Thursday, December 20, 2012

തെരുവ്ഇരുട്ടില്‍ നിറംമങ്ങി
കാഴ്ച നഷ്ടപ്പെട്ട് ഭീതി പടര്‍ത്തുന്ന-
എന്‍റെയീ തെരുവിന് പീഡനത്തിന്‍റെ ദുര്‍ഗന്ധമാണ്.

മാത്രമോ,
പാതയോരം നിറയെ കമിതാക്കള്‍ വലിച്ചെറിഞ്ഞ-
കടലാസ് തുണ്ടുകള്‍
കാലികള്‍ ചവച്ചുതുപ്പിയ ബീഡിക്കുറ്റികള്‍
ഉറകള്‍ , മുഖംമൂടികള്‍ , നാപ്ക്കിനുകള്‍
തകര്‍ന്ന കപ്പുകളും സ്വപ്നങ്ങളും
കലങ്ങിത്തെളിഞ്ഞ പ്ലെയിറ്റുകള്‍
ചോരപുരണ്ട കത്തികള്‍
ഇരുണ്ട് കരുവാളിച്ച മുഖങ്ങള്‍
ആര്‍ക്കും വേണ്ടാത്തൊരായിരം  തലകള്‍
പകല്‍മാന്യന്മാര്‍ വലിച്ചെറിയുന്ന-
ഫണമുയര്‍ത്തും ഇരുകാലി വിഷ സര്‍പ്പങ്ങള്‍

തേഞ്ഞ ചെരിപ്പും മാഞ്ഞ കിനാക്കളും കൊണ്ട്
ഇനി ഞാനിവിടം തൂത്തുവൃത്തിയാക്കട്ടെ!
________________________________________
അഭിപ്രായങ്ങള്‍ / Comments

58 comments:

{ ഫാരി സുല്‍ത്താന } at: December 20, 2012 said...

തകര്‍ന്ന കപ്പുകളും സ്വപ്നങ്ങളും
കലങ്ങിത്തെളിഞ്ഞ പ്ലെയിറ്റുകള്‍
ചോരപുരണ്ട കത്തികള്‍
ആര്‍ക്കും വേണ്ടാത്ത ഒന്നിലേറെ തലകള്‍

{ Mohamedkutty മുഹമ്മദുകുട്ടി } at: December 20, 2012 said...

അല്ലാതെ തന്നെ തുറന്നു കിടന്ന കമന്റു ബോക്സ് പറഞ്ഞ സ്ഥലത്തു ക്ലിക്കിയാല്‍ അടയുകയാണല്ലോ?.ഏതായാലും ഹിക്മത്തു കൊള്ളാം.പിന്നെ കവിത ,അതെനിക്കു ഒട്ടും ദഹിക്കാത്ത വിഷയമായതിനാല്‍ പിന്നെ ഞാനെങ്ങിനെ കുറ്റം പറയും?

{ jayaraj } at: December 20, 2012 said...

ethanu sarikkulla theruvu.
nalla kavitha.

{ മണ്ടൂസന്‍ } at: December 20, 2012 said...

തേഞ്ഞ ചെരിപ്പും മാഞ്ഞ കിനാക്കളും കൊണ്ട്
ഇനി ഞാനിവിടം തൂത്തുവൃത്തിയാക്കട്ടെ!

ഇങ്ങനേയുള്ള വൃത്തിയാക്കലുകൾ കൊണ്ടൊന്നും വൃത്തിയാക്കാൻ കഴിയുന്നതാണ് നമ്മുടെ തെരുവെന്ന് ഞാൻ കരുതുന്നില്ല.
ഇതൊന്ന് നോക്കൂ.....,


‎"ദേഹമാസകലം മുറിവുകളും ആന്തരികാവയവങ്ങൾക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്. മുഖത്താകെ കടിച്ച് പറിച്ചത് പോലെയാണ്. വയറ്റിൽ ബൂട്ട്സിട്ട് ചവിട്ടിയ അടയാളങ്ങളുണ്ട്. പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിലൂടെ ഇരുമ്പു വടി വയറ്റിലേക്ക് കയറ്റുകയും ചെയ്തു. ചില ആന്തരികാവയവങ്ങൾക്ക് ഭേദമാക്കാനാവാത്ത വിധം കേടു പറ്റിയിട്ടുണ്ട്. വൻകുടലിൽ മുഴുവനായും ക്ഷതമേറ്റിട്ടുണ്ട്."

ആ പെൺകുട്ടിക്കേറ്റ പീഡനങ്ങളുടെ മനസ്സ് വേദനിക്കുന്ന ഒരു ചെറു വിവരണം,
ഇന്നത്തെ പത്രത്തിൽ നിന്ന്.

ആ കുറ്റവാളികളായ നരാധമന്മാരെ തൂക്കിക്കൊന്നാലും,തല വെട്ടിയാലും അതവർക്കുള്ള വേദനകളറിയാതെയുള്ള മരണ-ശിക്ഷയേ ആവുകയുള്ളൂ.! ആ രതിവൈകൃത-കാമ-നരാധമ ഭ്രാന്തന്മാരെ,ജനനേന്ദ്രിയത്തിലടക്കം ദേഹം മുഴുവൻ ആണി തറച്ച് ഇഞ്ചിഞ്ചായി കൊല്ലണം.!
വേദനയെന്തെന്ന് അവരറിയണം.
ഒരു വെറും 'പൗരന്റെ' ആത്മരോഷം.!

ഇങ്ങനെ നാടും നാട്ടാരും ഉണർന്നാലേ തെരുവിനെ വൃത്തിയാക്കാൻ കഴിയൂ.!
ആശംസകൾ.

{ മുകിൽ } at: December 20, 2012 said...

theruvinte chithram..

{ സൗഗന്ധികം } at: December 20, 2012 said...

ഫലമില്ല സോദരീ....
വല്ല്യ പുള്ളികളുടെ ചവറു കൂനകൾ
വീണ്ടുമവിടുയരും....

കവിത നന്നായി....

ശുഭാശംസകൾ.....

{ റിയ Raihana } at: December 20, 2012 said...

നല്ല കവിത. മണ്ടൂസന്റെ വിവരണം കവിതയ്ക്ക് മാറ്റ് കൂട്ടുന്നു.

{ Philip V Ariel } at: December 20, 2012 said...

തികച്ചും കാലികം.
നാം ഓരോരുത്തരും
അല്‍പ്പാല്‍പ്പമായി
ഈ വൃത്തിയാക്കല്‍
പ്രക്രിയ തുടര്‍ന്നാല്‍
ഒരു പരിധി വരെ
ചിലതൊക്കെ സാധിക്കും
തുടരുക,
എഴുതുക
അറിയിക്കുക
ആശംസകള്‍

{ പട്ടേപ്പാടം റാംജി } at: December 20, 2012 said...

തെരുവിന്റെ ചിത്രം കൂടുതല്‍ മങ്ങിക്കൊണ്ടിരിക്കുന്നു.

{ Akbar } at: December 20, 2012 said...

അരുതാത്ത കാഴ്ചകള്‍.
നല്ല ആവിഷ്ക്കാരം

{ ചീരാമുളക് } at: December 20, 2012 said...

കാണുന്നില്ലയോ വലിയോരു ജനസാഗരത്തെ
തെരുവുകളിൽ തുടങ്ങി, ഗ്രാമന്തരങ്ങൾ താണ്ടി
വീടിന്റെ ഉള്ളറകളിലേക്കവർ ദംഷ്ട്രങ്ങൾ താഴ്ത്തുന്നു

കേൾക്കുന്നതില്ലയോ വീണുടങ്ങ കണ്ണീർതുടങ്ങൾ,
തേങ്ങിക്കരയുന്നതവരാണ് കൊച്ചുകുഞ്ഞുങ്ങൾ
പോവുക തൂപ്പുകാരീ, ആ ജനയിതാക്കളെ തൂത്തീടുക

{ ajith } at: December 20, 2012 said...

വലിയ അന്ധകാരം
ചെറിയ കൈത്തിരികളെങ്കിലും കൊളുത്തീടുക
അനവധി ഇടങ്ങളില്‍ കൈത്തിരികള്‍ തെളിയുമ്പോള്‍
ഇരുള്‍ മാറി വെളിച്ചം പ്രസരിക്കും.

അല്ലെങ്കില്‍...
“ഒരുവേള പഴക്കമാവുകില്‍
ഇരുളും മെല്ലെ വെളിച്ചമായിടും”

എന്ന് കവി പാടിയതുപോല്‍
ഇരുട്ടാണ് നമ്മുടെ ഭാഗധേയം എന്നോര്‍ക്കാന്‍ സാദ്ധ്യതയുണ്ട്

കവിത ശക്തം, വാക്കുകള്‍ വ്യക്തം

{ Jefu Jailaf } at: December 20, 2012 said...

അവസാന രണ്ടു വരികള്‍ .. അതെനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടു. ആ വരികലായിരുന്നോ ഏറ്റവും ആദ്യം എഴുതിയത്

{ ഷാജു അത്താണിക്കല്‍ } at: December 20, 2012 said...

തേങ്ങൽ കേൾക്കാൻ തേവർക്കും തേര് തൊളിക്കുന്നവർക്കും സമയമില്ല

കൂടെ സമരം വിളിക്കുന്നു

{ ‍ആയിരങ്ങളില്‍ ഒരുവന്‍ } at: December 20, 2012 said...

തെരുവിൽ നിന്നും വീടിനുള്ളിലേക്കും പടർന്നിരിക്കുന്നു..

കവിത നന്നായി..

{ Cv Thankappan } at: December 20, 2012 said...
This comment has been removed by the author.
{ Cv Thankappan } at: December 20, 2012 said...

തൂത്തുവാരി കളഞ്ഞാല്‍ സര്‍വവീര്യത്തോടെ തിരിച്ചെത്തുന്ന മാലിന്യങ്ങളെ മുച്ചൂടും കരീച്ചുകളയണം!!!
ആശംസകള്‍

{ keraladasanunni } at: December 20, 2012 said...

സമൂഹത്തിന്‍റെ ജീര്‍ണ്ണതയാണ് തെരുവില്‍ പ്രതിഫലിക്കുന്നത്. മണ്ടൂസന്‍ എഴുതിയ അഭിപ്രായം സ്വര്‍ണ്ണമാലയുടെ പതക്കം പോലെ അനുയോജ്യമായിരിക്കുന്നു.

{ കുട്ടന്‍ @ ചെറ്റപൊര } at: December 20, 2012 said...

ഏയ് തെരുവേ ഒരു നാള്‍ ഞാന്‍ പകരം വീട്ടും നിന്‍റെ ക്രൂരതകള്‍ക്ക്

{ കൊമ്പന്‍ } at: December 20, 2012 said...

വൃത്തിയാക്കും തോറും വൃത്തികെടാവുന്ന ദുനിയാവ് അല്ല
എങ്കിലും ശ്രമം നല്ലത് തന്നെ

{ ആറങ്ങോട്ടുകര മുഹമ്മദ്‌ } at: December 20, 2012 said...

എല്ലാ തെരുവുകളും മലിനം.വൃത്തിയാക്കാന്‍ ശ്രമിക്കുന്നവരെ തോട്ടിക്കൊളുത്തില്‍ വലിക്കുന്ന അധികാരം.
കവിത പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്നു.

{ സീത* } at: December 20, 2012 said...

മലീമസമായിരിക്കുന്ന, പൂമൊട്ടുകള്‍ കശക്കിയെറിയപ്പെടുന്ന ഈ തെരുവു വൃത്തിയാക്കാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും സോദരീ... :)

{ gini gangadharan } at: December 20, 2012 said...

mm, anganem parayam...

{ അസിന്‍ } at: December 20, 2012 said...

ഉറങ്ങാൻ സമയമില്ലാത്ത നാട്ടിലിനി ഹീനമായ രാത്രികൾ വളർന്നു കൊണ്ടിരിക്കും... വിരിയാത്ത മൊട്ടുകളിനിയും ചീന്തിയെറിയപ്പെടാൻ ഒരുപാടു ബാക്കി.... ഇരുകാലി സർപ്പത്തിന്റെ ചീറ്റലുകളക്കുവാൻ കാലത്തിനും മടി... നല്ല വരികൾ... സ്നേഹാശംസകൾ ..... :)

{ പദസ്വനം } at: December 20, 2012 said...

കൂടെ ഞാനുമുണ്ട്...
ഒന്നുമായില്ലെങ്കിലും ശ്രമിച്ചു എന്നാശ്വസിക്കാം..
ഇവിടം വൃത്തിയാക്കാന്‍ :)

{ SHAHANA } at: December 21, 2012 said...

കയിപ്പും പുളിപ്പും മധുരവും!!!!!!

{ gouthaman k.j } at: December 21, 2012 said...

oh ividengum vrithiyaakum ennu thonnunnilla.. pinne ottaykku thookkanda tto.. nammale okke vilicho.. sevanavaarathinu poyi oru experience und..

{ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ } at: December 21, 2012 said...

കാലം മാറുന്നു ഒപ്പം കോലവും.. ഈ പോക്ക് എവിടെ എത്തുമോ ആവോ ??????

{ .ഒരു കുഞ്ഞുമയില്‍പീലി } at: December 21, 2012 said...

തളര്ന്നുപോയവരുടെ ജീവിതത്തിന്റെ ആത്മാവിശ്വാസം . ജീവിതമെന്ന തെരുവില്‍ ഇനിയും എന്തെല്ലാം .ചിന്ത ഒരുപാടിഷ്ടായി ഒപ്പം വരികളും ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

{ anupama } at: December 21, 2012 said...

പ്രിയപ്പെട്ട ഫാരി സുല്ത്താന,

സമകാലീന സംഭവങ്ങള്‍ മനസ്സില്‍ ഉയര്‍ത്തുന്ന നടുക്കങ്ങള്‍..........

കവിതയിലൂടെ ഭംഗിയായി അവതരിപ്പിച്ചു.

ആശംസകള്‍ !

സസ്നേഹം,

അനു

{ ഇലഞ്ഞിപൂക്കള്‍ } at: December 21, 2012 said...

കാഴ്ച നഷ്ടപ്പെട്ട് ഭീതി പടര്‍ത്തുന്ന-
എന്‍റെയീ തെരുവിന് പീഡനത്തിന്‍റെ ദുര്‍ഗന്ധമാണ്.

നന്നായിരിക്കുന്നു

{ രഘുനാഥന്‍ } at: December 21, 2012 said...

നന്നായിരിക്കുന്നു
ആശംസകള്‍

{ പ്രവീണ്‍ കാരോത്ത് } at: December 21, 2012 said...

തൂലികയെന്ന ചൂലും കയ്യിലെടുക്കുക, വൃത്തിയാക്കല്‍ മഹാമഹം തുടരട്ടെ, ആശംസകള്‍ !

{ ശരത്കാല മഴ } at: December 21, 2012 said...

തേഞ്ഞ ചെരിപ്പും മാഞ്ഞ കിനാക്കളും കൊണ്ട്
ഇനി ഞാനിവിടം തൂത്തുവൃത്തിയാക്കട്ടെ!

വളരെ കുറച്ചു വരികളിലൂടെ ശക്തമായ ഒരു പ്രേമയം അവതിരിപ്പിച്ചു, നല്ല കവിത, എത്ര വൃതിയക്കിയാലും, വീണ്ടും വരുന്ന മാലിന്യങ്ങള്‍ കളയണം എങ്കില്‍ ഒരുപാടു തൂപ്പുകാര് വേണം :) എല്ലാ ആശംസകളും നേരുന്നു !

{ K@nn(())raan*خلي ولي } at: December 21, 2012 said...

അപ്പൊ മുനിസിപ്പാലിറ്റിയില്‍ പണികിട്ടി അല്ലേ!

>> പകല്‍മാന്യന്മാര്‍ വലിച്ചെറിയുന്ന-
ഫണമുയര്‍ത്തും ഇരുകാലി വിഷ സര്‍പ്പങ്ങള്‍ <<

ഓണ്‍ലൈന്‍ പീഡനക്കാരെയും തൂത്തുവാരേണ്ടിയിക്കുന്നു.

(മ്മടെ മണ്ടൂസനൊക്കെ ഗവിതയെക്കുറിച്ച് നാല് പറയാന്‍ തുടങ്ങിയല്ലോ. കലികാലം)

{ നന്ദിനി } at: December 21, 2012 said...


ഫാരി ..

തെരുവ് വൃത്തിയാക്കുക അസാധ്യം...

മാനുഷികതയുടെ മൂല്യം ഓതിക്കൊടുക്കുക അതിലേറെ ദുഷ്കരം ....

അമ്മപെങ്ങമാരെ ....തിരിച്ചറിയാന്‍ കഴിവില്ലാത്ത
ഇരുകാലി മൃഗങ്ങള്‍ക്ക് വേദം ഉപദേശിക്കുക വിഡ്ഢിത്തം ....

ഇനി എന്ത്....? എന്ന ചോദ്യത്തിന് മുമ്പില്‍ .....
തോക്കെടുക്കേണ്ട സ്ഥിതിയാണ് ..
ഈ പോക്ക് പോയാല്‍ ......

{ Vinodkumar Thallasseri } at: December 21, 2012 said...

തേഞ്ഞ ചെരിപ്പും മാഞ്ഞ കിനാക്കളും കൊണ്ട്
ഇനി ഞാനിവിടം തൂത്തുവൃത്തിയാക്കട്ടെ!

കൊള്ളാം.

{ Salim Veemboor സലിം വീമ്പൂര്‍ } at: December 21, 2012 said...

വര്‍ത്തമാന കാലത്തെ കവിത ,,
കവിത കൊള്ളാം

{ ഫൈസല്‍ ബാബു } at: December 21, 2012 said...

ശക്തമായ പ്രതിഷേധത്തില്‍ നിന്നും ഉയര്‍ന്ന വരികള്‍ കൊള്ളാം

{ അനില്‍കുമാര്‍ . സി. പി. } at: December 22, 2012 said...

nissahayathayute nilvailiyilum prathishedhathinte kadalirampam ...

{ ജന്മസുകൃതം } at: December 22, 2012 said...

തേഞ്ഞ ചെരിപ്പും മാഞ്ഞ കിനാക്കളും കൊണ്ട്
ഇനി ഞാനിവിടം തൂത്തുവൃത്തിയാക്കട്ടെ!
അതു മതിയാകുമോ‍

{ തുമ്പി } at: December 22, 2012 said...

കിനാക്കള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കട്ടെ..

{ sakeer puthan } at: December 22, 2012 said...

നല്ല കവിത ഇഷ്ട്ടപ്പെട്ടു

{ ente lokam } at: December 23, 2012 said...

veruppu,rosham, nissahyaatha..
vedanikkunnu....

{ വേണുഗോപാല്‍ } at: December 27, 2012 said...

വെറുതെ ഒരു പാഴ്ശ്രമം നടത്താം.

താളം തെറ്റിയ ഈ നാട് സാംസ്കാരിക ഭൂപടത്തില്‍ ഇടം നഷ്ട്ടപെട്ട ഏതോ തുരുത്തായി മാറിയിരിക്കുന്നു എഴുത്തുകാരി !

{ mayflowers } at: December 28, 2012 said...

തെരുവ് നിറയെ പകല്‍ മാന്യന്മാരാണ് സഹോദരീ..
കവിത നന്നായിട്ടുണ്ട്.
ആശംസകള്‍.

{ (റെഫി: ReffY) } at: December 29, 2012 said...

അസഹ്യമായ സാംസ്കാരിക അപചയം തൂത്തുവൃത്തിയാക്കുക അസാധ്യമാണ്. നമ്മുടെ വീടകം വൃത്തിയാക്കാം. അതുവഴി സമൂഹത്തെയും നന്നാക്കാം. എങ്കില്‍പോലും ഒരുറപ്പുമില്ല ഒന്നിനും.
നീതിന്യായ വ്യവസ്ഥകള്‍ ലജ്ജിക്കട്ടെ!
നല്ലെഴുത്തിനു ഭാവുകങ്ങള്‍

{ ശ്രീജിത്ത് മൂത്തേടത്ത് } at: January 03, 2013 said...

വൃത്തിയാക്കലുകള്‍ എത്രത്തോളം നടക്കുമെന്നുസംശയമുണ്ട്.

{ RAGHU MENON } at: January 03, 2013 said...

ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹത്തിനെയാണ്
ഈ കാലത്തിനു ആവശ്യം

{ നിസാരന്‍ .. } at: January 04, 2013 said...

വൃത്തിയാക്കിയെടുക്കാന്‍ കഴിയാത്തിടത്തോളം മലീമസമായിരിക്കുന്നു തെരുവുകള്‍ .. നഗരവും.. പോകെപ്പോകെ നമ്മുടെ ഗ്രാമവും

{ Nena Sidheek } at: January 05, 2013 said...

നല്ല കവിത -ആശംസകള്‍ ഫാരിത്താ.

{ kochumol(കുങ്കുമം) } at: January 06, 2013 said...

തേഞ്ഞ ചെരിപ്പും മാഞ്ഞ കിനാക്കളും കൊണ്ട്
ഇനി ഞാനിവിടം തൂത്തുവൃത്തിയാക്കട്ടെ!
കൊള്ളാം !

{ Shaleer Ali } at: January 06, 2013 said...

തെരുവിന്റെ ഓരോ ശ്വാസത്തിലും ദുര്‍ഗന്ധ കണങ്ങളും കണ്ണില്‍ വറ്റിപ്പോയ ലവണ കണികകളും മാത്രം ...

{ ജെ പി വെട്ടിയാട്ടില്‍ } at: January 09, 2013 said...

മനോഹരമായിരിക്കുന്നു
വീണ്ടും വരാം ഈ വഴിക്ക്
ഭാവുകങ്ങള്‍


Anonymous at: June 06, 2013 said...

നല്ലത് , സത്യം

{ Dr. Niyaz Mohammed } at: June 19, 2013 said...

ഇന്നത്തെ തെരുവുകള്‍..

{ Sureshkumar Punjhayil } at: June 22, 2013 said...

Vruthiyillatha manassukalkku...!

Manoharam, Ashamsakal...!!!

{ MT Manaf } at: July 03, 2013 said...

സമകാലം ....

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana