജിവക്കണം.!

{ Cv Thankappan } at: June 21, 2013 said...

പനിവന്നാല്‍ ശാന്തശീലര്‍ക്കും ദേഷ്യം വരും എന്നുപറയുന്നത് ശരിയാണ്.
എല്ലാറ്റിനോടും ക്രോധം ഒന്നിനെയും വെറുതെവിടുന്നില്ല.
നല്ല വരികള്‍.
പണിക്കു കാരണം പനിക്കുകാരണം എന്നാക്കണം.
ആശംസകള്‍

{ Vp Ahmed } at: June 21, 2013 said...

മരുന്ന് വേണമെങ്കില്‍ പറഞ്ഞോളൂ.

{ Shibu Thovala } at: June 21, 2013 said...

പനിയെന്ന് കേൾക്കുമ്പോൾ എല്ലാവരും പേടിച്ചോടുമ്പോൾ, ഇവിടെയൊരാൾ പനിയെ പിടിച്ച് മനോഹരമായ ഒരു കവിത എഴുതിയിരിയ്ക്കുന്നു... വിഷയം പനിയാണെങ്കിലും ഒഴുക്കോടെയുള്ള വായനയ്ക്ക് പനി ഒരു തടസ്സവും സൃഷ്ടിയ്ക്കുന്നില്ല എന്നത് എടുത്തു പറയുന്നു...

ഇനി ഞാൻ പറഞ്ഞില്ല എന്നു വേണ്ട.... എല്ലാവർക്കും പനി.... മന്ത്രി രാജി വച്ചേ മതിയാകൂ... :)

{ Echmukutty } at: June 21, 2013 said...

അപ്പോ പനി വരുമ്പോ ഇങ്ങനെ ...

കൊള്ളാം.. കവിത ഇഷ്ടമായി.

{ സജിത് } at: June 21, 2013 said...

"പണിക്കു കാരണം വകുപ്പ് മന്ത്രിയോ;
പണി കൊടുക്കണം കൊടിയെടുക്കുവിന്‍
കടയടക്കണം തല പൊളിക്കണം
പടയൊരുക്കണം തീ കൊളുത്തെടോ"


ഈ വരികള്‍ രാപ്പനിക്കവിതയുടെ മൊത്തത്തില്‍ ഉള്ള ഫീല്‍ കൂടി കളഞ്ഞത് പോലെ തോന്നി

{ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ } at: June 21, 2013 said...

പനിക്കവിത ഉഷാറായി..ഞാൻ മുദ്രാവാക്യം വിളിക്കുന്ന രീതിയിൽ വായിച്ചു ..കൊള്ളാം

പനിക്കിടയിലൊരു പണികയറിയിട്ടുണ്ട്.. അവനെ പിടിച്ചിറക്കണം ( പണിക്കു കാരണം വകുപ്പ് മന്ത്രിയോ; )

ആശംസകൾ

{ ജന്മസുകൃതം } at: June 21, 2013 said...

പണിക്കു കാരണം പനിക്കുകാരണം എന്നാക്കണം.

പരിഭവിക്കുന്നു ചാനലില്‍ സുന്ദരി ithil oru mathrayude prasnam thonnunnu.mattu varikalil thulumpunna eenam ithil varan madikkunnu.
ആശംസകൾ....nalla bhavana....ആശംസകൾ

{ ശ്രീക്കുട്ടന്‍ } at: June 21, 2013 said...

അര്‍ത്ഥവത്തും രസകരവുമായ പനിക്കവിത...

{ കുമാരന്‍ | kumaaran } at: June 21, 2013 said...

gud lines

{ അംജിത് } at: June 21, 2013 said...

രസമുണ്ട്, ആസ്വദിച്ചു . കാലികപ്രസക്തം.

{ P V Ariel } at: June 21, 2013 said...

പനിക്കവിത
പണി പറ്റിച്ചല്ലോ
ലിങ്കിനു നന്ദി
വീണ്ടും കാണാം

{ maharshi } at: June 21, 2013 said...

തുടിക്കുമെന്‍ മനം തിണര്‍ത്തു പൊള്ളുവാന്‍,
തുടുത്ത നെഞ്ചിലേക്കുതിര്‍ന്നു വീഴുവാന്‍
എരിഞ്ഞ ഹൃത്തിനാല്‍ തിളച്ച വാക്കിനാല്‍
എടുത്തുമാറ്റുകീ പനിച്ച പെണ്ണിനെ.

ഇത് പനിയുടെ ലക്ഷണമല്ല
മരുന്ന് മാറിയതാ........!

{ Mohamedkutty മുഹമ്മദുകുട്ടി } at: June 22, 2013 said...

അപ്പോ പനിക്കവിതയായി,ഇനി ഒരു പനിക്കഥ എഴുതാന്‍ നോക്ക്. സീസണ്‍ ഇപ്പോകഴിയും. വേഗമാവട്ടെ.

{ Prabhan Krishnan } at: June 22, 2013 said...

പനിച്ചുവിറയ്ക്കുമ്പോഴും കവിതവരും ല്ലേ?
നന്നായിരിക്കുന്നു. ഏഴുമുതല്‍ 12 വരെയുള്ള വരികള്‍ ആദ്യം തോന്നിയ ഗൌരവം തെല്ലൊന്നു കുറച്ചുകളഞ്ഞു.എങ്കിലും,
കാലാത്മകമായ ആശയവും താളാത്മകമായ വരികളും നന്നായി യോജിപ്പിക്കാന്‍ കഴിഞ്ഞു.
ആശംസകള്‍ നെല്ലിക്കാ..

{ സിറാജ് ( മഹി) } at: June 22, 2013 said...

ഇവിടെ ആദ്യമായിട്ടാണ് വരുന്നത്...കൊള്ളാം :)

{ പൈമ } at: June 22, 2013 said...

പനി( കടം )പിടിപ്പിക്കുന്ന സര്ക്കാര് ....
പുകഴ്ത്തി പുകഴ്ത്തി നാട് കുട്ടി ചോരക്കുന്ന
ചാനൽ സംസ്കാരം ...

{ Sureshkumar Punjhayil } at: June 22, 2013 said...

Choodulla Varikal...!

Manoharam, Ashamsakal...!!!

{ khaadu.. } at: June 22, 2013 said...

"പണി കൊടുക്കണം കൊടിയെടുക്കുവിന്‍","


:)

{ "ചെണ്ടയും കോലും" } at: June 22, 2013 said...

സരിതപ്പനി!

{ ഷാജു അത്താണിക്കല്‍ } at: June 22, 2013 said...

100 ഡിഗ്രി

{ asrus ഇരുമ്പുഴി } at: June 22, 2013 said...

വരികള്‍ കൊള്ളാം ...പനിച്ചു വിറക്കുന്നു ! :)
.
.
.
.
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/

{ മുഹമ്മദ്‌ ആറങ്ങോട്ടുകര } at: June 22, 2013 said...

വരികളുടെ പുതപ്പിനുള്ളില്‍ കയറുമ്പോള്‍ പൊള്ളുന്നുണ്ട് വാക്കുകള്‍ ..
ഈ പനിക്ക് പാരാസിറ്റമോള്‍ മാത്രം പോര..
അഭിനന്ദനങ്ങള്‍

{ ചന്തു നായർ } at: June 22, 2013 said...

പനിപിടിച്ചൊരെന്‍ നനഞ്ഞ നെറ്റിയില്‍
പടര്‍ന്നു കേറുമീ നരച്ച ക്രോധവും
വരണ്ടുണങ്ങിയ കറുത്ത ചുണ്ടിലേ-
യ്ക്കരിച്ചു പൊങ്ങുമീ വറുത്ത വാക്യവും...ഭാവാത്മകം,തളാത്മകം,കാലികം...ആശംസകൾ

{ കുഞ്ഞൂസ് (Kunjuss) } at: June 23, 2013 said...

പനിയുടെ ചൂട് കവിതയിലും ...

{ ‍ആയിരങ്ങളില്‍ ഒരുവന്‍ } at: June 23, 2013 said...

പനി വന്നാലും പണിയില്ലെങ്കിലും കേട് വകുപ്പ് മന്ത്രിക്ക് തന്നെ..

ആശംസകൾ..!

{ സൗഗന്ധികം } at: June 23, 2013 said...

(കവിത നല്ല ടെമ്പറേച്ചറുള്ളതാണ് കേട്ടോ!!)

{ സഹയാത്രികന്‍ majeedalloor } at: June 23, 2013 said...
This comment has been removed by the author.
{ സഹയാത്രികന്‍ majeedalloor } at: June 23, 2013 said...

കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ,
ഇവിടെ നിന്നാല്‍ പനി പകരും
പോട്ടെ,
കവിത വരുന്ന പനിക്കും പനി വരുന്ന കവിതക്കും ഭാവുകങ്ങള്‍ ..

{ saritha mohan } at: June 25, 2013 said...

പനിക്കവിത നന്നായിട്ടുണ്ട് .high temperature കവിതകള്‍ ഇനിയും പ്രതീക്ഷിക്കാമല്ലോ അല്ലെ?

{ ബിലാത്തിപട്ടണം Muralee Mukundan } at: June 25, 2013 said...

തുടിക്കുമെന്‍ മനം തിണര്‍ത്തു പൊള്ളുവാന്‍,
തുടുത്ത നെഞ്ചിലേക്കുതിര്‍ന്നു വീഴുവാന്‍
എരിഞ്ഞ ഹൃത്തിനാല്‍ തിളച്ച വാക്കിനാല്‍
എടുത്തുമാറ്റുകീ പനിച്ച പെണ്ണിനെ.

ഒട്ടും കയ്പ്പല്ലാത്ത ഒരു പനിക്കിടപ്പ്...!

{ K@nn(())raan*خلي ولي } at: June 26, 2013 said...

കവിത വായിച്ചു നനഞ്ഞു. പിന്നെ പനിച്ചു.
പനിച്ചു വിറച്ചു മരിച്ചു.
എന്റെ മരണത്തിനു കാരണക്കാരിയായ കവയത്രി രാജിവെക്കുക!

{ Anu Raj } at: June 28, 2013 said...

പനിയൊരു മെനയാവാതിരിക്കട്ടെ....

{ Jefu Jailaf } at: July 01, 2013 said...

പണി കിട്ടിയപ്പോൾ എഴുതിയ കവിത വായിക്കാൻ നല്ല രസം..

{ HIFSUL } at: July 05, 2013 said...

Pani pidichirikkunnu enikkum ..
Randu fludrex orumichu vizhungi ennale
Marana bhayam nallapol
Haa. Thelloraswaasam ippol...
Naattilo. Solar kathunnu
Saritha fonaay peyyunnu..
Ellaavarkkum kitty fone vili..paniyaay
Pinne fever aay. .{ മിനി പി സി } at: July 06, 2013 said...

ആരു പനി വന്നു മരിച്ചാലും സരിതേം ശാലൂം അടുത്തകാലത്തൊന്നും ഒഴിഞ്ഞുപോകൂന്നു കരുതണ്ടാ....ഇനിയും അവര്‍ വരും പുതിയ പുതിയ പേരിലും രൂപത്തിലും അപ്പോഴും കാശുകൊതിയന്മാര്‍ ഇതിലും മോശമായി അവരെ എഴുന്നെള്ളിച്ചു നടക്കും ..കാരണം ഇത് കേരളമാ .......
നല്ല കവിത ആശംസകള്‍ !

{ സിയാഫ് അബ്ദുള്‍ഖാദര്‍ } at: July 06, 2013 said...

കവിതയുടെ പുതുവഴികളിൽ കൂടി ഇടക്കൊക്കെ സഞ്ചരിക്കൂ.വായന കൂടുതൽ ഉഷാറായി നടത്തണം.ഭാവുകങ്ങൾ നേരുന്നു.

{ ശിഹാബ്മദാരി } at: July 08, 2013 said...

എഴുതിയ രീതി ഇഷ്ടായി ..... കൂടുതൽ പറയാൻ ഞാൻ ആളല്ല .... ആശംസകൾ .
ഇനിയും നല്ല സൃഷ്ടികൾ പിറക്കട്ടെ .

{ kochumol(കുങ്കുമം) } at: July 09, 2013 said...

ഇപ്പൊ പനിയുടെ സീസനാണല്ലോ ഫാരി ..
നല്ല കവിത ..

{ Noushad Koodaranhi } at: July 11, 2013 said...

അധിക വായനക്ക്....
http://koodaranji.blogspot.com/2009/05/blog-post.html

{ Jasyfriend } at: August 12, 2013 said...

ഓഹോ.. ഇതാണല്ലേ രാപ്പനി.. :)

കവിത കൊള്ളാം ഇഷ്ടായി..

{ Jasyfriend } at: August 12, 2013 said...

ഓഹോ.. ഇതാണല്ലേ രാപ്പനി.. :)

കവിത കൊള്ളാം ഇഷ്ടായി..

{ ഇടശ്ശേരിക്കാരന്(വെടിവട്ടം) } at: September 03, 2013 said...

ഇതാണല്ലേ രാപ്പനി.. :)

{ hafi } at: November 16, 2014 said...

കവിത നന്നായിരുക്കുന്നു . ഇനിയും ഒരു പാട് എഴുതുക . ആശംസകൾ

{ അലാവുദ്ദീൻ ബ്രഹ്മക്കുളം } at: December 10, 2014 said...

കവിത അസ്സലായിരിക്കുന്നു എല്ലാ ആശം സകളും
ഒരു പാട് എഴുതുക !!!

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana