കൈയെത്താ ദൂരത്തിരുന്ന്
എന്നുമെന്നെ മോഹിപ്പിച്ചതിന്റെ നിറം വെളുപ്പായിരുന്നു
കത്തിക്കപ്പെടാത്ത വിളക്കുകള്‍ക്കും-
സത്യങ്ങളുടെ മൂര്‍ച്ചയേറിയ വക്കുകള്‍ക്കും
ഉള്ളിലെ വാല്‍സല്യ കടലിരമ്പത്തിനും
തുറന്നുവെച്ച കണ്ണുകള്‍ക്കും വെളുവെളുത്ത നിറമായിരുന്നു
ചിലരുടെ ചിരികള്‍ക്ക് പോലും വെളുപ്പ് കലര്‍ന്നിരുന്നു.
മുറിവുണ്ടാക്കിയവര്‍ തന്നെ മരുന്ന് പുരട്ടിയപ്പോള്‍
അത് വെളുപ്പിലെ കറുപ്പായി പരിണമിച്ചു
ഒരു കയ്യില്‍ വെളുത്ത മരുന്നും
മറുകയ്യില്‍ കറുത്ത കത്തിയും!
ഉടഞ്ഞ കണ്ണാടിയില്‍ എന്റെ മുഖവും അതിലെ
എട്ടു കണ്ണുകളും നാല് മൂക്കുകളും നാലു നാക്കുകളും കറുത്തിരിക്കുന്നു
വിശപ്പിനും ഉറക്കത്തിനും കലണ്ടര്‍ കള്ളികളില്‍ അവധിയെടുക്കാത്ത
അക്കങ്ങള്‍ക്കും ഋതുഭേദമില്ലാത്ത കറുപ്പ്
കടലേഴും കടന്നുപോയവനെ കാത്തിരിക്കുമ്പോള്‍ -
എന്റെ കാഴ്ചക്ക് കാര്മേഘക്കറുപ്പ്
കരളിലെ കവിതയ്ക്ക് കടലാസു തന്ന കൂട്ടുകാരന്റെ നിറം കാക്കക്കറുപ്പ്.
ഉള്ളം ഉരുക്കിയ സങ്കടങ്ങളുടെ മഞ്ഞുവീഴ്ച്ചക്കും
അഗ്നി ജ്വലിപ്പിച്ച ദ്വേഷങ്ങളുടെ പ്രണയത്തിനും ഇരുട്ടിന്റെ കറുപ്പ്
ഇപ്പോള്‍ കറുപ്പെനിക്ക് ഭീതിയല്ല ഭക്തിയാണ്
വെളുപ്പിലെ കറുപ്പായി ഞാനും എന്റെയീ ജീവിതവും.
________________________________________________
Comments / അഭിപ്രായങ്ങള്‍
71 comments:
ഇപ്പോള്‍ കറുപ്പെനിക്ക് ഭീതിയല്ല ഭക്തിയാണ്
വെളുപ്പിലെ കറുപ്പായി ഞാനും എന്റെയീ ജീവിതവും.
ജീവിതത്തിന്റെ യാഥാര്‍ത്ഥ നിറം കറുപ്പാണ് ,അതിനെ പേടിക്കാതെ ,പതറാതെ ,ശുഭചിന്തകളുടെ വെളിച്ചം കൊണ്ട് നേരിട്ട് നോക്കൂ ..അവിടെ കാണാം സ്നേഹത്തിന്റെ ,വാത്സല്യത്തിന്റെ ,സുരക്ഷിതത്യന്റെ.വെളിച്ചം . ജീവിതത്തിന്റെ നേര്‍കാഴ്ച കാണിച്ചു തരുന്നു ഈ വരികള്‍ .കാലത്തിന്റെ കറുപ്പ് കാട്ടി തരുന്ന വരികള്‍ .ആശംസകള്‍ ട്ടോ നല്ല വരികള്‍ക്ക് ഒപ്പം എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞു മയില്‍പീലി
ഫാരീ..കുറേ കാലങ്ങള്‍ക്കു ശേഷമാണിതിലേ..
കറുപ്പനുഭവങ്ങളുമായി ഞാന്‍ ഏറെ നേരം ചിന്തിച്ചിരുന്നു. സത്യത്തില്‍ ഏറെപ്പേരുണ്ടാകും ഇങ്ങിനെയല്ലേ....? എന്തായാലും വായനാ സുഖമുണ്ട്..ഒഴുക്കുള്ള വരികളും...ചില വാക്കുകള്‍ കൂട്ടിഎഴുതിയിരുന്നെങ്കില് ഒന്നൂടെ നന്നായേനെ എന്ന് തോന്നി. ആശംസകള്‍....!
. അങ്ങിനെ മഹാ ഭൂരിപക്ഷത്തിലേക്ക് ഒരാള്‍ കൂടി
വെളുപ്പിലെ കറുപ്പിലേക്ക് ,,
നന്നായി അഭിനന്തനങ്ങള്....
എന്തായാലും അഡ്ജസ്റ്റ് ചെയ്ത് പോണുണ്ടല്ലോ. ന്റെ റബ്ബേ. അൽ ഹം ദുലില്ലാ.
പുറമേ കറുപ്പ് ആണെങ്കിലും ഹൃദയം വെളുത്താല്‍ മതി അതെന്നെ...
ബ്ലാക്ക് & വൈറ്റ് കാലമൊക്കെ കഴിഞ്ഞ് വര്‍ണ്ണലോകത്തേയ്ക്ക് ക്ഷണിക്കുന്നു. പൊട്ടിയ കണ്ണാടികള്‍ റിപ്പയര്‍ ചെയ്ത് കൊടുക്കപ്പെടും.
orupaadishttamaayi
good one.. bhavukangal.. :)
അര്‍ത്ഥവത്തായ വരികള്‍"വെളുപ്പിലെ കറുത്ത
പുള്ളികള്‍"ക്ക് ശോഭയേറ്റുന്നു.
ആശംസകളോടെ
കവിത വായിച്ചു അഭിപ്രായം പറയാനൊന്നും എനിക്കറിയില്ല.
പക്ഷെ, ''കറുപ്പിനഴക്'' എന്ന പാട്ട് ഉണ്ടായത് ഇവിടെ നിന്നാണെന്നു മനസ്സിലായി.
http://ashraf-ambalathu.blogspot.com/2010/07/2.html
നന്ന്.... ആശംസകൾ
കഴിഞ്ഞ പോസ്റ്റില്‍ ബ്ലോഗര്‍മാരെ പരിഹസിച്ചപ്പോഴേ തോന്നിയിരുന്നു, ഫാരിയുടെ ജീവിതം നായ നക്കുമെന്ന്.
ഇനി ഒട്ടും മടിക്കേണ്ട. കറുത്തൊരു ഷാള്‍ തലേല് ചുറ്റി കടലില്‍ ചാടിക്കോ. ബാക്കിയുണ്ടേല്‍ നരകത്തീന്നു കണ്ടുമുട്ടാം!
>> വിശപ്പിനും ഉറക്കത്തിനും കലണ്ടര്‍ കള്ളികളില്‍ അവധിയെടുക്കാത്ത
അക്കങ്ങള്‍ക്കും ഋതുഭേദമില്ലാത്ത കറുപ്പ്
കടലേഴും കടന്നുപോയവനെ കാത്തിരിക്കുമ്പോള്‍ -
എന്റെ കാഴ്ചക്ക് കാര്മേഘക്കറുപ്പ്
കരളിലെ കവിതയ്ക്ക് കടലാസു തന്ന കൂട്ടുകാരന്റെ നിറം കാക്കക്കറുപ്പ്. <<
ഈ വരികള്‍ക്ക് അസാധാരണ ഭംഗി ഉണ്ടെന്ന് സമ്മതിച്ചിരിക്കുന്നു കേട്ടോ.
വായനാസുഖമുള്ള വരികള്‍ക്ക് ആശംസകള്‍ ഫാരീ...!
നല്ല ഒഴുക്കുള്ള കവിത...
എല്ലാ വര്‍ണ്ണങ്ങളുടെയും സമമായ കൂട്ടത്രേ കറുപ്പ്... വേര്‍തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം എല്ലാ വര്‍ണ്ണങ്ങളും അടങ്ങുന്ന ചായക്കൂട്ട്..ഭീതിയുടെ നിറവും അത് തന്നെ ആയിപ്പോയെന്ന് മാത്രം..!
ആശംസകള്‍..
കറുപ്പ് ഇഷ്ട്ടപ്പെടുന്നവരുടെ എണ്ണം കൂടിയാല്‍ ഞാന്‍ രക്ഷപ്പെട്ടു.. പക്ഷെ ഭീതിയുടെ കറുപ്പ് വേണ്ട.. നല്ല കവിത..എനികിഷ്ടായി...അപ്പൊ പിന്നെ കാണാം..
മുറിവുണ്ടാക്കിയവര്‍ തന്നെ മരുന്ന് പുരട്ടിയപ്പോള്‍
അത് "വെളുപ്പിലെ കറുപ്പായി" പരിണമിച്ചു..
karuppile veluppaayi' ennalle nallathu ennu thonni.
ഉടഞ്ഞ കണ്ണാടിയില്‍ എന്റെ മുഖവും അതിലെ
എട്ടു കണ്ണുകളും നാല് മൂക്കുകളും നാലു നാക്കുകളും കറുത്തിരിക്കുന്നു
nallathu.
aasamsakal
ആശംസകൾ...ഈ നല്ല വരികൾക്ക്
വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന് ആരോ ചൊല്ലിയത് ഇന്ന് യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്നു. കാലം ക്രൂര കുസൃതികളെ തന്നു നമ്മെ പാഠം പഠിപ്പിക്കയാണോ..?
ചുറ്റും കൂടി വരുന്ന കറുപ്പിന്റേയും കറുപ്പിനെ ഇഷ്ടപ്പെടുന്നവരുടേയും ഇടയിൽ മനസ്സ് വെളുപ്പിച് പിടിച്ചു നിൽക്കുക പ്രയാസം തന്നെ.! എനൢഉം നമുക്കാ ശുഭപ്രതീക്ഷയുടെ വെളുപ്പിനെ വരവേൽക്കാൻ വേണ്ടി കാത്ത് നിൽക്കാം.
ഉള്ളം ഉരുക്കിയ സങ്കടങ്ങളുടെ മഞ്ഞുവീഴ്ച്ചക്കും
അഗ്നി ജ്വലിപ്പിച്ച ദ്വേഷങ്ങളുടെ പ്രണയത്തിനും ഇരുട്ടിന്റെ കറുപ്പ്
ഇപ്പോള്‍ കറുപ്പെനിക്ക് ഭീതിയല്ല ഭക്തിയാണ്
വെളുപ്പിലെ കറുപ്പായി ഞാനും എന്റെയീ ജീവിതവും.
ആശംസകൾ.
അങ്ങനെ, ആ കണ്ണാടീം പൊട്ടിച്ചു...!!
ഇനിയും പൊട്ടിയകണ്ണാടിയില് മൂക്കിന്റെ എണ്ണം കൂട്ടരുത്.
ഒരു ഭീതിയും വേണ്ട
എത്ര കറുപ്പിലും,വെളുപ്പ് ശ്രദ്ധിക്കപ്പെടുകതന്നെചെയ്യും.!
എഴുത്ത് ഇഷ്ട്ടായി. ചില വരികള്‍ ഏറെ ബോധിച്ചു.
ആശംസകളോടെ..പുലരി
വെളുപ്പിലെ കറുപ്പ് പുള്ളികള്‍ നമുക്ക് മാറ്റാം....കറുപ്പിലെ വെളുത്ത പുള്ളികള്‍ മാറ്റാന്‍ പാടാണ്.....നന്നായിരിക്കുന്നു ആശയങ്ങള്‍ ......ചിലരുടെ ചിരികള്‍ക്ക് പോലും വെളുപ്പ് കലര്‍ന്നിരുന്നു. എല്ലാം വ്യാജമാകുന്ന ഇന്നിന്റെ യുഗത്തില്‍ വെളുപ്പും കറുപ്പും തിരിച്ചറിയാതെ പോകുന്നു.....ആശംസകള്‍
വായന സുഖമുള്ള വരികള്‍..ചില വരികള്‍ വളരെ നന്നായിരുന്നു..കറുപ്പിന് ഏഴഴക് എന്നല്ലേ..അപ്പൊ കറുപ്പിനെ പേടിക്കേണ്ട :-)
നല്ല വരികള്‍.. തീര്‍ച്ചയായും ജീവിതം കറുപ്പും വെളുപ്പും നിറഞ്ഞ ഒരു ചെസ്സ് ബോര്‍ഡ് തന്നെയാണ്, കളി കഴിഞ്ഞാല്‍ രാജാവും പ്രജയും പോകുന്നത് ഒരൊറ്റ പെട്ടിയിലേക്ക് തന്നെ.. :)
ബ്ലോഗ്ഗില്‍ പുതിയ കഥ..വായിക്കുക, അഭിപ്രായം പറയുക..
ആ മകന്റെ കരച്ചില് കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
http://www.kannurpassenger.blogspot.in/2012/05/blog-post_30.html
ഉള്ളം ഉരുക്കിയ സങ്കടങ്ങളുടെ മഞ്ഞുവീഴ്ച്ചക്കും
അഗ്നി ജ്വലിപ്പിച്ച ദ്വേഷങ്ങളുടെ പ്രണയത്തിനും ഇരുട്ടിന്റെ കറുപ്പ്
ഇപ്പോള്‍ കറുപ്പെനിക്ക് ഭീതിയല്ല ഭക്തിയാണ്
വെളുപ്പിലെ കറുപ്പായി ഞാനും എന്റെയീ ജീവിതവും.
നല്ല വരികൾ !!!
കറുപ്പിനഴക്,,,
കടലേഴും കടന്നുപോയവനെ കാത്തിരിക്കുമ്പോള്‍ -
എന്റെ കാഴ്ചക്ക് കാര്മേഘക്കറുപ്പ്
കരളിലെ കവിതയ്ക്ക് കടലാസു തന്ന കൂട്ടുകാരന്റെ നിറം കാക്കക്കറുപ്പ്.
ഉള്ളം ഉരുക്കിയ സങ്കടങ്ങളുടെ മഞ്ഞുവീഴ്ച്ചക്കും
അഗ്നി ജ്വലിപ്പിച്ച ദ്വേഷങ്ങളുടെ പ്രണയത്തിനും ഇരുട്ടിന്റെ കറുപ്പ്
ഇപ്പോള്‍ കറുപ്പെനിക്ക് ഭീതിയല്ല ഭക്തിയാണ്
വെളുപ്പിലെ കറുപ്പായി ഞാനും എന്റെയീ ജീവിതവും.
ഈ വരികള്‍ ഇഷ്ടപ്പെട്ടു,
ഫാരി.,,പിന്നെ, കറുപ്പ് ഞാന്‍ ഒഴിവാക്കി ഇപ്പോള്‍ ഭക്തി ബ്രൗണിലാ,കിട്ടിയില്ലേല്‍ കഞ്ചാവ് അതും സൂപ്പറാ,,ട്രൈ ചെയ്തു നോക്കണം. കറുപ്പിലും കേമന്മാര് വേറെയുമുന്ടെന്നു മനസ്സില്ലാവും.. ആകാശത്തില്‍ ചെന്താമര...ഹഹഹാ,,,
ജീവിതമെന്നത് കറുപ്പും വെളുപ്പും നിറഞ്ഞതല്ലേ...
ഒന്നുമാത്രമാകുമ്പോള് അതെന്ത് ജീവിതം..
മുറിവുണ്ടാക്കിയവര്‍ തന്നെ മരുന്ന് പുരട്ടിയപ്പോള്‍
അത് "വെളുപ്പിലെ കറുപ്പായി" പരിണമിച്ചു..
ഉടഞ്ഞ കണ്ണാടിയില്‍ എന്റെ മുഖവും അതിലെ
എട്ടു കണ്ണുകളും നാല് മൂക്കുകളും നാലു നാക്കുകളും കറുത്തിരിക്കുന്നു
ചില വരികള്‍ വളരെ നന്നായിട്ടുണ്ട്.. മൊത്തത്തില്‍,വളരെ സിമ്പിള്‍ ആയ, നല്ല ഒഴുക്കുള്ള കവിത..
ചിലത് തിരച്ചിറിയുന്നിടത്ത് ജീവിതവും അവിടെനിന്ന് കവിതയും ഉണ്ടാകുന്നു, നമ്മുടെ ചുറ്റും ഓരോ നിമിശവും എത്രമാത്രം കവിതകളാണ് ഈ ചുറ്റുപാടുകൾ കോറിയിടുന്നത്,
മുറിവുണ്ടാക്കിയവര്‍ തന്നെ മരുന്ന് പുരട്ടിയപ്പോള്‍
അത് വെളുപ്പിലെ കറുപ്പായി പരിണമിച്ചു
ഒരു കയ്യില്‍ വെളുത്ത മരുന്നും
മറുകയ്യില്‍ കറുത്ത കത്തിയും!
നല്ല വരികൾ
ആശംസകൾ
നാക്കിന്റെയും മൂക്കിന്റെയും എണ്ണം കൂട്ടാൻ വേണ്ടി ഇനി മേലിൽ ഉടഞ്ഞ കണ്ണാടിയിൽ നോക്കിപ്പോകരുത്.. ഒരു നാവ് കൊണ്ട് തന്നെ ഇങ്ങിനെ..!!
ലോകമേ കറുപ്പായി തീർന്നു.. എങ്കിലും വെളുത്ത ചിരികൾ പൂർണമായും അവസാനിച്ചിട്ടില്ല..അത് സാന്ത്വനമായി എല്ലായിടത്തുമുണ്ട് തന്നെ..
നല്ല വരികൾ.. ആശംസകൾ..!!
കറുപ്പും വെളുപ്പും നിറഞ്ഞ ജീവിതം.
നന്നായിര്‍ക്കുന്നു വരികള്‍.
വായിച്ചു
ജീവിത ഭാവങ്ങള്‍ ...
നല്ല എഴുത്ത്, നല്ല വരികള്‍, നല്ല കവിത..
അഭിനന്ദനങ്ങള്‍, ആശംസകള്‍
കൈയെത്താ ദൂരത്തിരുന്ന്
എന്നുമെന്നെ മോഹിപ്പിച്ചതിന്റെ നിറം വെളുപ്പായിരുന്നു
==================================
ഫാഗ്യം പവര്‍കട്ട് ഇല്ലായിരുന്നല്ലോ ...
=================================
"ചിലരുടെ ചിരികള്‍ക്ക് പോലും വെളുപ്പ് കലര്‍ന്നിരുന്നു."
അതാണ് പല്ല് തേയ്ക്കുന്നതിന്റെ ഗുണം !!!
മുറിവുണ്ടാക്കിയവര്‍ തന്നെ മരുന്ന് പുരട്ടിയപ്പോള്‍
അത് വെളുപ്പിലെ കറുപ്പായി പരിണമിച്ചു
ഒരു കയ്യില്‍ വെളുത്ത മരുന്നും
മറുകയ്യില്‍ കറുത്ത കത്തിയും!
=======================
ഈ ഡോക്റ്റര്‍മാര്‍ മാരുടെ ഒരു കാര്യം !!!
ഇനി ആ ക്ലിനിക്കില്‍ പോവണ്ടട്ടോ
ഉടഞ്ഞ കണ്ണാടിയില്‍ എന്റെ മുഖവും അതിലെ
എട്ടു കണ്ണുകളും നാല് മൂക്കുകളും നാലു നാക്കുകളും കറുത്തിരിക്കുന്നു
========================================
ഇതാ പറഞ്ഞത് കണ്ണാടി പൊട്ടിക്കുമ്പോള്‍ ശ്രദ്ധിക്കണം ന്നു ..രണ്ടു കണ്ണും ഒരു മൂക്കും
ഉണ്ടായിട്ടു തന്നെ സഹിക്കാന്‍ പറ്റണില്ല അപ്പോഴാ .............
വിശപ്പിനും ഉറക്കത്തിനും കലണ്ടര്‍ കള്ളികളില്‍ അവധിയെടുക്കാത്ത
അക്കങ്ങള്‍ക്കും ഋതുഭേദമില്ലാത്ത കറുപ്പ്
കടലേഴും കടന്നുപോയവനെ കാത്തിരിക്കുമ്പോള്‍ -
എന്റെ കാഴ്ചക്ക് കാര്മേഘക്കറുപ്പ്
===============================
വിരഹത്തിന് വേദന അറിയാന്‍ കേട്ട്യോനെ ഗള്‍ഫില്‍ വിടൂ
വിടരാപ്പൂ മൊട്ടുകളവിടെ ചിരിപ്പിക്കും പലതവണ .....
കരളിലെ കവിതയ്ക്ക് കടലാസു തന്ന കൂട്ടുകാരന്റെ നിറം കാക്കക്കറുപ്പ്.
===========================================
അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുക ഇയാള്‍ ആഫിക്കയിലാണോ ഉള്ളത് ??
ഉള്ളം ഉരുക്കിയ സങ്കടങ്ങളുടെ മഞ്ഞുവീഴ്ച്ചക്കും
അഗ്നി ജ്വലിപ്പിച്ച ദ്വേഷങ്ങളുടെ പ്രണയത്തിനും ഇരുട്ടിന്റെ കറുപ്പ്
ഇപ്പോള്‍ കറുപ്പെനിക്ക് ഭീതിയല്ല ഭക്തിയാണ്
വെളുപ്പിലെ കറുപ്പായി ഞാനും എന്റെയീ ജീവിതവും.
================================
ഇങ്ങനെയൊക്കെയാണ് തുടക്കം ,,ഇപ്പോള്‍ തന്നെ ചികില്‍സിച്ചാല്‍ ....
------------------------------------
ഒരു തമാശയായി മാത്രം ഈ കമന്റിനെ എടുക്കൂ ,,,,നല്ല കവിതയ്ക്ക് ആശംസകള്‍
നന്നായി അഭിനന്തനങ്ങള്
നല്ല ചിന്താ ശക്തിയുള്ള വരികള്‍...
ആസ്വദിച്ചു വായിച്ചു...
ആശംസകള്‍....
കറുപ്പ്, 'കറുപ്പി'നോടുള്ള ആസക്തി സൃഷ്ടിക്കാതിരിക്കട്ടെ !
ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന വരികള്‍..ഹൃദ്യം..സുന്ദരം.. ആശംസകളോടെ..
ഇഷ്ടപ്പെട്ടു , ഒരു ബ്ലാക്ക് &വൈറ്റ് കവിത
വിശപ്പിനും ഉറക്കത്തിനും കലണ്ടര്‍ കള്ളികളില്‍ അവധിയെടുക്കാത്ത
അക്കങ്ങള്‍ക്കും ഋതുഭേദമില്ലാത്ത കറുപ്പ്
കടലേഴും കടന്നുപോയവനെ കാത്തിരിക്കുമ്പോള്‍ -
എന്റെ കാഴ്ചക്ക് കാര്മേഘക്കറുപ്പ്
കരളിലെ കവിതയ്ക്ക് കടലാസു തന്ന കൂട്ടുകാരന്റെ നിറം കാക്കക്കറുപ്പ്.
നല്ല വരികള്‍....
നന്നായിരിക്കുന്നു.
ആദ്യമായിട്ടാണ് ഈ ബ്ലോഗ് കണ്ടത്.
ആശംസകള്‍
ഫാരീ..
കറുപ്പില്ലെങ്കില്‍, പിന്നെ വെളുപ്പിനെന്തു പ്രസക്തി..?
ജീവിതം ഒരു സിഗരറ്റ് പോലെയാണ്..
അത് എരിഞ്ഞു തീരുമ്പോഴെ അതിന്റെ സുഖം ആസ്വദിക്കാനാവു..
നല്ല കവിത..
ആശംസകള്‍...
കറുപ്പിന്റെ ആഴത്തെ വെളിവാക്കുന്ന കവിത.
കൊള്ളാം. എങ്കിലും ആവശ്യമില്ലാത്ത വരികള്‍ കുത്തിത്തിരുകുവാന് മിടുക്കി .
ഉദാഹരണം- കത്തിക്കപെടാത്ത വിളക്ക് എന്തിനു ചുമന്നു കൊണ്ടുവന്നു ?
തുടര്‍ന്ന് എഴുതുക. ആശംസകള്‍
വെളുപ്പുമാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഈ കവിത വായിക്കാനാവുമായിരുന്നില്ല. വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളല്ലെ നമ്മൾ വായിക്കുന്നത്.
ഇരുൾ ഉണ്ടെങ്കിലേ ദീപത്തിന് പ്രസക്തിയുള്ളൂ.
ഞാൻ ആദ്യമായാണ് ഈ ബ്ലോഗിലെത്തുന്നത്. എല്ലാം നല്ല രചനകൾ. എഴുത്ത് തുടരുക.
ആശംസകൾ... :)
ഇപ്പോള്‍ തല നിറയെ കറുപ്പ് ............
ഇനി തല നിറയെ വെളുപ്പാവുന്ന ഒരു കാലം വരും .....
അന്ന് കറുപ്പിനെ സ്നേഹിച്ചു തുടങ്ങാം .................
Good lines
കറുത്തലോകത്തിലിത്തിരി വെളുപ്പു തേടി നറ്റക്കുന്നതിനിടയിലാണീ വെളുപ്പിലെ കറുത്തപുള്ളികള്‍ വെളുക്കെ ചിരിച്ചു കാണിച്ചതു :)
നന്നായിരിക്കുന്നു. ആശംസകള്‍
Nice one
Best wishes
ആശംസകൾ
ജീവിതം നന്മകളുടെയും തിന്മകളുടെയും ഇടയിലുള്ള ഒരു ഞാണിന്മേല് കളി ആണ് ചിലപ്പും കറുക്കും വെളുക്കും ചിലപ്പോള്‍ ഒന്നും കാണാതെ പുകമറയില്‍ ഒളിക്കും
black + white = black
വായിക്കാൻ സുഖമുള്ള വരികൾ..
//ഉടഞ്ഞ കണ്ണാടിയില്‍ എന്റെ മുഖവും അതിലെ
എട്ടു കണ്ണുകളും നാല് മൂക്കുകളും നാലു നാക്കുകളും കറുത്തിരിക്കുന്നു//
ആശംസകൾ..
കാലത്തിന്റെ കറുപ്പ് വരികളില്‍ കൂടെ കാണുന്നു ...!
കൊള്ളാം ഫാരീ ...! നന്നായിരിക്കുന്നു വരികള്‍ ....!!
Fari Sulthana,naattilaayathukontu etthan alpam vaiki.ivide malayaalam fontum ill,
arthhamulla vaakkukal koottichertthu nirmmicha kavitha manoharamaayiriykkunnu.
ഇപ്പോള്‍ കറുപ്പെനിക്ക് ഭീതിയല്ല ഭക്തിയാണ്
വെളുപ്പിലെ കറുപ്പായി ഞാനും എന്റെയീ ജീവിതവും.
allenkilum karuppinodu chernnu nilkkumpozhaanallo veluppinu shobha kooduka. karuppinte naduvil veluppinte shobha eere vardhiykkukayum cheyyunnu..
manoharamaaya varikalkku nandi parrayunnu... oppam aasamsakalum nerunnu.....
പ്രിയപ്പെട്ട ഫാരി,
കറുപ്പിന് ഏഴഴക്...!പിന്നെന്തിനാ പേടിക്കുന്നത്?
കറുപ്പില്ലെങ്കില്‍ പിന്നെ, വെളുപ്പിനെന്തു ശോഭ?
നന്നായി എഴുതി! ആശംസകള്‍ !
സസ്നേഹം,
അനു
നല്ല വരികൾക്ക് ആശംസകൾ...
എന്തിനെയും ഉള്ളിലേക്ക് സ്വികരിക്കുന്ന ഒന്നാണല്ലോ കറുപ്പ്. ദുഖവും നഷ്ടവും ഏകാന്തതയും എല്ലാത്തിനും കറുപ്പ് നിറമാണ്. ഒരിക്കലെങ്കിലും ഇരുളില്‍ നിന്ന് പുലരിയിലേക്ക് ഒരു ചെറു ദീപമായി ഒരാള്‍ വരും. അതിനായി കാത്തിരിക്കുക .
ഏതു വെളുപ്പും കുറെ നേരെ ശ്രദ്ധിച്ചു നോക്കിയാല്‍ കറുപ്പ് കലരുന്നത് പോലെ തോന്നും അത് പോലെ ഏതു കറുപ്പും വെളുപ്പ് കലരുന്നത് പോലെയും തോന്നും ..വെളുപ്പില്ലാതെയും കറുപ്പില്ലാതെയും മുന്നോട്ടു നടക്കുക വയ്യ
കവിത നന്നായിട്ടുണ്ട് ഫാരീ :)
കൈയെത്താ ദൂരത്തിരുന്ന്
എന്നുമെന്നെ മോഹിപ്പിച്ചതിന്റെ നിറം വെളുപ്പായിരുന്നു
'ഒരുവേള പഴക്കമേറിയാല്‍ ഇരുളും വെളിച്ചമായ് വരാം' എന്നല്ലേ കവിവാക്യം. അപ്പോള്‍ കറുപ്പും വെളുപ്പായ് വരും പതുക്കെ.
താന്‍ ജീവിക്കുന്ന സമൂഹത്തിലെ കറുത്ത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് ഈ കവിതയില്‍ അനുഭവപ്പെടുന്നത്.
അതിമനോഹര വരികള്‍ക്ക് ഭാവുകങ്ങള്‍ നേരട്ടെ!
ഇഷ്ടമായി രചന .വരികള്‍ക്കിടയിലും ഒരു പാട് വായനക്ക് വകുപ്പുണ്ട് .അത് തന്നെ രചനയുടെ വിജയവും ..ആശംസകള്‍ .........
നല്ല വരികള്‍.. ആശംസകള്‍!
ഫ്ലാഷ് ബാക്ക്: ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഭാവനാ ശില!
aadymaayaan ee blogil. thudaruka, karuppilum veluppilumulla ee vinodam.
"ഉള്ളം ഉരുക്കിയ സങ്കടങ്ങളുടെ മഞ്ഞുവീഴ്ച്ചക്കും
അഗ്നി ജ്വലിപ്പിച്ച ദ്വേഷങ്ങളുടെ പ്രണയത്തിനും ഇരുട്ടിന്റെ കറുപ്പ്
ഇപ്പോള്‍ കറുപ്പെനിക്ക് ഭീതിയല്ല ഭക്തിയാണ്
വെളുപ്പിലെ കറുപ്പായി ഞാനും എന്റെയീ ജീവിതവും"
നല്ല വരികള്‍, ആശംസകള്‍...........
നന്നായിരിക്കുന്നു ....
അതെ നന്നായിരിക്കുന്നു ... :)
മുറിവുണ്ടാക്കിയവര്‍ തന്നെ മരുന്ന് പുരട്ടിയപ്പോള്‍
അത് വെളുപ്പിലെ കറുപ്പായി പരിണമിച്ചു
ഒരു കയ്യില്‍ വെളുത്ത മരുന്നും
മറുകയ്യില്‍ കറുത്ത കത്തിയും
ഇതാരാ ഫാരിയോടു ഇങ്ങനെ ചെയ്തത് ?
Post a Comment