Friday, August 17, 2012

രൂപാന്തരംഇരുണ്ട   ചുവപ്പ് നിറമുള്ള  ചോര..
അതും  കരളില്‍ നിന്നുതിരുന്നത് 
തന്നെ  വേണമെന്ന്  നിര്‍ബന്ധം.
ഗര്‍ഭ  പാത്രത്തിന്റെ  കണക്കുകള്‍ 
പറഞ്ഞു, സ്നേഹത്തിന്റെ  മുദ്ര  പത്രത്തില്‍ 
കയ്യൊപ്പ്  ചാര്‍ത്തിച്ചു   അവര്‍..
അനുയോജ്യര്‍  ഈ  ഇണകള്‍  എന്ന് 
കാണികളുടെ  സാകഷ്യ പത്രം..
ഇതുപോലൊന്ന്  ഇനി 
കിട്ടില്ലെന്ന്  രക്ത  ബന്ധത്തിന്റെ  
ഉഷമളതയില്‍ ഉറ്റവര്‍  
ഒടുവില്‍  കഴുത്തിന്റെ  
സ്വര്‍ണ  കുരുക്കിന്റെ  തിളക്കം..
അത് കഴിഞ്ഞു , മണിയറ യിലെ 
ജനലഴികളില്‍  പിടിച്ചു ,
ജയില്‍ പുള്ളിയെ പോലെ  അവള്‍ 
പുറത്തേക്കു  നോക്കി നിന്നു...!!!

54 comments:

{ ഫാരി സുല്‍ത്താന } at: August 17, 2012 said...

എല്ലാവര്‍ക്കും എന്‍റെ സ്വാതന്ത്ര്യ ദിനാശംസകള്‍..!!!

{ ajith } at: August 17, 2012 said...

ശര്യാക്കി അല്ലേ
ഇന്നലെ കമന്റ് ഗേറ്റ് അടച്ചിട്ടേക്കുവാരുന്നു

{ സമീരന്‍ } at: August 17, 2012 said...

എന്റെ കവിത വായിച്ച് കുറ്റം പറയണോന്നു തോന്നിയാല്‍ പോസ്റ്റിന്റെ ഹെഡ്ഢിങ്ങില്‍ ക്ലിക്കിയാല്‍ മതി. കമന്റുബോക്സ് ഓപ്പണാകും.

നല്ലത പറയണേല്‍ എന്ത് ചെയ്യണം..?

{ നിസാരന്‍ .. } at: August 17, 2012 said...

വിവാഹം എന്താ എല്ലാരും ഒരു കുരുക്കായി കണക്കാക്കുന്നെ..?

{ കുഞ്ഞൂസ് (Kunjuss) } at: August 17, 2012 said...

വിവാഹം കുരുക്കാകാതിരിക്കണമെങ്കില്‍ അവിടെ നീയും ഞാനും ഇല്ലാതെ നമ്മള്‍ മാത്രം ഉണ്ടായാല്‍ മതി.... മണിയറയില്‍ എത്തിയിട്ടല്ലേയുള്ളൂ, കുരുക്കഴിഞ്ഞു കൊള്ളും ഫാരീ...:)

{ KOYAS..KODINHI } at: August 17, 2012 said...

കൂട്ടിലിട്ടു വളര്‍ത്തുന്ന തത്തകളാണ് ഓരോ ഹൗസ് വൈഫും

{ Ashraf Ambalathu } at: August 17, 2012 said...

വരികള്‍ക്ക് തീക്ഷ്ണതയുണ്ട്.
പക്ഷെ, അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ വരികളോട് ആധികാരികമായി വിയോജിച്ചേ മതിയാവൂ.

{ ജെ പി വെട്ടിയാട്ടില്‍ } at: August 17, 2012 said...

നാളെ വരാം ഈ വഴിക്ക് വീണ്ടും.

{ ABHI abbaz } at: August 17, 2012 said...

കവിതയിലെ വരികള്‍ ഇഷ്ടായി..പക്ഷെ ആശയത്തോട് യോജിപ്പില്ല...വിവാഹം കുരുക്കാവുന്നവര്‍ ഉണ്ട്..അതും കാണാതിരിക്കാന്‍ ആവില്ല..കുഞ്ഞൂസ് പറഞ്ഞത് പോലെ 'അഹം' മാത്രം എന്നാ ചിന്തയുള്ള ഇണ ആണെങ്കില്‍ കുരുക്കായിരിക്കും..ആശംസകള്‍..

{ കുമ്മാട്ടി } at: August 17, 2012 said...

നല്ല കവിത ,ഒടുവില്‍ ജീവ പര്യന്തം തടവ്‌ വിധിച്ചു അല്ലെ . രക്ഷ പെടാന്‍ പറ്റൂല ,ആശംസകള്‍

{ Vp Ahmed } at: August 17, 2012 said...

ഇത് സ്വയം ഉണ്ടാക്കുന്ന തടവറ മാത്രമല്ലെ............?

{ ഫൈസല്‍ ബാബു } at: August 17, 2012 said...

അറിയാംമേലാഞ്ഞിട്ട് ചോദിക്കുവാ പെങ്ങളെ
ഇങ്ങളെ നാട്ടില് അയല്‍ക്കൂട്ടവും ,മഹിളാ സംഘവും ഒന്നുമില്ലേ കൊണ്ട് പോയി കേസ് കൊടുക്കാന്‍ ??

{ സ്വന്തം സുഹൃത്ത് } at: August 17, 2012 said...

വരികള്‍ കൊള്ളാം പക്ഷെ ആശയം ...!

{ എം.അഷ്റഫ്. } at: August 17, 2012 said...

പൊരിവെയിലില്‍
വിയര്‍ത്തൊലിക്കുന്ന
തുണയെ നോക്കിയപ്പോള്‍
എല്ലാം മറന്നു....
ആശംസകള്‍

{ നാച്ചി (നസീം) } at: August 18, 2012 said...

എന്തോ ഉദ്ദേശിച്ചു എന്തൊക്കെയോ വരിഞ്ഞു മുറുക്കി ,,ആശംസകള്‍ വീണ്ടും വരാം

{ Mohiyudheen MP } at: August 18, 2012 said...

കൊള്ളാം വരികൾ... ആശംസകൾ :)

{ ചന്തു നായർ } at: August 18, 2012 said...

കുഞ്ഞൂസ്സിന്റെ ഈ നല്ല കമന്റ് ഞാൻ ആവർത്തിക്കുന്നൂ "വിവാഹം കുരുക്കാകാതിരിക്കണമെങ്കില്‍ അവിടെ നീയും ഞാനും ഇല്ലാതെ നമ്മള്‍ മാത്രം ഉണ്ടായാല്‍ മതി.... മണിയറയില്‍ എത്തിയിട്ടല്ലേയുള്ളൂ, കുരുക്കഴിഞ്ഞു കൊള്ളും" പക്ഷേ മണിയറയെ തടവറ ആക്കരുതെന്ന് മാത്രം...അരോ പണ്ട് കണ്ടുപിടിച്ച് ഒരു സ്വർണ്ണക്കുരുക്ക്.... അതൊക്കെ ഇല്ലാത്ത ഒരു ലോകത്തെക്കുറീച്ച് നമ്മൾ ഒരു പക്ഷേ ആഗ്രഹിക്കുമായിരിക്കും,അല്ലേ....

{ മണ്ടൂസന്‍ } at: August 18, 2012 said...

എന്റെ വിവാഹം കഴിഞ്ഞിട്ടില്ലാത്തതു കൊണ്ടും,അതിൽ എനിക്ക് കൂട്ടിലിറ്റ കിളിയെപ്പോലെ ഭാര്യയെ കാണാൻ ആഗ്രഹമില്ലാത്തോണ്ടും എനിക്കീ കവിതയുടെ ആശയം ഇഷ്ടപ്പെട്ടില്ല.! ഇത്രയ്ക്കൊക്കെ വല്ല്യേ കുരുക്കാണെങ്കിൽ എന്ന്ആത്തിനാ പിന്നെ കല്ല്യാണം കഴിക്കാൻ നിക്കണേ ? ആശംസകൾ.

{ അനാമിക } at: August 18, 2012 said...

ആദ്യ ദിനം തന്നെ അതൊരു കുരുക്കാനെന്നു എങ്ങിനെ മനസ്സിലാകും ..ജീവിതം ജീവിച്ചു തീര്തല്ലേ നല്ലതും ചീത്തയും അറിയുക..ഒരു നിമിഷം കൊണ്ട് ഒരാളെയും വിധി എഴുതാന്‍ ആകില്ല ഫാരി..വരികള്‍ പൂര്‍ണമായും ആശയവുമായി പോരുത്തപെടുനില്ല..തുറന്നു പറയുമ്പോള്‍ വിഷമം തോന്നരുത്‌ അനവിശ്യമായൊരു മടിയുണ്ട് എഴുത്തിന്.ഒരിക്കല്‍ എഴുതിയത് ആവര്‍ത്തിച്ച്‌ വായിച്ചു പൂര്‍ണത കിട്ടിയോ എന്ന് നോക്കാന്‍ ശ്രമിക്കുക.ഫാരിയുടെ പ്രശ്നം ആശയങ്ങള്‍ ഉണ്ട് പക്ഷെ അതിനെ വരികള്‍ ആക്കുമ്പോള്‍ ഭംഗി അഥവാ അതിന്റെ ആത്മാവ് ചോര്‍ന്നു പോകുന്നു എന്നുള്ളതാണ്...തിരുത്താന്‍ ശ്രമിക്കുക...നന്നായി മുന്നേറുക..ആശംസകളോടെ....അനാമിക..

{ ജീവി കരിവെള്ളൂർ } at: August 18, 2012 said...

കുരുക്കാണെന്നുള്ള വെറും മുന്‍വിധിയല്ലേ ഇതു . തിരിച്ചറിവു നേടാന്‍ സമയമെടുക്കുമായിരിക്കും ,അല്ല ഇനി വേറെ കഴിവുകള്‍ വല്ലതുമുണ്ടോ !

മിക്കവരും പറയുന്നു കുരുക്കാണെന്ന് . കുരുക്കഴിക്കാന്‍ ആരും മിനക്കെടാറില്ലെന്നുമാത്രമല്ല മറ്റുള്ളവരെ അതിലേക്കു നയിക്കാന്‍ യാതൊരു മടിയുമില്ല .

{ വേണുഗോപാല്‍ } at: August 18, 2012 said...

സ്വയം ജയില്‍പുള്ളി താന്‍ എന്ന് കരുതുന്നവര്‍ക്ക് ജനലഴിയും പിടിച്ചു അങ്ങിനെ പുറത്തേക്കു നോക്കി നില്‍ക്കാം. പക്ഷെ പരസ്പരം മനസ്സിലാക്കുന്ന ഇണകള്‍ക്ക് ഇത് ബാധകമല്ല.

{ Cv Thankappan } at: August 18, 2012 said...

എല്ലാം വേഗത്തിലായിപ്പോയി.....
ഇത്ര്യേം ദുരൂഹത വേണ്ടായിരുന്നു!!!
ആശംസകള്‍

{ Jefu Jailaf } at: August 18, 2012 said...

വരികള്‍ നന്നായിരിക്കുന്നു. കേവലം നിസ്സാര ശതമാനം ആളുകള്‍ക്കല്ലേ ഈ പ്രശ്നം ഉള്ളൂ. അത് അവര്‍ തന്നെ ശ്രമിച്ചാല്‍ മാറ്റാവുന്നതും.

{ Shaleer Ali } at: August 18, 2012 said...

മണിയറയില്‍ കയറിയ പാടെ അങ്ങനെ തോന്നണമെങ്കില്‍ പിന്നില്‍ ഒരു പ്രണയത്തിന്റെ അറ്റ് മുറിഞ്ഞ രക്തം ഉണങ്ങാത്ത ഞരമ്പുകളും കാണും.....))
നല്ല വരികള്‍ വാക്കുകള്‍ ... ആശംസകള്‍......

{ musthupamburuthi } at: August 18, 2012 said...

വരികള്‍ കൊള്ളാം,..പക്ഷെ ആശയത്തോട് യോജിക്കാന്‍ സാധിക്കുന്നില്ല....കല്യാണം ഒരു ഒരു കുരുക്കാനെന്നെനിക്ക് തോന്നുന്നില്ല,...അത് കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ വളരെ ചെറിയ ശതമാനം മാത്രമേ ഉള്ളൂ....അത് വ്യവസ്ഥിതിയുടെ പ്രശ്നമല്ല, വ്യക്തിഗത പ്രശ്നമാണ്... ..എന്തായാലും ആശംസകള്‍..............

{ nanmandan } at: August 18, 2012 said...

നല്ല വാക്കുകള്‍ ... ആശംസകള്‍

{ ഇ.എ.സജിം തട്ടത്തുമല } at: August 20, 2012 said...

അതുകൊണ്ടല്ലേ ഈയുള്ളവൻ കല്ല്യാണം കഴിക്കാത്തത്. നമ്മളായിട്ടെന്തിനാ ഒരു ഫെമിനിസ്റ്റിനെ അടിമയാക്കുന്നത്; അല്ലപിന്നെ! കവിത കൊള്ളാം. ആശംസകൾ!

{ Musthu Kuttippuram } at: August 20, 2012 said...

കവിത കൊള്ളാം,,,, വിവാഹമൊരു കുരുക്കാണെന്നത് സത്യം തന്നെ,,,,എന്നാലും ഞാനും നീയും എന്നത് മാറി നമ്മളാകുമ്പോള്‍ അതൊരു രസമുള്ള കുരുക്കാണ്,,,,ബ്ലോഗിന്‍റെ പേരുപോലെ തന്നെ ആദ്യം കുറച്ച് കയ്പ്പയാലും കുറച്ച് കഴിഞ്ഞാല്‍ നന്നായ് മധുരിക്കും,,,മധുരിക്കട്ടെ ,,,,, ഭാവുകങ്ങള്‍,,

{ കൊമ്പന്‍ } at: August 21, 2012 said...

വിവാഹം പരിശുദ്ധവും പരിപാവനവും ആയ ഒരു സംഗതി ആണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവും എന്ന് തോന്നുന്നില്ല
അതില്‍ അപൂര്‍വ്വം ആയി മാത്രമാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് അതും ഒരു ഊരാ കുടുക്ക് ആണെന്ന് പറയാന്‍ പറ്റുമോ? ആവശ്യമായ സമയത്ത മാന്യമായി വിവാഹ മോചനവും നടത്താലോ ഇതിലെ വരികള്‍ യാതാര്‍ത്ത്യത്തിനു വിപരീതം ആണെന്നെ പറയാന്‍ പറ്റൂ...
ഇത് എന്റെ മാത്രം അഭിപ്രായം ആണ്

{ Jishad Cronic } at: August 21, 2012 said...
This comment has been removed by the author.
{ Jishad Cronic } at: August 21, 2012 said...

പവിത്രമായ ബന്ധങ്ങള്‍ ഉണ്ടാകുവാന്‍ പ്രാര്‍ത്തിക്കുക, അത്രതന്നെ... ബാക്കിയൊക്കെ വിധി.

{ Mubi } at: August 22, 2012 said...

മുന്വിധിയോടെയാണല്ലോ തുടക്കം...

{ MyDreams } at: August 22, 2012 said...

മണിയറയില്‍ ഒറ്റക്ക് കുറച്ചു സമയം നിന്നാല്‍ മതി പിന്നെ രണ്ടു പേര്‍ക്കും ഒന്നിച്ചു നിന്ന് നോക്കാം ..ജീവിതത്തിലേക്ക്

{ devabhadra } at: August 22, 2012 said...

nalla varikal

{ രമേഷ്സുകുമാരന്‍ } at: August 23, 2012 said...

വീണ്ടും എഴുതണം.നല്ലതുവരട്ടെ.

{ മന്‍സൂര്‍ ചെറുവാടി } at: August 23, 2012 said...

പോസ്റ്റും കമ്മന്റ്സും വായിച്ചു. പല നിലപാടുകളും കണ്ടു. കവിത ചര്‍ച്ചയാവുന്നത് നല്ല കാര്യം തന്നെ. വരികള്‍ നന്നായി എന്ന് പറയുന്നതോടൊപ്പം ആശയത്തോടുള്ള വിയോജിപ്പും കൂടെ ചേര്‍ക്കുന്നു.
എല്ലാ ആശംസകളും

{ ജോസെലെറ്റ്‌ എം ജോസഫ്‌ } at: August 23, 2012 said...

ഒക്കെ, മുന്‍ വിധിയാനെന്നെ.......
എല്ലാ പുരുഷന്മാരും ജയില്‍ വാര്‍ഡന്‍മാരല്ല.
പിന്നെ,
>>ഇരുണ്ട ചുവപ്പ് നിറമുള്ള ചോര..
അതും കരളില്‍ നിന്നുതിരുന്നത്
തന്നെ വേണമെന്ന് നിര്‍ബന്ധം.<<

ഇതു അത്രയ്ക്കങ്ങോട്ട് പിടികിട്ടിയില്ല, ആദ്യം ആടുതോമായെ ഓര്‍ത്തുപോയി.........:)

{ kochumol(കുങ്കുമം) } at: August 23, 2012 said...

നല്ല വരികള്‍ ഫാരി ..ഇഷ്ടായി !


ജോസേ..:)

{ പടന്നക്കാരൻ } at: August 24, 2012 said...

“സാകഷ്യ പത്രം“ എന്നാണോ സാക്ഷ്യപത്രം എന്നാണോ? ഏഴാമത്തെ വരിയിയില്‍

{ ബഷീര്‍ ജീലാനി } at: August 24, 2012 said...

ആശംസകള്‍
"പാണി പാണിയോട് ചേര്‍ന്നാല്‍ പോര """
ബാക്കി ഒന്ന് പാടിയെ......................
മനസുകള്‍ ജയ്‌ലിനുള്ളില്‍ അടയ്ക്ക പെടാതിരിക്കട്ടെ!!!!

{ പ്രവീണ്‍ ശേഖര്‍ } at: August 25, 2012 said...

.കുരുങ്ങിയവര്‍ കുരുങ്ങി ..ഇനി ആരും കുരുങ്ങാതിരിക്കട്ടെ ,

{ ഇസ്മയില്‍ അത്തോളി } at: August 25, 2012 said...

നല്ല വരികള്‍ ....... .എന്റെ ഒരു സഹ പ്രവര്‍ത്തകന്‍ പറഞ്ഞത് വിവാഹം കഴിച്ചാല്‍ പൊറാട്ട കഴിച്ചത് പോലെ എന്നാണു .കഴിക്കുന്നത്‌ വരെ നല്ല രസം .കഴിച്ചാല്‍ പിന്നെ വേണ്ടീരുന്നില്ല എന്നൊരു തോന്നല്‍,പൊറാട്ട കഴിച്ചവനും കല്യാണം കഴിച്ചവനും ഒരു പോലെ വെള്ളം കുടിച്ചിട്ടെയുള്ളൂ എന്നാണ് പുള്ളിയുടെ പക്ഷം .

{ മെയ്ഫ്ലവര്‍ } at: August 26, 2012 said...

കവിതയില്‍
അനുഭവമോ, ഭാവനയോ, ചിന്തയോ,
കാലികമോ, പുരാതനമോ, വരാനിരിക്കുന്നതോ
എന്തുവേണമെങ്കിലുമാവട്ടെ.

കവിതകളിലൂടെ പറയുമ്പോള്‍ സ്പഷ്ടമായും,
സുതാര്യമായും,ലളിതമായും പറയാന്‍
ശ്രമിക്കണമെന്നൊരു അഭിപ്രായമുണ്ട്.
വളരെ കുറച്ചു വരികളിലൂടെ വലിയ കാര്യങ്ങള്‍
പറയാന്‍ കവിതക്കേ കഴിയൂ :)

“ഇതുപോലൊന്ന് ഇനി
കിട്ടില്ലെന്ന് രക്ത ബന്ധത്തിന്റെ
ഉഷമളതയില്‍ ഉറ്റവര്‍
ഒടുവില്‍ കഴുത്തിന്റെ
സ്വര്‍ണ കുരുക്കിന്റെ തിളക്കം..“
വരികളിലൂടെ പറയാനുദ്ദേശിച്ചത് അതുപോലെ തന്നെ
പകര്‍ത്തി വെച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

കഥയും , നോവലും , ലേഖനവും പോലെയല്ല
കവിതകള്‍ .
ഒരു വാക്കു മതി,കവിത മോശമാവാന്‍ .


അക്ഷരത്തെറ്റുകള്‍ :
സാക്ഷ്യപത്രവും, ഊഷ്മളതയും

ആദ്യം
ഒത്തിരി വായിക്കുക, ഇത്തിരി എഴുതുക
പിന്നെ ഒത്തിരി വായിക്കുക, ഒത്തിരി എഴുതുക

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

{ കഥപ്പച്ച } at: August 28, 2012 said...

കവിത ഇഷ്ടപ്പെട്ടില്ല ..ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒന്നുകൂടി നന്നാക്കാമായിരുന്നു വരികള്‍ ...പറയേണ്ടതെല്ലാം പറയാതെ പറയുന്ന ഒരു ഫീല്‍ വേണം കവിതയ്ക്ക്..ആശംസകള്‍ നേരുന്നു ...പിന്നെ ജോയിന്‍ ചെയ്യുന്നുണ്ട്,കൂടുതല്‍ നല്ല രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ..നിരാശപ്പെടുത്തരുത്‌

{ ente lokam } at: August 29, 2012 said...

നല്ല ആശയങ്ങള്‍ ഉള്ള കവിതകള്‍ ഇനിയും
പിറക്കട്ടെ.....
എഴുത്ത് തുടരുക ..
ആശംസകള്‍ ..

{ തുമ്പി } at: September 02, 2012 said...

സുല്‍ത്താനേ..വരികള്‍ നന്ന്. ചിത്രത്തിലേത് പോലെ ജീവിതവും ഒരു നെല്ലിക്കയാണെന്ന് കരുതിയാല്‍ മതി.കയ്പ്പ് തോന്നുമ്പോ..തോന്നുമ്പോ ചവച്ചരച്ച അവശിഷ്ടങ്ങള്‍ ഒന്നു കൂടി അയവെട്ടുക. അല്‍പ്പം വെള്ളം കുടിക്കുക. മധുരിച്ചേക്കാം...

{ akhil chandrasree } at: September 03, 2012 said...

നല്ല കവിത....
വാക്കുകള്‍ തമ്മില്‍ നല്ല ഇഴയടുക്കം...
ജനാലകള്‍ക്കപ്പുറം നല്ല വിശാലമായ നിലമാണ്... ചതുപ്പ് നിലം....
ജനലിഴകള്‍ക്കിപ്പുറം ജയിലിന്റെ വിലാസം ഉപകാരപ്പെടും....
സ്വര്‍ഗം ആരും നേരില്‍ കാണുന്നില്ല...
പറഞ്ഞു കേട്ടുള്ള അറിവ് മാത്രം...
മരിച്ചു ചെന്ന് സ്വര്‍ഗത്തില്‍ കണ്ണ് തുറക്കുമ്പോള്‍
കാണാം.
വീണ്ടും ജയിലിനകത്ത്..
ജയില്‍ സ്വര്‍ഗം ആയതോ....
സ്വര്‍ഗം പണ്ടത്തെ ജയില്‍ തന്നെ ആയിരുന്നോ...

പടചോനറിയാം

{ niyas } at: September 04, 2012 said...

sambhavam kollaam... njan ithu vare kalyanam kazhichittillaathathinal abhipraayam onnum parayunnilla.. athalle athinte shari.. ? :-)

ellaa bhaavukangalum nernnu kondu...
-niyas

{ pradeep's } at: September 04, 2012 said...

അറിവ് നേടും തോറും സ്ത്രീ സ്വതന്ത്രയാവാന്‍ ആഗ്രഹിക്കും, പക്ഷെ കുടുംബം മറന്നുള്ള ഒരു സ്വാതന്ത്ര്യം നല്ലതാണോ. എന്തുകൊണ്ട് കുടുംബം എന്നാ വ്യവസ്ഥയില്‍ നിന്നുകൊണ്ടുള്ള സ്വാതത്ര്യത്തെ കുറിച്ച് ചിന്തിക്കുനില്ല.
ഭൂരിഭാഗം സ്ത്രീ പക്ഷ എഴുത്തുകാരും എന്തെ അതിനെക്കുറിച്ച്‌ പറയുന്നില്ല.?
വിവാഹം ഒരു കൂട്ടില്‍ അടക്കല്‍ ആണ് എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല.

{ പ്രവീണ്‍ ശേഖര്‍ } at: September 04, 2012 said...

ഉം. ഈയിടെയായിട്ട് ഞാന്‍ വായിക്കുന്നത് മുഴുവന്‍ കുരുക്കുകളെ കുറിച്ചാണ്..എന്തോ ഏതോ..ആര്‍ക്കോ സംഭവിക്കാന്‍ പോകുന്നു ..

പിന്നെ, ഊഷ്മളത എന്ന് തിരുത്തിയെഴുതൂ ...

ആശംസകളോടെ

{ ഫാരി സുല്‍ത്താന } at: September 04, 2012 said...

അഭിപ്രായംപറഞ്ഞ..,എന്നെ പ്രോല്‍സാഹിപ്പിച്ച..., തെറ്റുകുറ്റങ്ങള്‍ കാട്ടി തന്ന...,എല്ലാ കൂട്ടുകാര്‍ക്കും നന്നിട്ടോ...!

{ sumesh vasu } at: September 07, 2012 said...

കവിത നന്നായി...വരികൾ നന്നായി... പക്ഷേ ആശയപരമായി യോജിക്കാനാവില്ല. സ്വന്തം കാര്യത്തിൽ അഭിപ്രായം നേരത്തേ തുറന്ന് പറഞ്ഞാൽ പിന്നീട് മറ്റൊരാളെക്കൂടി വേദനിപ്പിക്കുന്നത് ഒഴിവാക്കാമല്ലോ!! ആ അർത്ഥത്തിൽ ഭർത്താവും ജയിൽ പുള്ളി തന്നെ.

{ മിന്നുക്കുട്ടി } at: September 12, 2012 said...

വിവാഹം കുരുക്കാണോ ഫാരി ?
ഇതെന്തോക്കെയാ ഈ പറയുന്നത് ?

{ HIFSUL } at: September 13, 2012 said...

ഹമ്പോ,,,,,
ആദ്യ വരി വായിച്ചപ്പോള്‍ തന്നെ തലകറങ്ങി,,എനിക്ക് ചുവപ്പ്, ചോര എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ പേടിയാ പിന്നെ കരള്‍ മുദ്രപത്രം എന്നൊക്കെ കണ്ടതോടെ ആകെയുളള അല്‍പം ബോധത്തില്‍ മുഴുവനും പോയി ..പിന്നെ അരമണിക്കൂര്‍ കഴിഞ്ഞു ഒരു ഗ്ലാസ്സ് ഗ്ലൂക്കോസ് കുടിച്ചു കണ്ണടച്ച് പിടിച്ചു കുറച്ചുനേരം ഇരുന്നു ഫാരിയെ മനസ്സില്‍ ധ്യാനിച്ച്‌ ഒറ്റശാസത്തില്‍ ആണ് മുഴുവനും വായിച്ചുതീര്‍ത്തത്.
ഉള്ളത് പറയാമല്ലോ എനിക്ക് പണ്ടേ ഫയങ്കര ബുദ്ധിയായതിനാല്‍ എനിക്കൊന്നും പിടികിട്ടിയില്ല, മറ്റുള്ളവരുടെ കമെന്റുകള്‍ വായിച്ചു അപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി,,ഇതൊരു ഒന്നൊന്നര കവിതയാണ് എന്ന്...


അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana