Friday, September 07, 2012

പ്രതീക്ഷ...!!!


പ്രതീക്ഷയുണര്‍ത്തി  നീ വീണ്ടു
മെന്നില്‍  നിറയുന്നു..
അകലെയെങ്ങോ  കേട്ട  ഒരു കാലൊച്ച..
അടുത്തടുത്തു  വരുന്ന 
ഒരു മൂളിപ്പാട്ടിന്റെ  തേനിംമ്പം..
കാത്തിരിപ്പിന്റെ  മധുര  നൊമ്പര
ത്തോളം  മോഹനമായി  മറ്റെന്തുണ്ട്..!
കിനാവുകളുടെ  ആരാമം  
അകതാരില്‍  കിളിര്‍ത്തു  വരുന്നത് 
പൊടുന്നനെയാണ്...
വെയിലത്ത്‌  വാടാതെ  
മഴയില്‍  നനഞ്ഞു  കുതിരാതെ 
അത്  നിനക്കായ്‌  കാത്തു  വെക്കുന്നു...
ഒരു  പൂവിതള്‍..
പക്ഷെ... നീ  ഒരിക്കലും   വരുന്നില്ല...
അകന്നു  പോകുന്ന   ആ  പദ
നിസ്വനം   നിന്റെതല്ലെന്നു  വിശ്വസി
ക്കാനാനെനിക്കിഷ്ടം...!  

48 comments:

{ ഫാരി സുല്‍ത്താന } at: September 07, 2012 said...

പാത പതന ശബ്ദം അകന്നു പോകുമ്പോള്‍
വീണ്ടും വീണ്ടും
പ്രതീക്ഷയുടെ മണി വിളക്ക് കൊളുത്തുന്നു...!

{ Ashraf Ambalathu } at: September 07, 2012 said...

ഉര്‍ദുവില്‍ ഒരു പഴഞ്ചോല്ലുണ്ട് ' ഇന്തിസാര്‍ കി ഖുഷി മുലാഖ്‌ത്തു മേ നഹി' (കാത്തിരിപ്പിന്റെ സുഖം കൂടിക്കാഴ്ചയില്‍ ഉണ്ടാവില്ല) എന്ന്. അതുകൊണ്ട് പ്രതീക്ഷയല്ലേ എല്ലാം, കൈ വിടേണ്ട..
ആശംസകള്‍...........

{ പട്ടേപ്പാടം റാംജി } at: September 07, 2012 said...

പ്രതീക്ഷ അറിയാത്ത ആനന്ദം സമ്മാനിക്കുന്നു.

{ അനാമിക } at: September 07, 2012 said...

കാത്തിരിപ്പിന്റെ സുഖം സംഗമത്തിന് ഉണ്ടാകുമോ എന്ന് സംശയം .അതിനാല്‍ തന്നെ പ്രതീക്ഷകളില്‍ മഴവില്ല് വിരിയിച്ചു കാത്തിരിക്കൂ

{ ചന്തു നായർ } at: September 07, 2012 said...

കാത്തിരിപ്പിന്റെ മധുര നൊമ്പര
ത്തോളം മോഹനമായി മറ്റെന്തുണ്ട്..!

{ സിയാഫ് അബ്ദുള്‍ഖാദര്‍ } at: September 07, 2012 said...

വരുമെന്നേ ,വരാതെവിടെപ്പോകാന്‍ ?

{ മണ്ടൂസന്‍ } at: September 07, 2012 said...

അകന്നു പോകുന്ന ആ പദ
നിസ്വനം നിന്റെതല്ലെന്നു വിശ്വസി
ക്കാനാനെനിക്കിഷ്ടം...!

അകന്ന് പോകുന്ന പദനിസ്വനം നിന്റേതല്ലെന്ന് വിശ്വസിക്കാനാ ഇഷ്ടം എന്ന് പറഞ്ഞിട്ട് അടുത്തേക്ക് വരുമ്പോൾ നീ സ്വാതന്ത്ര്യത്തെ പറ്റിയും കെട്ടുപാടുകളെ പറ്റിയും വലിയ വായിൽ നില വിളിക്കുകയാണല്ലോ ?വിശ്വാസങ്ങൾ രക്ഷിക്കട്ടെ. ആശംസകൾ.

{ PTashraf } at: September 07, 2012 said...

Eshtamaayi.....aashamsakal!

{ മന്‍സൂര്‍ ചെറുവാടി } at: September 07, 2012 said...

തുറന്നു പറയട്ടെ ഫാരി...
സത്യത്തില്‍ ഇവിടെ വന്നതില്‍ ഏറ്റവും മനസ്സിലായ ഒരു കവിത ഇതാട്ടോ .
എന്നെപോലുള്ളവര്‍ക്ക് പെട്ടൊന്ന് മനസ്സിലാവും.
കാലൊച്ചകള്‍ അടുത്ത് വരട്ടെ...ആ പൂവ് വാടാതിരിക്കട്ടെ.
ഇഷ്ടായി വരികള്‍.

{ എം.അഷ്റഫ്. } at: September 07, 2012 said...

വരും വരാതിരിക്കില്ല,
പ്ലാസ്റ്റിക് പൂവാണെന്നു കരുതി
മടങ്ങിപ്പോയതാകും.
ദൂരെ നിന്നെടുത്ത അതിന്റെ ചിത്രം പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം വരുമായിരിക്കും.
പൂക്കളെല്ലാം നശിച്ച കാലമല്ലേ?
കാലത്തെ പഴിക്കേണ്ട, നമ്മള്‍ തന്നെയാണ് ദുഷ്ടര്‍.
വരികളിഷ്ടായി,
ഇതാണല്ലേ കയ്പും മധുരവും ആ സമ്മേളനം
പൈങ്കിളിയില്‍നിന്നു രക്ഷിച്ചു.
അഭിനന്ദനങ്ങള്‍.

{ ശ്രീക്കുട്ടന്‍ } at: September 07, 2012 said...

നല്ല വരികള്‍. ലളിതമായതും..ആദ്യവരികളും അവസാനലൈനും ശരിക്കും ഹൃദ്യം..

{ കണ്ണന്‍ | Kannan } at: September 07, 2012 said...

വായിച്ചു പക്ഷേ ഇഷ്ടമായില്ല..

{ പൈമ } at: September 08, 2012 said...

angane thanne viswasikkam ....lalithamaya varikal ....fari

{ KOYAS..KODINHI } at: September 08, 2012 said...

bharathaavumonnichulla naaatttil pokkaano swapnam kaanunnath....!?kaypillaatha maduramulla kavitha aashamshakal

{ Cv Thankappan } at: September 08, 2012 said...

എല്ലാം പ്രതീക്ഷയാണല്ലോ!
പ്രതീക്ഷയിലാണല്ലോ ജീവിതം നിലനില്‍ക്കുന്നത്!!!
നല്ല വരികള്‍
ആശംസകള്‍

{ Echmukutty } at: September 08, 2012 said...

പ്രതീക്ഷയോളം മധുരം മറ്റെന്തിനുണ്ട്?

വരികള്‍ നന്നായി.....

{ പ്രഭന്‍ ക്യഷ്ണന്‍ } at: September 08, 2012 said...

മങ്ങാതെ മറയാതെ നിലനില്‍ക്കട്ടെ,
ആ വിശ്വാസമെങ്കിലും..!!

ഒത്തിരിയാശംസകള്‍..!
സസ്നേഹം..പുലരി

{ കൊമ്പന്‍ } at: September 08, 2012 said...

ഇഷ്ടമാണ്
എല്ലാവര്ക്കും ഇതുപോലെ ഉള്ള സ്വപ്നങ്ങള്‍ കാണാന്‍
ഇഷ്ടപെടുന്നവന്റെ കാലൊച്ച കേള്‍ക്കാന്‍
പക്ഷെ ചിലപ്പോ ഇതൊരു പിടിയും തരാതെ അങ്ങ് പോവും ഫാരീ

{ ഷാജു അത്താണിക്കല്‍ } at: September 08, 2012 said...

പോയി മറഞ്ഞൊരു മേഖപാളിപോൽ
പെയ്തു തീരും വരേക്കും

പ്രതീക്ഷ കൈവിടരുത്

നല്ല വരികൾ

{ faisu madeena } at: September 08, 2012 said...

ഇത് മുഴുവന്‍ വായിച്ചിട്ട് എനിക്ക് മനസ്സിലായത് വരാത്ത ഒരാള്‍ക്ക്‌ വേണ്ടി നിങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണു ...അത് കൊണ്ട് നിങ്ങള്‍ ഇവിടെ കാത്തിരുന്നോളി ...ഞാന്‍ ഫേസ്ബുക്കില്‍ കാണും .....:)

{ khaadu.. } at: September 08, 2012 said...

കാത്തിരിപ്പിന്റെ മധുര നൊമ്പര
ത്തോളം മോഹനമായി മറ്റെന്തുണ്ട്..!
കവിത കൊള്ളാം.. ഒരുപാട് പറഞ്ഞതാണെങ്കിലും..


പുതുമ വരട്ടെ..
നന്മകള്‍ നേരുന്നു..

{ Mukthar udarampoyil } at: September 08, 2012 said...

കാത്തിരിപ്പിന്റെ മധുര നൊമ്പര
ത്തോളം മോഹനമായി മറ്റെന്തുണ്ട്..!

വെയിലത്ത്‌ വാടാതെ
മഴയില്‍ നനഞ്ഞു കുതിരാതെ
അത് നിനക്കായ്‌ കാത്തു വെക്കുന്നു...


വരികള്‍
കൊള്ളാം.
മികച്ച ഒരു കവിത എന്ന് പറയാനാവില്ലെങ്കിലും
വരികള്‍ക്കിടയില്‍ കവിതയുണ്ട്.
വീണ്ടു വീണ്ടും എഴുതുക.
പുതിയ വായനകള്‍ തുടരുക.
മൂത്ത് പഴുത്ത് പാകമാവാതിരിക്കില്ല.
ഭാവുകങ്ങള്‍...

{ ഫൈസല്‍ ബാബു } at: September 08, 2012 said...

ആശംസകള്‍ !!

{ gini gangadharan } at: September 08, 2012 said...

nice one....

{ MyDreams } at: September 09, 2012 said...

ആവര്‍ത്തനം ...ഒരുപാട് തവണ വായിച്ചത് വീണ്ടും പുതിയ കുപ്പിയില്‍ ,ഒന്ന് വായിച്ചു പോവാം ..അതില്‍ കൂടുതല്‍ ഒരു പ്രതീക്ഷയും ഈ കവിത നല്ക്കുനില്ല ,,പുതിയ പുതിയ വിഷയങ്ങള്‍ കണ്ടതാട്ടെ എന്ന് പ്രതീക്ഷയോടെ ..
ചില വരികള്‍ നന്നായിരിക്കുന്നു...പക്ഷെ കവിതയില്ലെക്ക് സഞ്ചരിക്കുന്നില്ല

{ മുല്ല } at: September 09, 2012 said...

നല്ല വരികള്‍..

{ ente lokam } at: September 09, 2012 said...

ഉവ്വ്....ആ കൊട്ടയിലെ നെല്ലിക്ക പോലെ..
കയ്പ്പിനു ശേഷം പിന്നെ മധുരിക്കും...

ഇഷ്ടപ്പെട്ടു...വരികളും ആശയവും..
കവിത..?? അതിനെപ്പറ്റി പറയാന്‍
ഞാന്‍ ഇല്ല...ആശംസകള്‍..

{ പടന്നക്കാരൻ } at: September 09, 2012 said...

വായിച്ചു...

{ Jefu Jailaf } at: September 09, 2012 said...

ലളിതമാണല്ലൊ വരികൾ... ആശംസകൾ..

{ പാവപ്പെട്ടവൻ (എസ്.എൻ.ചാലക്കോടൻ) } at: September 10, 2012 said...

എല്ലവരിലുംപ്രണയമുണ്ട് എന്നും മനസിൽ പ്രണയം സൂക്ഷിക്കുന്നവർക്ക് നല്ല പ്രണയകാവ്യം എഴുതാൻ കഴിയും .നല്ല പ്രണയത്തെ മനസിൽ സൂക്ഷിക്കു...

{ ഒരു ദുബായിക്കാരന്‍ } at: September 10, 2012 said...

പക്ഷെ... നീ ഒരിക്കലും വരുന്നില്ല...
അകന്നു പോകുന്ന ആ പദ
നിസ്വനം നിന്റെതല്ലെന്നു വിശ്വസി
ക്കാനാനെനിക്കിഷ്ടം.

അതെ പ്രതീക്ഷ കൈവിടാതിരിക്കൂ..ചിലപ്പോള്‍ തിരിച്ചു വന്നേക്കാം :-)

{ Nisha } at: September 11, 2012 said...

പ്രതീക്ഷയല്ലേ നമ്മെ മുന്നോട്ടു നയിക്കുന്നത്???
ആശംസകള്‍ !!!

{ Rainy Dreamz } at: September 11, 2012 said...

വരും വരാതിരിക്കില്ല, പ്രതീക്ഷ കൈവിടാതിരിക്കൂ.

ആശംസകൾ..

{ VIGNESH J NAIR } at: September 11, 2012 said...

അകന്നു പോകുന്നത് അവന്‍ ആരിക്കില്ല... എനിക്ക് ഉറപ്പുണ്ട്...

{ Mohiyudheen MP } at: September 11, 2012 said...

അര്‍ഹിക്കുന്നതേ ആഗ്രഹിക്കാവൂ എന്നാണ്‌ കവി പറയുന്നത്‌... :) കാത്തിരിപ്പിന്‌റെ വേദനയില്‍ പങ്ക്‌ ചേരാന്‍ ആരെങ്കിലും വരുമായിരിക്കും.

{ മിന്നുക്കുട്ടി } at: September 12, 2012 said...

{ VIGNESH J NAIR


ഇദ്ദേഹം പറഞ്ഞതാണ് ശരി ...

{ നിസാരന്‍ .. } at: September 13, 2012 said...

കാത്തിരിപ്പിന് എന്നും ഒരു ആര്‍ദ്രമായ നോവുണ്ട്.. ഒപ്പം ഉള്ളിലെവിടെ നിന്നോ വരുന്ന പ്രതീക്ഷയുടെ നനുത്ത സ്പര്‍ശവും.. അകന്നു പോകുന്ന പദനിസ്വനങ്ങള്‍ നല്‍കുന്ന വേദനയും..

{ HIFSUL } at: September 13, 2012 said...

പ്രതീക്ഷ,,,,അതല്ലേ എല്ലാം..
"പ്രതീക്ഷ" ലളിതം,,മനോഹരം.
നിങ്ങളെപ്പോലെ നാളെ ഞാനുമൊരു കവിയാകും എന്ന പ്രതീക്ഷയോടെ.എഴുത്തുകാരിക്ക് ഈ എളിയവന്റെ എല്ലാ ഫാവുകങ്ങളും.

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com } at: September 13, 2012 said...

ഭാവത്തിന്‍ പരകോടിയില്‍
സ്വയമഭാവത്തിന്‍ സ്വഭാവം വരാം

{ Biju Davis } at: September 14, 2012 said...

കാത്തിരുന്ന്‍ ലഭിച്ച ഒരു പ്രിഗ്നന്സി ആഴ്ചകള്‍ക്കകം നഷ്ടപ്പെടൂന്ന ഒരു അമ്മയുടെ/സ്ത്രീയുടെ മനസികാവസ്ഥ ഫീല്‍ ചെയ്തു... നല്ല കവിത, ഫാരി!

{ അറേബ്യന്‍ എക്സ്പ്രസ്സ്‌ } at: September 15, 2012 said...

"കാത്തിരിപ്പിന്റെ മധുര നൊമ്പര
ത്തോളം മോഹനമായി മറ്റെന്തുണ്ട്..! "
അതെ കാത്തിരിപ്പിന്‍റെ നൊമ്പരത്തിനൊരു മധുരമുണ്ട്.

{ വേണുഗോപാല്‍ } at: September 16, 2012 said...

ലളിതമായ വരികള്‍ .. കവിത ഹൃദ്യമായി ..
ആശംസകള്‍

{ kochumol(കുങ്കുമം) } at: September 20, 2012 said...

ഫാരി പ്രതീക്ഷിച്ചോണ്ട് അവിടിരുന്നോ ട്ടോ ..:)

{ musthupamburuthi } at: September 26, 2012 said...

"പക്ഷെ... നീ ഒരിക്കലും വരുന്നില്ല...
അകന്നു പോകുന്ന ആ പദ
നിസ്വനം നിന്റെതല്ലെന്നു വിശ്വസി
ക്കാനാനെനിക്കിഷ്ടം...."
വരും വരാതിരിക്കില്ല......പ്രതീക്ഷ കൈവിടാതിരിക്കൂ......ആശംസകള്‍.....:)

{ K@nn(())raan*خلي ولي } at: October 20, 2012 said...

എന്നെയാണോ ഗവിയത്രി ഉദ്ദേശിച്ചത് !

{ ശ്രീജിത്ത് മൂത്തേടത്ത് } at: November 20, 2012 said...

കാത്തിരിപ്പിന്റെ നൊമ്പരമധുരം ചാര്‍ത്തിത്തന്ന കവിത..
ആശംസകള്‍..

{ Shaleer Ali } at: December 19, 2012 said...
This comment has been removed by the author.
{ Shaleer Ali } at: December 19, 2012 said...

പ്രതീക്ഷകള്‍ മരിക്കുന്നില്ല
എങ്കിലും അകന്നു പോകുന്ന പദനിസ്വനം എനിക്കുള്ളതല്ലെന്നു തന്നെ വിശ്വസിക്കണം...
അപ ശബ്ദങ്ങള്‍ അന്യനുള്ളത് ...
ശുഭ സ്വനങ്ങള്‍.. നമുക്കും.. അതാണല്ലോ ശുഭപ്രതീക്ഷ :D

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana