Thursday, April 26, 2012

ബ്ലോഗര്‍


മുഷിഞ്ഞു നാറുന്ന വസ്ത്രവും
ബീഡിത്തുണ്ടും
നീളന്‍ താടിയും
അളിഞ്ഞ തുണിസഞ്ചിയുമായി
അലഞ്ഞു നടക്കുന്നവനല്ല.

കോട്ടും സ്യൂട്ടും ടൈയ്യും കെട്ടി
ഓഫീസിനകത്ത് മുതലാളിയെ  പറ്റിച്ചും
വീട്ടിനകത്ത് കെട്ട്യോനെ / കെട്ട്യോളെ പേടിച്ചും
വിരല്‍കൊണ്ട് മാന്ത്രികം തീര്‍ക്കുന്നവനാണ്.

ഒരു ബ്ലോഗറും കണ്ണില്‍ സൂര്യതാപമേറ്റ്
തളര്‍ന്നു വീഴുന്നില്ല
ജീവിതമറിയാത്തവന്റെ ഒളിവു സങ്കേതത്തിലേക്ക്
ഒതുങ്ങിക്കൂടുന്നുമില്ല.

എങ്കിലും ചിലര്‍ ചിലപ്പോള്‍ ,
മൂന്നു കമന്റിനുവേണ്ടി യാചിക്കും
മുപ്പതു കമന്റിനുവേണ്ടി ഒറ്റിക്കൊടുക്കും
മുന്നൂറു കമന്റ് കിട്ടിയാലും ആര്‍ത്തി കാണിക്കും
അടികൂടും തെറിവിളിക്കും ആക്രോശിക്കും
അടങ്ങാത്ത പകയുമായി അതുവഴിയിതുവഴി -
മണ്ടിനടക്കും..

വേറെ ചിലര്‍ ,
കടലോളം സ്നേഹത്തോടെ കൂടെക്കൂട്ടുകയും ചെയ്യും.

___________________________________________
അഭിപ്രായം / Comments 


73 comments:

{ ഫാരി സുല്‍ത്താന } at: April 26, 2012 said...

ഒരു ബ്ലോഗറും കണ്ണില്‍ സൂര്യതാപമേറ്റ്
തളര്‍ന്നു വീഴുന്നില്ല
ജീവിതമറിയാത്തവന്റെ ഒളിവു സങ്കേതത്തിലേക്ക്
ഒതുങ്ങിക്കൂടുന്നുമില്ല.

ഈ വരികള്‍ മാത്രമേ നിങ്ങളെക്കുറിച്ചുള്ളൂ കേട്ടോ. ബാക്കിയൊക്കെ എന്നെക്കുറിച്ചാ.
എല്ലാവര്ക്കും ബ്ലോഗാശംസകള്‍ നേര്‍ന്നുകൊണ്ട്,

{ ഫിറോസ്‌ } at: April 26, 2012 said...

ഹഹ.. കലക്കി..
"അടികൂടും തെറിവിളിക്കും ആക്രോശിക്കും" എന്നതുമായി യോജിക്കാന്‍ പറ്റിയില്ല.. :)
ഏതായാലും ആശയവും അവതരണവും കലക്കി.. ഭാവുകങ്ങള്‍..
ഒരു ബ്ലോഗറും കണ്ണില്‍ സൂര്യതാപമേറ്റ് തളര്‍ന്നു വീഴാതിരിക്കട്ടെ.. :)
http://kannurpassenger.blogspot.com/

{ മണ്ടൂസന്‍ } at: April 26, 2012 said...

അടികൂടും തെറിവിളിക്കും ആക്രോശിക്കും
അടങ്ങാത്ത പകയുമായി ഇതുവഴി അതുവഴി-
മണ്ടിനടക്കും..
കടലോളം സ്നേഹത്തോടെ കൂടെക്കൂട്ടുകയും ചെയ്യും.

കാര്യങ്ങളെന്തൊക്കെയായാലും എന്താ ഫാരീ ? കടലോളം സ്നേഹത്തോടെ കൂടെ കൂട്ടുന്നില്ലേ അത് പോരേ ? നന്നായിട്ടുണ്ട്. ആശംസകൾ.

{ ശ്രീ } at: April 26, 2012 said...

ബ്ലോഗറാണെന്നു കരുതി മനുഷ്യന്‍ മനുഷ്യനല്ലാതാകുന്നില്ലല്ലോ... സ്വഭാവം മുഴുവനും മാറുകയില്ലല്ലോ.
:)


കവിത കൊള്ളാം...

{ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ } at: April 26, 2012 said...

:))))

{ khaadu.. } at: April 26, 2012 said...

എങ്കിലും,
മൂന്നു കമന്റിനുവേണ്ടി യാചിക്കും
മുപ്പതു കമന്റിനുവേണ്ടി ഒറ്റികൊടുക്കും
മുന്നൂറു കമന്റ് കിട്ടിയാലും ആര്‍ത്തി കാണിക്കും...


:))

{ ചന്തു നായർ } at: April 26, 2012 said...

സംഗതി അടിയനങ്ങട് ഇഷ്ടപ്പെട്ടൂ....ബ്ലോഗർ കീ ജയ്.........

{ Artof Wave } at: April 26, 2012 said...

ബ്ലോഗും ബ്ലോഗേര്‍സും എന്നും നിലനില്‍ക്കട്ടെ മുഷിഞ്ഞ സഞ്ചിയും താടിയുമൊന്നുമില്ലങ്കിലും നല്ലൊരു മനസ്സുണ്ടായാല്‍ മതി ആ നല്ല മനസ്സില്‍ നിന്നും വിരിയും ആയിരം പൂക്കള്‍ ...

അടങ്ങാത്ത പക അതുണ്ടോ ബ്ലോഗര്‍ക്കിടയില്‍ ....!!!

അടികൂടും തെറിവിളിക്കും ആക്രോശിക്കും
അടങ്ങാത്ത പകയുമായി ഇതുവഴി അതുവഴി-
മണ്ടിനടക്കും..
ഈ വരികളോട് മാത്രം യോജിക്കാന്‍ പറ്റുന്നില്ല അങ്ങിനെയുണ്ടങ്കില്‍ അത് മാറ്റേണ്ടിയിരിക്ക്ന്ന് ...
നല്ല എഴുത്ത് ആശംസകള്‍

{ Shibu Thovala } at: April 26, 2012 said...

ഫാരി സുൽത്താന...തമ്മിൽ തല്ലുകയും, തെറി വിളിയ്ക്കുകയും ചെയ്യുന്നവർക്കിടയിൽ, കടലോളം സ്നേഹത്തോടെ കൂടെ കൂട്ടുന്നവരും ഉണ്ടല്ലോ.. ആ നന്മ നിറഞ്ഞ മനസ്സുള്ളവർ ഉള്ളതുകൊണ്ടല്ലേ ഈ ഭൂലോകവും, ബൂലോകവും മനോഹരമായി നമുക്ക് അനുഭവപ്പെടുന്നത്..ചെറുകവിത നന്നായിട്ടുണ്ട്..ആശംസകൾ

{ പൊട്ടന്‍ } at: April 26, 2012 said...

വളരെ മനോഹരം.....

കലക്കി.....

സത്യങ്ങള്‍ മാത്രം
എഴുതി ഫലിപ്പിച്ച വിധവും ഉഗ്രന്‍!!!!

{ SHANAVAS } at: April 26, 2012 said...

എനിക്കും സംഗതി അങ്ങോട്ട്‌ പിടിച്ചു..നല്ല ആശയം.. അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ??ആശംസകളോടെ..

{ മന്‍സൂര്‍ ചെറുവാടി } at: April 26, 2012 said...

നന്നായി ട്ടോ .
പക്ഷെ കുറെ നല്ല വശങ്ങളും ഉണ്ടല്ലോ .
അതും കൂടെ പറയാമായിരുന്നു.

{ പടന്നക്കാരൻ ഷബീർ } at: April 26, 2012 said...

ഹ ഹ....എനി എന്റെ വക നലു വരി..
അടി പൊളി..കലക്കന്‍..കിടിലന്‍...
എന്നീ കുന്ത്രാണ്ട കമന്റ് കിട്ടാന്‍-
തെരുവിലെ ബാല്യം ചേറു പുരണ്ട-
കൈ കൊണ്ട് ഒരു തുട്ട് നാണയം എരന്നു-
ചോദിക്കുന്നവരെ പോലെയായി മലയാളി ബ്ലോഗര്‍..

{ ഫാരി സുല്‍ത്താന } at: April 26, 2012 said...

@shanavas}
രണ്ടെണ്ണം കണ്ടുപിടിച്ചു കേട്ടോ. ഇനിയുമുണ്ടോ ആവോ.
നന്ദി ഇക്കാ.

{ സഹയാത്രികന്‍ I majeedalloor } at: April 26, 2012 said...

ഒരു വരി കൂടി.. എന്റെ വക..

മൂന്ന് കമന്റിന്‌ വേണ്ടി യാചിക്കും 
കിട്ടിയില്ലെങ്കില്‍ 
മുപ്പത് കമന്റ് കൊടുക്കും ..

{ ഫാരി സുല്‍ത്താന } at: April 26, 2012 said...

കമന്റിലെ ഉപദേശം മാനിച്ചു അവസാന പാര്ഗ്രാഫില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.

{ കൊമ്പന്‍ } at: April 26, 2012 said...

അങ്ങനെ ഫാരിയുടെ നെല്ലിയില്‍ വീണ്ടും നെല്ലിക ഉണ്ടായി

ഫാരിയുടെ പരിഭവം തീര്‍ക്കാന്‍ ഞാന്‍ നാട്ടില്‍ പോയിട്ട് ഊശാന്‍ താടിയും വെച്ച് കന്ജാവും അടിച്ചു കട്ട റം വെള്ളം ചേര്‍ക്കാതെ കഴിച്ചു കുളിക്കാതെയും നനക്കാതെയും നടന്നു കവിതയുടെ ആത്മാവ് തേടും ഇത് സത്യം സത്യം സത്യം

തെരുവില്‍ നിന്ന് വന്ന ഒരാളെയും ബ്ലോഗര്‍മാര്‍ മനസ്സിലാക്കില്ല മനസ്സിലാവുകയും ഇല്ല ഹൈ ലെവല്‍ അക്കാദമിക്കള്‍ ബിരുദവും ബിരുധാനന്തിര ബിരുദവും ഉള്ള ആളുകളെ ആണ് ഭൂലോകം അന്ഗീകരിക്കുക അതിനപ്പുരത്തുള്ളവന്‍ ചവര്‍ മാത്രം ആണ്

{ മുനീര്‍ തൂതപ്പുഴയോരം } at: April 26, 2012 said...

താങ്കളുടെ അഭിപ്രായമായിരിക്കും അല്ലേ..കൊള്ളാം..കവിതയായിക്കൂട്ടുന്നില്ല

{ ഫൈസല്‍ ബാബു } at: April 26, 2012 said...

"ബ്ലോഗര്‍ , ആ പദവിയുടെ അര്‍ത്ഥമെന്താണന്നു അറിയുമോ നിനക്ക് ? അതറിയണമെങ്കില്‍ ആദ്യം ബ്ലോഗ് എന്തെന്നറിയണം ,ബ്ലോഗേര്‍സ് ആരെന്നറിയണം ,ബസ്സ്‌ സ്റ്റോപ്പ്‌ ചുമരുകളില്‍ കരിക്കട്ട കൊണ്ട് എഴുതിക്കൂട്ടിയ നീ കണ്ട സാഹിത്യമല്ല ,യാഥാര്‍ത്ഥ ബ്ലോഗ്‌ ,ലക്ഷകണക്കായ കവികളുടെയും കലാകാരന്‍മാരുടെയും ബ്ലോഗ്‌ ,അനോണികളുടെയും സനോണികളുടെയും ,പാവപ്പെട്ട കമന്റുര്‍മാരുടെയും ബ്ലോഗ്‌ ,ഫേസ്ബുക്ക് മാരുടെയും ,ഗൂഗിള്‍ പ്ലസ്സ് മാരുടെയും ബ്ലോഗ്‌ ,വിവാദങ്ങളുണ്ടാക്കി കമന്റുകളുടെ എണ്ണം കൂട്ടുന്നവരുടെ ബ്ലോഗ്‌ ,പെണ്ണിന്റെ പേര് വച്ച് വരുന്ന ബ്ലോഗിനു കമന്റ് നു നീളം കൂടിയതിനു കൂട്ടം കൂടി ആക്രമിച്ചു ഒറ്റപ്പെടുത്തുന്നവുരുടെ ബ്ലോഗല്ല ,നല്ല നല്ല പോസ്റ്റുകള്‍ എഴുതി, നശിച്ചു പോകുന്ന വായനയെ തിരിച്ചു പിടിക്കാന്‍ ജോലിക്കിടയില്‍ ബോസ്സ് കാണാതെ പോസ്റ്റ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ ,ഇപ്പോള്‍ നീ കളിയാ ക്കിയില്ലേ ,എന്നെപ്പോലെയുള്ളവരുടെ ത്യാഗത്തിന്റേയും നോമ്പരത്തിന്റേയും ബ്ലോഗ്‌ ..ബ്ലോഗ്‌ എന്ന മഹാ പ്രസ്ഥാനത്തിന്റേ സോള്‍ ആത്മാവ്‌ ,അതറിയണമെങ്കില്‍ ,എന്നും അടുക്കളയിലും ടി വിക്കും മുമ്പില്‍ സമയം കളയുന്ന നിന്നെ പ്പോലത്തെ വീട്ടമ്മമാര്‍ക്ക് ബ്ലോഗു വായിക്കാനുള്ള സെന്സുണ്ടാവണം സെന്‍സിബിലിറ്റിയുണ്ടാവണം,സെന്റര്‍ ബോള്‍ട്ട് ഉണ്ടാവണം !! ഹല്ല പിന്നെ

{ ആചാര്യന്‍ } at: April 26, 2012 said...

വേറെ ചിലര്‍ ,
കടലോളം സ്നേഹത്തോടെ കൂടെക്കൂട്ടുകയും ചെയ്യും.

{ Rashid } at: April 26, 2012 said...

ഹ ഹ.. ഇത് കലക്കി..

{ ഷാജു അത്താണിക്കല്‍ } at: April 26, 2012 said...

ഞാനും ഒരു കമന്റ് തരാം, എനിക്ക് ഇതൊക്കെ ചെയ്യാൻ പറ്റൂ

{ രമേശ്‌ അരൂര്‍ } at: April 26, 2012 said...

കൊമ്പത്തെ വചനം(കൊമ്പന്‍ ഉ വ ച:) " തെരുവില്‍ നിന്ന് വന്ന ഒരാളെയും ബ്ലോഗര്‍മാര്‍ മനസ്സിലാക്കില്ല മനസ്സിലാവുകയും ഇല്ല ഹൈ ലെവല്‍ അക്കാദമിക്കള്‍ ബിരുദവും ബിരുധാനന്തിര ബിരുദവും ഉള്ള ആളുകളെ ആണ് ഭൂലോകം അന്ഗീകരിക്കുക അതിനപ്പുരത്തുള്ളവന്‍ ചവര്‍ മാത്രം ആണ് "
---------------------
ഫരിയുടെ കവിതയും കൊമ്പന്റെ വാചകവും ആണ് ഇന്നത്തെ ഹൈലൈറ്റ്സ് ...:)

{ HIFSUL } at: April 26, 2012 said...

ഫാരീടെ ഗവിത ഗൊള്ളാം,,എനിക്കിഷ്ടായി പ്രത്യേകിച്ചും ഈ വരികള്‍.:
എങ്കിലും ചിലര്‍ ചിലപ്പോള്‍ ,
മൂന്നു കമന്റിനുവേണ്ടി യാചിക്കും
മുപ്പതു കമന്റിനുവേണ്ടി ഒറ്റിക്കൊടുക്കും
മുന്നൂറു കമന്റ് കിട്ടിയാലും ആര്‍ത്തി കാണിക്കും
അടികൂടും തെറിവിളിക്കും ആക്രോശിക്കും
അടങ്ങാത്ത പകയുമായി അതുവഴിയിതുവഴി -
മണ്ടിനടക്കും..
വേറെ ചിലര്‍ ,
കടലോളം സ്നേഹത്തോടെ കൂടെക്കൂട്ടുകയും ചെയ്യും..

{ Mohiyudheen MP } at: April 26, 2012 said...

മുഷിഞ്ഞു നാറുന്ന വസ്ത്രവും
ബീഡിത്തുണ്ടും
നീളന്‍ താടിയും
അളിഞ്ഞ തുണിസഞ്ചിയുമായി
അലഞ്ഞു നടക്കുന്നവനല്ല.

കോട്ടും സ്യൂട്ടും ടൈയ്യും കെട്ടി
ഓഫീസിനകത്ത് മുതലാളിയെ പറ്റിച്ചും
വീട്ടിനകത്ത് കെട്ട്യോനെ / കെട്ട്യോളെ പേടിച്ചും
വിരല്‍കൊണ്ട് മാന്ത്രികം തീര്‍ക്കുന്നവനാണ്.


റബ്ബേ ഫാരി എന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത്.... ഒരു അനുഭവ സമ്പത്തുള്ള ബ്ലോഗറിന് മാത്രം കഴിയുന്നതാണ് ഇവയിലെ നിരീക്ഷണങ്ങൾ !


എങ്കിലും ചിലര്‍ ചിലപ്പോള്‍ ,
മൂന്നു കമന്റിനുവേണ്ടി യാചിക്കും
മുപ്പതു കമന്റിനുവേണ്ടി ഒറ്റിക്കൊടുക്കും
മുന്നൂറു കമന്റ് കിട്ടിയാലും ആര്‍ത്തി കാണിക്കും
അടികൂടും തെറിവിളിക്കും ആക്രോശിക്കും
അടങ്ങാത്ത പകയുമായി അതുവഴിയിതുവഴി -
മണ്ടിനടക്കും..

ഇത് ആരെയൊക്കെ കുറിച്ചാണെന്ന് ആ ആളുകൾ വന്ന് വായിക്കുമ്പോൾ മനസ്സിലാകും ട്ടോ? അപ്പോൾ കണക്കിന് കിട്ടിക്കൊള്ളും... :)

വേറെ ചിലര്‍ ,
കടലോളം സ്നേഹത്തോടെ കൂടെക്കൂട്ടുകയും ചെയ്യും.


ഹഹഹ, ഇത് എന്നെ കുറിച്ചാണ്എന്ന് എനിക്കറിയാം. നന്ദി ഞാൻ കൂടെ കൂട്ടിയിരിക്കുന്നു.. പോരെ!!!!

{ Echmukutty } at: April 26, 2012 said...

കൊള്ളാലോ വരികൾ!
ഇഷ്ടപ്പെട്ടു.

{ ശ്രീക്കുട്ടന്‍ } at: April 26, 2012 said...

സത്യം സത്യമായി പറഞ്ഞിരിക്കുന്നു. കൊള്ളാം..

{ kochumol(കുങ്കുമം) } at: April 26, 2012 said...

കൊള്ളാല്ലോ ഈ കവിത......:))

{ Dr.Muhammed Koya @ ഹരിതകം } at: April 26, 2012 said...

ഈ കമെന്റിന്നു വേണ്ടി തല്ലുകൂടുന്ന ബ്ലോഗ്ഗെര്‍മാരെ കാണുമ്പോള്‍ പലപ്പോഴും എനിക്കും അങ്ങനെ തോന്നീട്ടുണ്ട്....എന്നാലും ആ അവസാന വരികള്‍ അത് അച്ചട്ടാണ്‌ ...ഒരു പാട് നല്ല സൌഹൃദങ്ങള്‍ അസൂയ തോന്നിപ്പിക്കുന്ന കൂട്ടായ്മകള്‍.....

{ Satheesan .Op } at: April 26, 2012 said...

ഒരു ബ്ലോഗറും കണ്ണില്‍ സൂര്യതാപമേറ്റ്
തളര്‍ന്നു വീഴുന്നില്ല
ജീവിതമറിയാത്തവന്റെ ഒളിവു സങ്കേതത്തിലേക്ക്
ഒതുങ്ങിക്കൂടുന്നുമില്ല.
:)

{ ജോസെലെറ്റ്‌ എം ജോസഫ്‌ } at: April 26, 2012 said...

അപ്പം ഇങ്ങനെയും ആവശ്യം വ്യക്തമാക്കാം. :)
ഞാനും കൂടെ കൂടി!

{ K@nn(())raan*خلي ولي } at: April 26, 2012 said...

ഈ ബ്ലോഗിന് ഞാന്‍ തീയിടും.
നാളെയാവട്ടെ!

{ റ്റോംസ്‌ || thattakam.com } at: April 26, 2012 said...

വേറെ ചിലര്‍ ,
കടലോളം സ്നേഹത്തോടെ കൂടെക്കൂട്ടുകയും ചെയ്യും.

{ മാട്ടൂക്കാരന്‍... } at: April 26, 2012 said...

സന്തോഷ് പണ്ഡിറ്റ് എഴുതുന്ന ഒരു “ഇതൊക്കെ” വെച്ച് നോക്കുമ്പൊ. അത്രക്ക് മനോഹരമൊന്നുമല്ല.. കൊള്ളാം അത്ര തന്നെ..
:)

കണ്ണൂരാന്‍ തീയിടുന്നൂന്ന് അറിഞ്ഞു. മൂപ്പര്‍ക്ക് ബീഡികത്തിക്കാനാണാണാനാണാവോ..?
:)

{ (saBEen* കാവതിയോടന്‍) } at: April 26, 2012 said...

ഹ ഹ ഹാ ...വരികള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചു .ഇത് സാക്ഷാല്‍ കണ്ണൂരാനെ കുറിച്ചുള്ള കവിതയാണെന്ന്. എന്നിട്ട് ഒരു മുന്‍കൂര്‍ ജാമ്യം ല്ലേ ?[ ഈ വരികള്‍ മാത്രമേ നിങ്ങളെക്കുറിച്ചുള്ളൂ കേട്ടോ. ബാക്കിയൊക്കെ എന്നെക്കുറിച്ചാ]. നന്നായി ..വളരെ നന്നായി .കണ്ണൂരാന്‍ നിന്നെ ശപിച്ചു പണ്ടാരടങ്ങും . ഇത് മൂന്നു തരം.

{ ‍ആയിരങ്ങളില്‍ ഒരുവന്‍ } at: April 26, 2012 said...

ഹും.. കൊളളിച്ചെഴുതാനറിയാം... ഞാൻ കണ്ട ബ്ലോഗർമാരെല്ലാം സൽസ്വഭാവികളാണ് കേട്ടോ..

ആശംസകൾ..!!

{ റിഷ് സിമെന്തി } at: April 26, 2012 said...

ബ്ലോഗ്ഗർമാരിൽ നല്ല ആൾക്കാരും ഉണ്ട് കേട്ടോ..എന്തായാലും കവിത ഉഗ്രനായി...

{ kanakkoor } at: April 26, 2012 said...

കവിത കലക്കി .. പണി ബ്ലോഗര്‍മാര്‍ക്കിട്ടു തന്നെ. അതും കലക്കി

{ viddiman } at: April 26, 2012 said...

കൊള്ളാം..
ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാൽ..
ബ്ലോഗ്രാദി ഐക്യം സിന്ദാബാദ് !

{ Biju Davis } at: April 26, 2012 said...

കമന്റുകള്‍ക്കായി കേണ ദിനങ്ങളെ ഓര്‍ത്തു വിലപിയ്ക്കുന്നുവോ? ഇനി, അതാണോ ഒരു ബ്ലോഗറുടെ മെച്വറിറ്റി? :)

ആശംസകള്‍, ഫാരി!

{ മുഹമ്മദ്‌ ഷാജി } at: April 26, 2012 said...

>>വേറെ ചിലര്‍ ,
കടലോളം സ്നേഹത്തോടെ കൂടെക്കൂട്ടുകയും ചെയ്യും.<<

എന്നെ ഇക്കൂട്ടത്തില്‍ പെടുത്തില്ലേ.. നന്നായിട്ടുണ്ട് ആശംസകള്‍

{ c.v.thankappan } at: April 26, 2012 said...

വായിച്ചിട്ട് മിണ്ടാതെ പോയാലും
എന്തൂട്ടൊക്കെ കുത്തി നിറക്ക്യാവോ?
അതോണ്ട്‌ പറയുകയാണ്.അസ്സലായിരിക്കുന്നു.
ആശംസകള്‍

{ ajith } at: April 27, 2012 said...

ഹ ഹ ഹ, ഇത് നന്നായി രസിച്ചു. ഇതിലേതിലെങ്കിലും പെടാത്ത ഒരു ബ്ലോഗറും കാണുകയില്ല അല്ലേ...??

{ basheer gudalur } at: April 27, 2012 said...

ബ്ലോഗറുമല്ല ഭൂജിയുമല്ല കുളിക്കാരുമില്ല
എന്നാലും അസൂയക്കും കുശുമ്പിനും കുറവില്ല
കടലോളം സ്നേഹത്തോടെ കൂടെ കൂടാം ...
നന്നായിരിക്കുന്നൂ .........അഭിനന്ദനങള്‍ .

{ anamika } at: April 27, 2012 said...

അന്യന്റെ കമന്റ്‌ ബോക്സ് ആഗ്രഹിക്കരുത്
അയലത്തെ ബ്ലോഗിനെ സ്നേഹിക്കുക എന്നൊക്കെ അല്ലെ ആപ്തവക്ക്യം
അപ്പോള്‍ ഇത് കലക്കി ട്ടോ
ബ്ലോഗേഴ്സ് കി ജയ്

{ K@nn(())raan*خلي ولي } at: April 27, 2012 said...

ഇതെന്നെക്കുറിച്ചല്ല.
ഇതെന്നെക്കുറിച്ച് അല്ലേയല്ല.

അല്ലെ?
ആണ്. ഇതെന്നെക്കുറിച്ച് തന്നെയാണ്.

ഈ കവിത കൊണ്ട് എന്താണ് 'ഗവയിത്രി' ഉദ്ദേശിക്കുന്നത് എന്ന് മനസിലാവുന്നില്ല.
ഒരെഴുത്തുകാരന്‍ എന്നും മുഷിഞ്ഞുനാറുന്ന ഡ്രെസ്സുമിട്ടു യാചകനെപ്പോലെ നടക്കണോ?
അവന്‍ ഓഫീസില്‍ ഇരുന്നു സുഖിച്ചെഴുതുന്നത് നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ ഇഷ്ടാവുന്നില്ലേ?

ബൂലോകത്തെ 80% പെണ്ണെഴുത്തുകാരും സ്വന്തം ഭര്‍ത്താവിനെ / അച്ഛനെ ഓഫീസിലേക്ക് ഓടിച്ചുവിട്ട് നെറ്റില്‍ കിടന്നു കളിക്കുന്നവരാണ് എന്ന് പറഞ്ഞാല്‍ ?

കടലോളം സ്നേഹം തരുന്നവരുടെ കൂടെ പോയിക്കോ. പക്ഷെ ഉപ്പുവെള്ളം കുടിച്ചു ചാവാതിരുന്നാല്‍ മതി.

{ K@nn(())raan*خلي ولي } at: April 27, 2012 said...

>> മുന്നൂറു കമന്റ് കിട്ടിയാലും ആര്‍ത്തി തീരില്ല. <<

തീരില്ല.
കാഷിനോടല്ലല്ലോ.., കമന്ടിനോടല്ലേ.
തല്‍ക്കാലം തീര്‍ക്കാന്‍ മനസില്ല.

പിന്നെ, >> അടികൂടും തെറിവിളിക്കും ആക്രോശിക്കും
അടങ്ങാത്ത പകയുമായി അതുവഴിയിതുവഴി -
മണ്ടിനടക്കും.. <<

നടക്കും. ബൂലോകം എന്നത് തെരുവല്ലേ.
തെരുവില്‍ ഇതൊക്കെയുണ്ടാവും!

എന്ന്,
കണ്ണില്‍ സൂര്യന്റെ കുത്തേറ്റ് തളര്‍ന്നുവീണിട്ടില്ലാത്ത,
ഒളിവു സങ്കേതത്തിലേക്ക് ഒതുങ്ങിക്കൂടാന്‍ ഇഷ്ട്ടപ്പെടാത്ത ഒരു ബ്ലോഗര്‍ !

{ Ismail Chemmad } at: April 27, 2012 said...

അവസാനത്തെ വരിയില്‍ എന്നെ ഇങ്ങനെ പൊക്കിപറയേണ്ടിയിരുന്നില്ല.

{ Arif Zain } at: April 27, 2012 said...

ഇത് ആരെ ഉദ്ദേശിച്ചെഴുതിയതാണെന്നെനിക്ക് നന്നായറിയാം, പക്ഷെ പറയില്ല. ആരെങ്കിലും കൈമടക്ക്‌ തന്നാല്‍ (അതിനി കവയത്രി തന്നെയായാലും) പറഞ്ഞു കൂടായ്കയുമില്ല. എന്നെപ്പറ്റിയല്ല എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. കാരണം ഞാനൊരു മാന്യനാണല്ലോ. അല്ല ഒരു സംശയം കവിതയ്ക്ക് പാരഗ്രാഫ്‌ തന്നെയാണോ ഉണ്ടാവുക? പാരഗ്രാഫ്‌ ഇംഗ്ലീഷ് അല്ലെ അവര്‍ stanza എന്നല്ലേ പറയുക. മലയാളത്തില്‍ ആണെങ്കില്‍ ഓക്കേ പദ്യഖണ്ഡം, പദ്യഖണ്ഡിക എന്നൊക്കെ പറയാം. ഇത് കവിതയില്‍ കണ്ടതല്ല കേട്ടോ ഫാരി ഇങ്ങനെ എഴുതിക്കണ്ടു ഒരു കമന്റായിട്ട് <<>> ഞാന്‍ പണ്ട് അധ്യാപകനായിരുന്നു, എന്ത് കണ്ടാലും തിരുത്തുന്ന ഒരുജാതി പരിപാടി അന്ന് തുടങ്ങിയതാണ്.

{ മുഹമ്മദ് സഗീര്‍ } at: April 27, 2012 said...

ningal kanda bloger ennezhuthiyirunnemkil ii ezhuthiyathu seriyaakumayirunnu!.

{ ഫാരി സുല്‍ത്താന } at: April 27, 2012 said...

അഭിപ്രായംപറഞ്ഞ എല്ലാ നല്ല മനസുകള്‍ക്കും നന്ദി.
ആരെയും വിഷമിപ്പിക്കാന്‍ എഴുതിയതല്ല കേട്ടോ.
ഒന്ന് ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ചെയ്ത പണിയാ.
(ഞാനോടി)

{ Jefu Jailaf } at: April 27, 2012 said...

:) ബ്ലൊഗിങ്ങനെയാ ആദ്യം കയ്ക്കും.. പിന്നെയും കയ്ക്കും.. ചിലപ്പോൾ മധുരിക്കും.. നെല്ലിക്ക പോലെ..

{ ബഷീര്‍ ജീലാനി } at: April 28, 2012 said...

അപ്പോള്‍ ഇതൊക്കെയാണ് ബ്ലോഗര്‍ അല്ലെ ഫാരി

സ്വന്തം കട്ടില്‍, ചരിഞ്ഞു കിടക്കും, നിവര്‍ന്നു കിടക്കും

ചിലപ്പോള്‍ തല താഴോട്ടു കുത്തി കാലുകള്‍ മേല്പോട്ട് യര്‍ത്തി നില്‍ക്കും

ചോദിക്കുന്നവര്‍ക്ക് ചോദിക്കാം , പക്ഷെ എന്റെ ലോകത്തെ രാജാവ് ഞാന്‍ മാത്രം

മന്ത് ബാധിച്ച രണ്ടു കാലുകള്‍ മൂടി വെച്ച് , ഒരുകാലിനു മന്ത് ബാധിച്ചവനെ പരിഹസിക്കുന്നവരും ഇവിടെ അലഞ്ഞു തിരിയും

എന്നാലും വിശാല ഹൃദയത്തില്‍ മുല്ല പെരിയാര്‍ കേട്ടിയവരുമുണ്ട്

ഹൃദയം പുറത്തെടുത്തു വലിയ പ്ലാസ്റ്റിക്‌ കവറില്‍ ചെറിയ ഓട്ടയുണ്ടാക്കി ,ഭൂലോകത്തെ

നിരീക്ഷിക്കുന്ന വരും കമ്മന്റ്സ് പ്രാണവായുവായി കാണുന്നു

{ ബഷീര്‍ ജീലാനി } at: April 28, 2012 said...

ആശംസകള്‍

{ ഇസ്മയില്‍ അത്തോളി } at: April 28, 2012 said...

ഒന്നാംതരം ബൂലോക രചന ...........ആശംസകള്‍ .........അവസാന വരിയില്‍ എനിക്കൊരിടം പ്രതീക്ഷിക്കട്ടെ ............

{ Fousia R } at: April 28, 2012 said...

ബ്ലോഗറുടെ മാത്രം സ്വഭാവമല്ലല്ലോ ഇത്.
ഈ ബ്ലോഗില്‍ മുമ്പ് വായിച്ചിട്ടുള്ളവയെ അപേക്ഷിച്ച്‌ ഇത് കവിതയായില്ല എന്നും തോന്നി.

{ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് } at: April 28, 2012 said...

അപ്പൊ ലതാണു കാര്യം...

{ .. അരൂപന്‍ .. } at: April 28, 2012 said...

കവിത എന്നൊന്നും പറയാന്‍ വയ്യ, എന്നാലും കവിത ആക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്. കമന്റ് ആക്രാന്തികള്‍ക്ക് ഒരു കൊട്ട്. നടക്കട്ടെ.

{ അനില്‍കുമാര്‍ . സി. പി. } at: April 28, 2012 said...

ഇത് ഒരു കവിതയായി എഴുതിയതല്ലല്ലോ, അല്ലേ?

പിന്നെ ഇത് ഇഷ്ടമായി - "... വേറെ ചിലര്‍ ,
കടലോളം സ്നേഹത്തോടെ കൂടെക്കൂട്ടുകയും ചെയ്യും."

{ Raihana } at: April 29, 2012 said...

:)) hmmhmm nadakattu

{ റിനി ശബരി } at: April 29, 2012 said...

എങ്കിലും ചിലര്‍ ചിലപ്പോള്‍ ,
മൂന്നു കമന്റിനുവേണ്ടി യാചിക്കും
മുപ്പതു കമന്റിനുവേണ്ടി ഒറ്റിക്കൊടുക്കും
മുന്നൂറു കമന്റ് കിട്ടിയാലും ആര്‍ത്തി കാണിക്കും
അടികൂടും തെറിവിളിക്കും ആക്രോശിക്കും
അടങ്ങാത്ത പകയുമായി അതുവഴിയിതുവഴി -
മണ്ടിനടക്കും..
വേറെ ചിലര്‍ ,
കടലോളം സ്നേഹത്തോടെ കൂടെക്കൂട്ടുകയും ചെയ്യും....
ഇതു കലക്കി .. കൂട്ടുകാരീ , എങ്കിലും അവസ്സാനമെങ്കിലും
നന്മയുള്‍ല മനസ്സുകളേ തീണ്ടാപ്പാടകലെ നിര്‍ത്തിയില്ല
വരികളായീ കൂടെ കൂട്ടീ , തിരിച്ചറിവില്‍ നല്ലതുമുണ്ടെന്നുള്ളത്
പിടിച്ചു നില്‍ക്കാന്‍ പ്രാപ്തമാക്കും .. നേരുകള്‍ , നേരുകള്‍ തന്നെ ..
അനുഭവങ്ങള്‍ വന്നു മനസ്സില്‍ നീറ്റലുളവാക്കുമ്പൊള്‍ ...

{ മയില്‍പീലി } at: April 29, 2012 said...

മനസ്സിലെ ചിന്തകളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തുന്നു .അതാണ്‌ സാഹിത്യം .അതിനു മാധ്യമം അത് മാത്രമാണ് ബ്ലോഗ്‌ ..അതില്‍ നല്ലത് ചീത്തയും ഉണ്ടാകും ..കാലം നല്ലതിനെ മാത്രമേ വളര്‍ത്തു അതൊരു കലാ സത്യം ..അവസാന വരികളില്‍ -കടലോളം സ്നേഹത്തോടെ കൂടെക്കൂട്ടുകയും ചെയ്യും-.നന്മയുള്ള വരികള്‍

{ Vp Ahmed } at: April 29, 2012 said...

ആത്മഗതവും ആത്മകഥയും നന്നായി.

{ Villagemaan/വില്ലേജ്മാന്‍ } at: May 01, 2012 said...

കമന്റുകള്‍ കൂമ്പാരമാകുമ്പോള്‍ ബ്ലോഗ്‌ ഗംഭീരമാകുമല്ലോ !

{ മിന്നാമിന്നി*മിന്നുക്കുട്ടി } at: May 01, 2012 said...

മൂന്നു കമന്റിനു വേണ്ടി യാചിച്ചത് ഈ പാവം മിന്നുമോള്‍ തന്നെ!
ഈ ബൂലോകത്ത് മുന്നൂറു കമന്റ് കിട്ടിയാലും ആര്‍ത്തിതീരാത്തത്; അത് നമ്മുടെ
യാചിക്കാക്ക്ആണ് യാചിക്കാക്ക് തന്നെയാണ്
യാചിക്കാക്ക് മാത്രമാണ് !!!!!!!!!

ഇനി മുപ്പതു കമന്റിനു വേണ്ടി ഒറ്റിക്കൊടുത്ത ആ വീരന്‍ അതാരാണാവോ?

{ ഷാഹിദ് } at: May 04, 2012 said...

നല്ല ആശയം..

{ സുമേഷ് വാസു } at: May 11, 2012 said...

അദ്ദാണു!!!

{ റശീദ് പുന്നശ്ശേരി } at: May 12, 2012 said...

:) :) :) :( :( :(

{ musthupamburuthi } at: May 15, 2012 said...

"കോട്ടും സ്യൂട്ടും ടൈയ്യും കെട്ടി
ഓഫീസിനകത്ത് മുതലാളിയെ പറ്റിച്ചും
വീട്ടിനകത്ത് കെട്ട്യോനെ / കെട്ട്യോളെ പേടിച്ചും
വിരല്‍കൊണ്ട് മാന്ത്രികം തീര്‍ക്കുന്നവനാണ്"
ഇതെനിക്കിഷ്ടായിട്ടോ,....
കവിതയുടെ ഗണത്തില്‍ പെടുത്താനാവില്ലെങ്കിലും കൊള്ളാം.....ആശംസകള്‍.......

{ മുട്ടിക്കോല്‍ } at: May 31, 2012 said...

എങ്കിലും ചിലര്‍ ചിലപ്പോള്‍ ,
മൂന്നു കമന്റിനുവേണ്ടി യാചിക്കും
മുപ്പതു കമന്റിനുവേണ്ടി ഒറ്റിക്കൊടുക്കും
മുന്നൂറു കമന്റ് കിട്ടിയാലും ആര്‍ത്തി കാണിക്കും
അടികൂടും തെറിവിളിക്കും ആക്രോശിക്കും
അടങ്ങാത്ത പകയുമായി അതുവഴിയിതുവഴി -
മണ്ടിനടക്കും..

ഞാന്‍ തന്നെ - പക്ഷെ ഒറ്റി കൊടുക്കാറില്ല

{ Riyas T. Ali } at: May 12, 2013 said...

നന്നായിട്ടുണ്ട്.
ഒരു നഗ്നസത്യം :)

{ Adil A Rahman } at: May 19, 2013 said...

ഉഷാറായിട്ടുണ്ട് ....
വിരലുകൊണ്ട് ഇനിയും മാന്ത്രികം തീർക്കാൻ കഴിയട്ടെ..
ആശംസകൾ :)

{ ബൈജു മണിയങ്കാല } at: June 22, 2013 said...

ആരും ബ്ലോഗ്ഗർ ആയി ജനിക്കുന്നില്ല, ഗതി കെട്ടാൽ ആരും ബ്ലോഗ്ഗർ ആകും
പിന്നെ ഭക്ഷണം കിട്ടിയില്ലെങ്കിൽ ചെറിയ ബ്ലോഗ്ഗുകൾ വിഴുങ്ങി വല്യ ബ്ലോഗ്ഗുകൾ ആഘോഷിക്കും. ചെറിയ ബ്ലോഗ്ഗുകൾ വല്യ ബ്ലോഗ്ഗുകളുടെ പിറകെ പോകും ഭക്ഷണത്തിന് വേണ്ടി. കമന്റ്‌, വായന, ബ്ലോഗ്‌ എഴുത്ത്, എല്ലാം ഒരർത്ഥത്തിൽ ഔദാര്യം

കടമ ആര്ക്കും ആരോടും ഇല്ലല്ലോ

ഒരു ട്രാഫിക്‌ ലൈറ്റ് ലെവൽ ക്രോസ് ഒരു ഹുംപ് പോലെ ഇത് പോലുള്ള ഓർമപ്പെടുത്തലുകൾ നല്ലതാണു
ആശംസകൾ

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana