Tuesday, June 19, 2012

സ്വപ്നങ്ങളില്‍ ചിലത്മരണമെന്ന ശവക്കച്ച കെട്ടിയവന്റെ-
മങ്ങിയ കാഴ്ച്ചകളല്ല,
തപസിരിക്കുന്നവന്റെ ഉണര്‍ത്തുപാട്ടുമല്ല,
സ്വപ്നം ജീവിക്കുന്നവന്റെ അവകാശമാണ്.

സ്വപ്നത്തിന്റെ നീറ്റലുകള്‍ക്ക്
ആശ്വാസത്തിന്റെ ഗരിമയുണ്ടാവില്ല
മൌനത്തിന്റെ തടവറയാണത്,
പ്രവാസവ്യഥയുടെ സൂര്യതാപവുമാണ്.

ചില സ്വപ്നങ്ങള്‍ എനിക്കുള്ളില്‍ ചിരി പടര്‍ത്തും
ചിലത് ദുരന്തബോധമായി ഒടുങ്ങും
എട്ടുകാലി, ആന, പാമ്പ്, ഭൂകമ്പം, പേമാരി, പടയോട്ടം,
പൂക്കള്‍ പൂമ്പാറ്റകള്‍ രാത്രികള്‍ ആകാശങ്ങള്‍ ...!
സ്വപ്നങ്ങളില്‍ പ്രഫുല്ല നക്ഷത്രങ്ങളുണ്ട്
ആത്മാവിന്റെ സ്വകാര്യ സംഗീതമുണ്ട്
പിരിയുന്ന മനസുകളുടെ പ്രാര്‍ഥനയുണ്ട്
വിഷാദസഞ്ചാരിക്കഭയമേകുന്ന സത്രമാണ് സ്വപ്നം.

സ്വപ്നം സത്യത്തിന്റെ സാര്‍ഥകതയാണ്
സൗന്ദര്യവും സ്നിഗ്ധതയുമാണ്
എനിക്കെന്റെ സ്വപ്നങ്ങള്‍ ജീവനും ആദിവചനവുമാണ്
സ്നേഹവും സ്മൃതിയുടെ തീര്‍ഥാടനവുമാണവ.
_______________________________________________
അഭിപ്രായങ്ങള്‍ / Comments


86 comments:

{ ഫാരി സുല്‍ത്താന } at: June 19, 2012 said...

വെറുതെയിരിക്കുമ്പോള്‍ കാണുന്ന പകല്‍ക്കിനാവുകള്‍. ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നങ്ങള്‍. ഭീകര സ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടിയാല്‍ എന്നെ കുറ്റം പറയരുത് കേട്ടോ.

"പ്രതീക്ഷകളും സ്വപ്നങ്ങളുമായി മണലാരണ്യത്തില്‍ ജീവിക്കുന്ന അനേകംപേര്‍ക്ക് ഞാനീ വരികള്‍ സമര്‍പ്പിക്കുന്നു"

{ .ഒരു കുഞ്ഞുമയില്‍പീലി } at: June 20, 2012 said...

സ്വപ്നങ്ങള്‍ നീര്‍കുമിളകളെ പോലെയാണ് ,ഒരു നിമിഷം മതി ശൂന്യതയിലേക്ക് പോകാന്‍ . സ്വപ്നത്തെ കുറിച്ച് പലര്‍ക്കും പല കാഴ്ചപാട് എങ്കിലും , പ്രതീക്ഷയുടെ .സ്നേഹത്തിന്റെ , ആകര്‍ഷണത്തിന്റെ ഒരംശം എല്ലാ സ്വപ്നങ്ങളിലും ഉണ്ട് .ആത്മാവിന്റെ സ്വൊകാര്യ സംഗീതം കൊണ്ട് മുഖരിതമായ ,വിഷാദ സഞ്ചാരിക്ക് അഭയമാകുന്ന
സത്രമെന്ന സ്വപ്നത്തെ കുറിച്ച് പറഞ്ഞ വരികള്‍ ഇഷ്ടപ്പെട്ടു കേട്ടോ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

{ Ahmad Swalahudeen Irfani Madavana } at: June 20, 2012 said...

നന്നായിരിക്കുന്നു.....അറിയാന്‍ വൈകിപ്പോയി...

{ pradeep's } at: June 20, 2012 said...

..സ്വപ്നം ജീവിക്കുന്നവന്റെ അവകാശമാണ്...
നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍.

{ മണ്ടൂസന്‍ } at: June 20, 2012 said...

സ്വപ്നം സത്യത്തിന്റെ സാര്‍ഥകതയാണ്
സൗന്ദര്യവും സ്നിഗ്ധതയുമാണ്
എനിക്കെന്റെ സ്വപ്നങ്ങള്‍ ജീവനും ആദിവചനവുമാണ്
സ്നേഹവും സ്മൃതിയുടെ തീര്‍ഥാടനവുമാണവ.

ആരാ പറഞ്ഞ് സഖേ നിന്നോട് സ്വപ്നം കാണൽ,അതിന്റെ സന്തോഷത്തിൽ ജീവിക്കൽ മണലാരണ്യത്തിൽ ജീവിക്കുന്ന പ്രവാസികളുടെ മാത്രം കുത്തകയാണെന്ന്. അത് ജീവനുള്ള ഏതൊരു മനുഷ്യന്റേയും ആഗ്രഹവും ജീവിതത്തോടുള്ള ആസക്തിയുമാണത്.!

അത് താൻ തന്നെ പറഞ്ഞിരിക്കുന്നു,

'തപസിരിക്കുന്നവന്റെ ഉണര്‍ത്തുപാട്ടുമല്ല,
സ്വപ്നം ജീവിക്കുന്നവന്റെ അവകാശമാണ്.'

അതെ അതാണ് സ്വപ്നം. പിന്നെയത് പ്രവാസികൾക്ക് മാത്രമായി എടുത്തു കൊടുക്കേണ്ടിയിരുന്നില്ല. ആശംസകൾ.

{ ഫാരി സുല്‍ത്താന } at: June 20, 2012 said...

മണ്ടൂസന്‍,
ഇവിടെയിരിക്കുമ്പോള്‍ പ്രവാസിയെ കുറിച്ച് ഓര്തുപോവുക സ്വാഭാവികമല്ലേ. ഞാനുമൊരു പ്രവാസിയല്ലേ.
അതുകൊണ്ടാണ് ട്ടോ. ക്ഷമിക്കണേ.

{ ബൈജു സുല്‍ത്താന്‍ } at: June 20, 2012 said...

സ്വപ്നത്തെക്കുറിച്ചുള്ള നിർവചനം ഇഷ്ടപ്പെട്ടു.
ആശംസകൾ..

{ ശ്രീക്കുട്ടന്‍ } at: June 20, 2012 said...

സ്വപ്നം കാണുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടല്ലോ..കാണ്ക സ്വപ്നങ്ങള്‍..നിറമുള്ള സ്വപ്നങ്ങള്‍..സ്വപ്നത്തിന്റെ നിര്‍വ്വചനങ്ങളും കൊള്ളാം..

{ ഫിറോസ്‌ } at: June 20, 2012 said...

മരണമെന്ന ശവക്കച്ച കെട്ടിയവന്റെ-
മങ്ങിയ കാഴ്ച്ചകളല്ല,
തപസിരിക്കുന്നവന്റെ ഉണര്‍ത്തുപാട്ടുമല്ല,
സ്വപ്നം ജീവിക്കുന്നവന്റെ അവകാശമാണ്.

നല്ല വരികള്‍.. :)

എന്‍റെ ബ്ലോഗ്ഗിലെക്കും സ്വാഗതം..
http://www.kannurpassenger.blogspot.in/2012/05/blog-post_30.html

{ M.Ashraf } at: June 20, 2012 said...

സ്വപ്‌നങ്ങളുടെ കുറിമാനം സ്വപ്‌നം പോലെ മധുരം. അഭിനന്ദനങ്ങള്‍..

{ ജോസെലെറ്റ്‌ എം ജോസഫ്‌ } at: June 20, 2012 said...

>>തപസിരിക്കുന്നവന്റെ ഉണര്‍ത്തുപാട്ടുമല്ല,<<
>>സ്വപ്നം സത്യത്തിന്റെ സാര്‍ഥകതയാണ്<<

ചില വരികള്‍ എനിക്ക് അര്‍ത്ഥ ശൂന്യമായി തോന്നി.

{ ijaz ahmed } at: June 20, 2012 said...

നല്ല കവിത
-
സ്വപ്നങ്ങള്‍ തന്നെ ആണ് പ്രവാസിക്ക് ആശ്വാസം നല്‍കുന്നത് , ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ട സ്വപ്നം നാട്ടില്‍ പോകുന്നത് ആണ്

{ പദസ്വനം } at: June 20, 2012 said...

സ്വപ്നങ്ങളില്‍ മാത്രം ജീവിച്ചവളാണ് ഞാന്‍..
സ്വപ്നങ്ങളുമായി കൂട്ട് കൂടിയതാണ് ..
സ്വപ്നാടകനെ സ്നേഹിക്കുകയും ചെയ്യുന്നു

" എനിക്കെന്റെ സ്വപ്നങ്ങള്‍ ജീവനും ആദിവചനവുമാണ്
സ്നേഹവും സ്മൃതിയുടെ തീര്‍ഥാടനവുമാണവ. "

എനിക്കും അങ്ങിനെ തന്നെ.. :)

{ Villagemaan/വില്ലേജ്മാന്‍ } at: June 20, 2012 said...

പ്രവാസി എന്നാ പ്രയാസിക്ക് സ്വപ്‌നങ്ങള്‍ തന്നെയാണല്ലോ ജീവിക്കാനുള്ള പ്രചോദനം..

{ Raihana } at: June 20, 2012 said...

ഈ മണ്ണിലെങ്ങും തീരാത്ത മോഹങ്ങള്‍

ജീവിതത്തിന്‍ ദുഃഖം നിറയും

മനസ്സുകള്‍ കരയുന്നു

ആരാരും ഇല്ലാതിവിടെ

ഉരുകുന്നു ജീവിതങ്ങള്‍

കാണാത്ത ദിക്കുകള്‍ തേടി

അലയുന്നു പ്രവാസ ജന്മം

{ ‍ആയിരങ്ങളില്‍ ഒരുവന്‍ } at: June 20, 2012 said...

സ്വപ്നം പ്രവാസിയുടെ മാത്രമായി ഒതുക്കാമോ..?? കടത്തിണ്ണയിൽ ഉറങ്ങുന്നവനും, വഴിവക്കത്ത് കൈ നീട്ടുന്നവനും, പട്ടിണിയില്ലാതെ മക്കളെ വളർത്താൻ ഓടിത്തളരുന്നവനും, ചപ്പ് ചവറുകൽക്കിടയിൽ ഭാഗ്യം തിരയുന്നവനും, കെട്ട്പ്രായം കഴിഞ്ഞ് നിൽക്കുന്ന പെൺമക്കളുടെ നെടുവീർപ്പ് കാണാൻ വിധിക്കപ്പെട്ടവനും.. അങ്ങിനെ.. അങ്ങിനെ.. അങ്ങിനെ..ഒരു നല്ല നാളെയെക്കുറിച്ച് സ്വപ്നം കാണാത്ത ആരെങ്കിലും ഉണ്ടോ..???

{ ഫ്രന്‍റ്‌സ് കള്‍ച്ചറല്‍ സെന്‍റര്‍ } at: June 20, 2012 said...
This comment has been removed by the author.
{ ചന്തു നായർ } at: June 20, 2012 said...

സ്വപ്നത്തെക്കുറിച്ചുള്ള ചിന്ത കൊള്ളാം...പക്ഷേ ചില വരികൾ ഒന്നുകൂടെ വായിച്ച് നോക്കൂ....മാറ്റങ്ങൾ ആവശ്യമായി തോന്നും

{ viddiman } at: June 20, 2012 said...

സ്പർശിച്ചില്ല

{ c.v.thankappan } at: June 20, 2012 said...

സ്വപ്നങ്ങളാണല്ലൊ ജീവതത്തിന് പ്രതീക്ഷ നല്കുന്നത്.
നല്ല വരികള്‍.
ആശംസകള്‍

{ MyDreams } at: June 20, 2012 said...

Try for better

{ ഷാജു അത്താണിക്കല്‍ } at: June 20, 2012 said...

ഇന്നലെ കണ്ട സ്വപ്നത്തിന്റെ ഹാങ്ങ് മാറിയിട്ടില്ല, അപ്പോഴാ ഈ സ്വപ്ന കവിത, ഇനി ഇപ്പൊ...........

കൊള്ളാം
നന്നായി എഴുതി

{ പ്രഭന്‍ ക്യഷ്ണന്‍ } at: June 20, 2012 said...

ഹും..! സ്വപ്നങ്ങളില്ലെങ്കില്‍ കാണാരുന്നു..!
എപ്പോഴും പ്രവാസിയെ ഇങ്ങനെ തളച്ചിടുന്നത് ഈ സ്വപ്നങ്ങളല്ലേ..!

എഴുത്തൊക്കെ ഇഷ്ട്ടപ്പെട്ടു. ചിലവരികള്‍വായിച്ചിട്ട്
എനിക്കൊന്നും നനസ്സിലായില്ല
പാവം ഞാന്‍..!!

ആശംസകളോടെ..പുലരി

{ K@nn(())raan*خلي ولي } at: June 20, 2012 said...

അധികം സ്വപ്നം കാണണ്ട. എന്തിനാ ചുമ്മാ കുഴീലേക്ക് വീഴുന്നേ!
പദസ്വനം പറഞ്ഞത് തന്നെ എനിക്കും.
(ഹും! എന്നോടാ കവികളുടെ കളി)

{ നൗഷാദ് കൂട്ടിലങ്ങാടി } at: June 20, 2012 said...

നല്ല എഴുത്ത്.....

{ വീ കെ } at: June 20, 2012 said...

സ്വപ്നം ജീവിക്കുന്നവന്റെ അവകാശമാണ്.
ആ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനായല്ലെ നാം ഇനിയും ജീവിച്ചുകൊണ്ടിരിക്കുന്നത്..
ആശംസകൾ...

{ gini gangadharan } at: June 20, 2012 said...

കൊള്ളാം. ഇച്ചിരി കട്ടി കൂടുതലാ :)

{ എം പി.ഹാഷിം } at: June 20, 2012 said...

കൊള്ളാം

{ Harinath } at: June 20, 2012 said...

ഭംഗിയുള്ള ആശയങ്ങളും വരികളും. ആശംസകൾ...

"പ്രവാസവ്യഥയുടെ സൂര്യതാപവുമാണ്‌" എന്ന വരി ഒഴിവാക്കാമായിരുന്നില്ലേയെന്നും തൊന്നുന്നു. ആ വരി കാണുമ്പോൾ ചിന്തകൾ മറ്റൊരു തലത്തിലേക്ക് പോകുന്നു. അതായത്, ബാക്കി മുഴുവനും എല്ലാ മനുഷർക്കും ബാഹ്യമായി ബാധകമാണ്‌. എല്ലാവർക്കും സ്വന്തം നിലയിൽ ഉൾക്കൊള്ളാം. എന്നാൽ “പ്രവാസം” എന്ന വാക്കിന്‌ ആ നിലയിൽ നിൽക്കാനാവുന്നില്ല.
....ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് ഈ എഴുതിയതിൽ നിന്നും മനസ്സിലാകുമോ എന്നറിയില്ല...മനസ്സിലായില്ലെങ്കിൽ വെറുതെ വിട്ടേക്കൂ...

ആശംസകൾ... :)

{ നന്ദിനി } at: June 20, 2012 said...

പ്രിയ ഫാരി ,

നല്ല ആശയം ..

ഒന്ന് കൂടി കവിതാത്മകമായി എഴുതിയാല്‍ കൂടുതല്‍

ഭംഗിയാകും എന്ന് കരുതുന്നു ..

നല്ല ആശയങ്ങളില്‍ ഗദ്യ രീതിക്ക് താളലയങ്ങള്‍ ഒരു

അലങ്കാരമാകുബോള്‍ കവിത പിറക്കുന്നു .

എല്ലാ നന്മകളും ..

{ ajith } at: June 20, 2012 said...

“സ്വപ്നം ജീവിക്കുന്നവന്റെ അവകാശമാണ്.”

തന്നേ തീരൂ തന്നേ തീരൂ അവകാശങ്ങള്‍ തന്നേ തീരൂ....

ന്റെ നെല്ലിക്കേ..ഏത് സ്വപ്നത്തിലും ന്റെ കാലോള്‍ക്ക് ഒരു ബലൂല്ല. ഒരാന കുത്താനോടിക്കും. ഞാനങ്ങ്ടോടും...ക്ഷെ ഈ കാലൊന്നനങ്ങീട്ട് വേണ്ടെ. നിന്നട്ത്ത് ന്നങ്ങ് പേടിക്ക ന്നെ. ല്ലാണ്ടെ പ്പോ ന്താ ചെയ്കാ? കള്ളന്‍ വന്നാലും വണ്ടി ഇടിക്കാന്‍ വന്നാലും പാമ്പ് ഓടിച്ചാലും ഇതന്നെ...നിയ്ക്ക് സ്വപ്നോം വേണ്ടാ ഒരൂട്ടവും വേണ്ടാ. അവകാശൂം വേണ്ടാ. ന്നാലും കവിത വായിച്ചൂട്ടോ.

{ പട്ടേപ്പാടം റാംജി } at: June 20, 2012 said...

കൂടുതല്‍ സ്വപ്നങ്ങളാണ് പ്രവാസിയെ വീണ്ടും വീണ്ടും ഇവിടെ കുരുക്കിയിടുന്നത്.
എങ്കിലും സ്വപ്‌നങ്ങള്‍ കാണാന്‍ രസമാണ്, ഭീകരമായവയാലും...ഭീകരസ്വപ്നങ്ങള്‍ പിന്നീട് ഓര്‍ത്തെടുക്കുമ്പോഴാണ് രസം.

{ khaadu.. } at: June 20, 2012 said...

സ്വപ്നം ജീവിക്കുന്നവന്റെ അവകാശമാണ്....

ഒന്നൂടെ നന്നാക്കാമായിരുന്നു..

ആശംസകൾ

{ aluminium fabricators India } at: June 20, 2012 said...

nice thoughts ..nice lines... thanks for sharing it.

{ MINI.M.B } at: June 20, 2012 said...

സ്വപ്നങ്ങളില്ലാതെ ജീവിതമുണ്ടോ?

{ Fousia R } at: June 20, 2012 said...

ഒരു സ്വപ്നത്തിലേക്കെത്തനാണ്‌ ചിലര്‍ ജീവിക്കുന്നത്.
സ്വപ്നത്തിനു വേണ്ടിയാണ് ചിലര്‍ മരിക്കുന്നത്.
ഒരു ഫ്രോയ്ഡ് ജീവിക്കുന്നത് എന്തിനു വേണ്ടിയാകും. വ്യാഖ്യാനിക്കാനോ?

{ Ismail Chemmad } at: June 20, 2012 said...

സ്വപ്നങ്ങളെ , നിങ്ങള്‍ ....

{ പടന്നക്കാരൻ ഷബീർ } at: June 20, 2012 said...

സ്വപ്ന ജീവിയായോ ഫാരീ..

{ ഫൈസല്‍ ബാബു } at: June 20, 2012 said...

"സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍
സ്വര്‍ഗ്ഗ കുമാരികളല്ലേ ....."
------------------------
ചിലത് ദുരന്തബോധമായി ഒടുങ്ങും
എട്ടുകാലി, ആന, പാമ്പ്, ഭൂകമ്പം, പേമാരി, പടയോട്ടം,
(ഹാവൂ ഈ ലിസ്റ്റില്‍ ഞാനില്ല ഫാഗ്യം )

{ പള്ളിക്കരയില്‍ } at: June 21, 2012 said...

പോരാ. പല വരികളും ദുർജ്ഞേയം.

{ (റെഫി: ReffY) } at: June 21, 2012 said...

'പ്രതീക്ഷകളും സ്വപ്നങ്ങളുമായി മണലാരണ്യത്തില്‍ പണിയെടുക്കുന്നവരെ'യാണോ ഉദ്ദേശിച്ചത്? അതോ സര്‍വജീവി തൊഴിലാളികളെയോ?
ഫാരിയുടെ കവിതകള്‍ ശ്രദ്ധിക്കപ്പെട്ടത് പ്രതിപാദനത്തിലെ പുതുമ കൊണ്ടാണ്. അയത്നലളിതമായി പറഞ്ഞുപോകുന്ന ശൈലിയാണ് താങ്കളുടേത്.
ഈ കവിത പലര്‍ക്കും ദുര്‍ഗ്രഹമായി തോന്നിയത് ഭാഷയിലെ കയ്യൊതുക്കം നഷ്ടപ്പെട്ടത് കൊണ്ടായിരിക്കാം.
പ്രമേയത്തിലെ പുതുമ ഉള്‍ക്കൊള്ളുന്നു.
കടുകട്ടി ഭാഷ നമ്മുടെ ബ്ലോഗര്‍മാര്‍ക്ക് ശ്ശി പിടിക്കില്ല എന്നറിയരുതോ.
സാരമില്ല. ഇതില്‍ അപാകതകള്‍ ഇല്ലെന്നു പറയാന്‍ ആഗ്രഹം.
ഭാവുകങ്ങള്‍

{ Akbar } at: June 21, 2012 said...
This comment has been removed by the author.
{ Akbar } at: June 21, 2012 said...

>>ചില സ്വപ്നങ്ങള്‍ ചിരി പടര്‍ത്തും
ചിലത് ദുരന്തബോധമായി ഒടുങ്ങും<<< ഇത് സത്യം. പ്രവാസ ജീവിതം പുലര്‍കാല സ്വപ്നം പോലെയാണ്. പുലരുമെന്ന ആശയില്‍ ജീവിക്കും. ഒടുക്കം എല്ലാം വെറും സ്വപ്നമായിരുന്നു എന്നാശ്വസിക്കും.
-----------------------

കവിതയെപറ്റി മറ്റുള്ളവര്‍ പറഞ്ഞല്ലോ.

{ Jefu Jailaf } at: June 21, 2012 said...

ഒന്നോ രണ്ടോ വരികള്‍ മാറ്റി നിരത്തിയാല്‍ നല്ല കവിത. ആശംസകള്‍..

{ കൊമ്പന്‍ } at: June 21, 2012 said...

സ്വപ്നം കൊള്ളാം സ്വപനം എപ്പോഴും കളരുള്ളതല്ലേ ആവുക

{ HIFSUL } at: June 21, 2012 said...

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം,
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.
സ്വപ്നാടനക്കാര്‍ക്ക് നിത്യശാന്തി...ആമേന്‍

{ ജയരാജ്‌മുരുക്കുംപുഴ } at: June 21, 2012 said...

ആശംസകള്‍......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ , നാളെ .......?

{ Mohiyudheen MP } at: June 21, 2012 said...

സ്വപ്നം ജീവിക്കുന്നവന്റെ അവകാശമാണ്.

നല്ല നല്ല സ്വപ്നങ്ങൾ കാണൂ എന്നിട്ടവ പ്രായോഗികമാക്കാൻ ശ്രമിക്കൂ,. മുൻ രാഷ്ട്രപതിയും സ്വപ്നം കാണാനാണ് യുവാക്കളെ ആഹ്വാനം ചെയ്തിരിക്കുന്നത് :)

{ kochumol(കുങ്കുമം) } at: June 22, 2012 said...

സ്വപ്നം ജീവിക്കുന്നവന്റെ അവകാശമാണ്...

ഫാരി ഞാന്‍ കരുതിയിട്ടുള്ളത് ഏറ്റവും കൂടുതല്‍ സ്വപ്നം കാണുന്ന വ്യക്തി ഞാനായിരിക്കുമെന്നാണ് ട്ടോ ..:))

{ റശീദ് പുന്നശ്ശേരി } at: June 22, 2012 said...

സ്വപ്‌നങ്ങള്‍ :
ചിലര്‍ക്ക് നെയ്തു കൂട്ടാനുള്ളതാണ്.
നിന്റെ സ്വപ്നവും,
അവന്റെ സ്വപ്നവും,
കടം വാങ്ങിയ കുറെ ഏറെ സ്വപ്നങ്ങളും,
റാഞ്ചിയെടുത്ത് പറക്കുന്ന
ചില സ്വപ്നാടകര്‍ക്കുള്ളതത്രേ
യഥാര്‍ത്ഥ സ്വപ്‌നങ്ങള്‍

{ മുല്ല } at: June 22, 2012 said...

ഒരുപാട് സ്വപ്നങ്ങള്‍ കാണുക.

{ Vp Ahmed } at: June 22, 2012 said...

സ്വപ്നങ്ങള്‍ക്ക് നമുക്ക് പഞ്ഞമില്ല; കഴിയുന്നിടത്തോളം കാണുക. ഇനിയും കൂടുതല്‍ നല്ല കവിതകള്‍ വിരിയട്ടെ.

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com } at: June 23, 2012 said...

ഈ മണലാരണ്യത്തില്‍ സ്വപ്നങ്ങള്‍ കൂടിയില്ലെങ്കില്‍ പിന്നെന്തു ജീവിതം !
നല്ല സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകട്ടെ !

{ ഫാരി സുല്‍ത്താന } at: June 23, 2012 said...

ഈ ബ്ലോഗില്‍ കമന്ടിട്ടവര്‍ക്ക് സ്നേഹ നമസ്ക്കാരം. കവിത വായിച്ചു തിരുത്ത് പറഞ്ഞുതന്ന കൂട്ടുകാരുടെ പ്രോത്സാഹനമാണ് എന്നെക്കൊണ്ട് പിന്നെയും പോസ്റ്റ്‌ എഴുതിപ്പിക്കുന്നത്.
എല്ലാവര്‍ക്കും ഒരു നൂറു നന്ദി.

{ തിര } at: June 24, 2012 said...

"സ്വപ്നം ജീവിക്കുന്നവന്റെ അവകാശമാണ്....."
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ ആയി തന്നെ നില്‍ക്കണം എന്നാലല്ലേ വീണ്ടും സ്വപ്നങ്ങള്‍ കാണാന്‍ ഒക്കുകയുള്ളൂ ....സ്വപ്നം , സ്നേഹം എന്നിവയെ കുറിച്ച് പറഞ്ഞാല്‍ മതിയാകില്ല കവികള്‍ക്ക്..... തിരയുടെ ആശംസകള്‍ ....

{ sharaf } at: June 24, 2012 said...

maranam manoharamaya swapnamalle...

{ **നിശാസുരഭി } at: June 24, 2012 said...

നന്ദിനി പറഞ്ഞത് ഞാനും പറയുന്നു :)

..
സ്വപ്നങ്ങളില്‍ പ്രഫുല്ല നക്ഷത്രങ്ങളുണ്ട്
ആത്മാവിന്റെ സ്വകാര്യ സംഗീതമുണ്ട് (നല്ല വരികള്‍)

{ സ്നേഹിത } at: June 25, 2012 said...

സ്വപ്നം സത്യത്തിന്റെ സാര്‍ഥകതയാണ്
സൗന്ദര്യവും സ്നിഗ്ധതയുമാണ്
എനിക്കെന്റെ സ്വപ്നങ്ങള്‍ ജീവനും ആദിവചനവുമാണ്
സ്നേഹവും സ്മൃതിയുടെ തീര്‍ഥാടനവുമാണവ.


നല്ല സ്വപ്നങ്ങള്‍
ആശംസകള്‍.

{ ശ്രീജിത്ത് മൂത്തേടത്ത് } at: June 25, 2012 said...

ഹമ്പമ്പ....!!
ഞാനിന്നാട്ടിലാദ്യായിട്ടാ? ഏതായാലും സ്വപ്നസുന്ദരിക്ക് ആശംസകള്‍.. ഒരു സ്വപ്നം പോലെ...
സ്വപ്നത്തിന്റെ നീറ്റലിനോട് മാത്രമാണ് വിയോജിപ്പ്. നീറുന്ന സ്വപ്നങ്ങളുടെ മുന്നില്‍ പലപ്പോഴും "ദുഃ" എന്നൊരിനീഷ്യലും കൂടുണ്ടാവാറുണ്ട്.
"സു" ആശംസിച്ചുകൊണ്ട് വിടവാങ്ങട്ടെ.. വീണ്ടും വരാം..

{ yemceepee } at: June 27, 2012 said...

സ്വന്തമാകില്ല എന്നറിഞ്ഞു കൊണ്ട് തന്നെ നമ്മള്‍ സ്വപ്നം കാണുന്നു. ക്ഷുദ്ര ജീവികളെയും ദുരനുഭവങ്ങളെയും ഒഴിവാക്കി നിറമുള്ള വര്‍ണ്ണ സുരഭിലമായ സ്വപ്‌നങ്ങള്‍ മാത്രം കാണാന്‍ ശ്രമിക്കു.!!!
ആശംസകള്‍ ....

{ ..naj } at: June 28, 2012 said...

a maiden voyage to this blog...
good poems ! take my compliment !
keep stitching....
____________
വി വെല്‍കം യു ഓണ്‍ ബോര്‍ഡ്‌ !!!

{ ബഷീര്‍ ജീലാനി } at: June 29, 2012 said...

എല്ലാ സ്വപങ്ങളും ജനിക്കാറില്ല
ജനിച്ചവയോന്നും സ്വപ്നങ്ങളില്‍ വന്നവയല്ല
ചില സ്വപ്‌നങ്ങള്‍ വെറും "മയ്യിത്തുകള്‍" ആയി മാറും
ചില സ്വപങ്ങളെ ചിലര്‍ കുത്തി കൊല്ലും , ഒന്ന് , രണ്ടു , മൂന്ന് ,,,,,,,,,,,,,
എന്നാലും സ്വപ്നം അനിര്‍വചനീയമായ അനുഭൂതിയാണ്
ഉപബോധ മനസ്സില്‍ വരുന്ന സ്വപനം സാമ്രാജ്യങ്ങള്‍ അടക്കി ഭരിക്കും
ഉണര്‍ന്നിരിക്കുന്ന സ്വപനം മതിലുകളെ തരിപ്പണമാക്കും .
സ്വപ്ന ചരിതം അങ്ങിനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു ,,,,,,,,,,,,,,
ദെ പോയി ധാ വന്നു

{ Salam } at: June 30, 2012 said...

വരികള്‍ വളരെ നന്നായി.

{ Manu } at: July 03, 2012 said...

ചില വരികളോട് ഒരുപാട് ഇഷ്ടം തോന്നി..അതോണ്ട് വീണ്ടും വായിച്ചു..
ഇഷ്ടായി എനിക്ക്.
സ്നേഹത്തോടെ മനു.

http://manumenon08.blogspot.com/2012/07/blog-post.html

{ mayflowers } at: July 04, 2012 said...

സ്വപ്നങ്ങളില്‍ പ്രഫുല്ല നക്ഷത്രങ്ങളുണ്ട്
ആത്മാവിന്റെ സ്വകാര്യ സംഗീതമുണ്ട്
nice lines..

Anonymous at: July 14, 2012 said...

adipoli

{ പ്രവീണ്‍ ശേഖര്‍ ( ഭദ്രന്‍ ) } at: July 16, 2012 said...

വായിച്ചു ..വിശദമായ അഭിപ്രായം പറയാന്‍ എനിക്ക് പറ്റുന്നില്ല. ഒരു പക്ഷെ എനിക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാനുള്ള ഒരു മാനസികാവസ്ഥ ഇപ്പോള്‍ ഇല്ലാത്തത് കൊണ്ടാകാം..ആശംസകള്‍..,..വീണ്ടും വരാം..

{ KOYAS..KODINHI } at: July 16, 2012 said...

വായിച്ചു,എനിക്ക് കവിതയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.വിഷാദസഞ്ചാരിക്കഭയമേകുന്ന സത്രമാണോ കവിത......!?

{ aboothi:അബൂതി } at: July 16, 2012 said...

നന്നായിട്ടുണ്ട് ഈ കവിത.. :)

{ സഹയാത്രികന്‍ I majeedalloor } at: July 20, 2012 said...

സ്വപ്നങ്ങള്‍ എന്റെ അവകാശമാണ്,
എന്റെ സ്വകാര്യതയും ..
എന്റെ സ്വപ്നങ്ങള്‍ എന്റെ സ്വന്തം ..!
ദയവായി ശല്യം ചെയ്യരുത്..!!?

{ Shaleer Ali } at: July 21, 2012 said...

സ്വപ്നങ്ങളുടെ നാനാര്‍ഥങ്ങള്‍.... കേമം....,
നല്ല സ്വപ്‌നങ്ങള്‍ കണ്ടുണരാനും വേണം... ഭാഗ്യം...
നല്ല എഴുത്ത് .... അഭിനന്ദനങ്ങള്‍....

{ ചീരാമുളക് } at: July 21, 2012 said...

എനിക്കെന്തു പറ്റി? ഈ കവിത ഇഷ്ടായില്ലല്ലോ!

{ ഫെമിന ഫറൂഖ് } at: July 25, 2012 said...

സ്വപ്നങ്ങളില്‍ പ്രഫുല്ല നക്ഷത്രങ്ങളുണ്ട്
ആത്മാവിന്റെ സ്വകാര്യ സംഗീതമുണ്ട്
പിരിയുന്ന മനസുകളുടെ പ്രാര്‍ഥനയുണ്ട്

നല്ല സ്വപ്‌നങ്ങള്‍ ഉണ്ടാകട്ടെ.... ഇവിടെ എന്‍റെ സ്വപനം വായിക്കാം..
http://www.aksharabhoomika.blogspot.in/2011/04/blog-post_22.html

{ അറേബ്യന്‍ എക്സ്പ്രസ്സ്‌ } at: July 31, 2012 said...

ഞാനും ഒരു സ്വപ്ന ജീവിയാണ്. പല സ്വപ്നങ്ങളും ഓര്‍മകളായി മാറി. സ്വപ്‌നങ്ങള്‍ പലപ്പോഴും അങ്ങനെയാണ് നിമിഷങ്ങള്‍ മതി ഓര്‍മകളായി മറയാന്‍.

ആശംസകളോടെ..

{ മിന്നുക്കുട്ടി } at: August 08, 2012 said...

പ്രിയപ്പെട്ട ഫാരീ...
ഞാനും സോപ്നങ്ങള്‍ കാണാറുണ്ട്‌ .
എന്നും സോപ്നങ്ങളായി മാത്രം അവശേഷിക്കുന്ന ചില നല്ല സോപ്നങ്ങള്‍ .

{ (saBEen* കാവതിയോടന്‍) } at: August 09, 2012 said...

സ്വപ്നം കണ്ട കാലം മറന്നു ഫാരി .പണ്ടൊക്കെ വെറുതെ സ്വപ്നം കാണുമായിരുന്നു സ്വപ്നം കാണുന്നതിനു കാശ് ചിലവില്ലല്ലോ .അതുകൊണ്ട് വെറുതെ ഇരുന്നു സ്വപ്നം കണ്ടിരുന്നു .ഇന്ന് സ്വപ്നം കാണാന്‍ സമയം കിട്ടാറില്ല .

{ (saBEen* കാവതിയോടന്‍) } at: August 09, 2012 said...

കവിത നന്നായി ഇനിയും ഉണ്ടാകട്ടെ ഇത് പോലെ നല്ല വരികള്‍

{ കുഞ്ഞൂസ് (Kunjuss) } at: August 09, 2012 said...

സ്വപ്‌നങ്ങള്‍ ജീവിക്കാന്‍ പ്രേരണയാവട്ടെ...

{ വിഷ്ണുലോകം ( http://vishnulokam.com/ ) } at: August 09, 2012 said...

അബ്ദുല്‍ കലാം പറഞ്ഞത് കേട്ടിട്ട്ല്ലേ? - "ഉറങ്ങുമ്പോള്‍ കാണുന്നത് അല്ല സ്വപ്നം, മറിച്ചു ഉറങ്ങാന്‍ നിങ്ങളെ അനുവദിക്കാത്തത് എന്താണോ, അതാകണം സ്വപ്നം" - എന്ന്.

അല്ല, ഞാനും അത് മാത്രേ കേട്ടിട്ടുണ്ടയിരുന്നുള്ളൂ. ഇപ്പൊ ഇത് വായിച്ചു ഇതും കൂടി കേട്ടു. സന്തോഷം!

വീണ്ടും കാണാം! ആശംസകള്‍ :-)

{ സിയാഫ് അബ്ദുള്‍ഖാദര്‍ } at: August 10, 2012 said...

വായിച്ചു ,കവിത എന്ന നിലയില്‍ പരാജയം എന്നാണു തോന്നിയത് .

{ Shaleer Ali } at: August 12, 2012 said...

സ്വപ്നം ..അത് മറ്റൊരു ലോകമാണ്.. ഒരു മായീക ലോകം ..
അവിടെ മനസ്സിന്റെ പ്രതിഫലനങ്ങള്‍ ആണ് പലപ്പോഴും കിനാവുകളായി ജന്മമെടുക്കാറുള്ളത് . ഇവിടെ കവയിത്രിയുടെ സ്വപ്നലോകമാണ് ..
ഇത് അവരുടെ മനസ്സാണ് ......അത് കൊണ്ട് തന്നെ കൂടുതല്‍ ചികയുന്നത് കൊണ്ട് ഫലമില്ലെന്ന് തോന്നുന്നു :)
ഇടയ്ക്കു ചില വാക്കുകള്‍ തമ്മില്‍ ചേരാന്‍ മടിക്കുന്നതോഴിച്ചാല്‍ കവിത പരാജയമാണെന്ന് എനിക്ക് അഭിപ്രായമില്ല ...
ഇനിയും എഴുതുക വ്യത്യസ്തതയുള്ള വിഷയങ്ങളില്‍..... എല്ലാ ആശംസകളും....

{ Feroze Bin Mohamed } at: August 14, 2012 said...

nice posts !!

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum

{ കഥപ്പച്ച } at: August 21, 2012 said...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

{ KUNJUBI VARGHESE } at: September 11, 2012 said...

സ്വപ്നം സത്യത്തിന്റെ സാര്‍ഥകതയാണ്
സൗന്ദര്യവും സ്നിഗ്ധതയുമാണ്
എനിക്കെന്റെ സ്വപ്നങ്ങള്‍ ജീവനും ആദിവചനവുമാണ്
സ്നേഹവും സ്മൃതിയുടെ തീര്‍ഥാടനവുമാണവ.
നല്ല ഭാവന. നന്ദി...

{ Sureshkumar Punjhayil } at: October 21, 2012 said...

Jeevithathile Palathum ...!

Manoharam, Ashamsakal...!!!

{ jibin alex } at: April 14, 2013 said...

nannayittund ,, ishatai

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana