Friday, March 09, 2012

വാക്കുകള്‍


എന്നിലേക്ക് പെയ്തിറങ്ങുന്ന അതിഥികളാ-
ണെനിക്കെന്റെ വാക്കുകള്‍
ചിലപ്പോള്‍ കാറ്റായും മറ്റുചിലപ്പോള്‍ അഗ്നിയായും-
ചിതലരിച്ചും ചിതറിത്തെറിച്ചും അതെന്നെ ചൂഴ്ന്നു നില്‍ക്കുന്നു!

മുറിവേല്‍പ്പിച്ചും  കണ്ണുകളെരിച്ചും കൈകള്‍ കൂട്ടിപ്പിടിച്ചും
മുറിവുണക്കിയും  ചെവിക്കു നുള്ളിയും
ഇക്കിളിപ്പെടുത്തിയും അവയെന്നെ സ്നേഹിക്കുന്നത്
എന്തിനാണ്? 

കടമെടുത്തും കടലായ്‌ കലിതുള്ളിയും 
കാലത്തെ സാക്ഷി നിര്‍ത്തിയും വാക്കുകളോതിയത്‌
എനിക്ക് വേണ്ടിയാണ്, നിങ്ങള്‍ക്കു വേണ്ടിയാണ് -
നമുക്ക് വേണ്ടിയാണ്, നമ്മുടെയീ ഭൂമിക്ക് വേണ്ടിയാണ്.

അറ്റുപോയ വാക്കുകളെ ചേര്‍ത്തുവെക്കാന്‍ 
എനിക്കിപ്പോള്‍ പേടിയാണ്
അല്ലെങ്കിലും  നല്ലവാക്കുകളെ കെട്ടിപ്പിടിച്ചു താലോലിക്കാന്‍
ആര്‍ക്കാണിപ്പോള്‍ ധൈര്യമുള്ളത് !

വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
എന്തുകൊണ്ടെന്നാല്‍ 
അവ, വാളായും വലയായും വിഷമായും 
കനിയായും നമ്മെ തേടിയെത്തും.

_________________________________________________
അഭിപ്രായങ്ങള്‍ / Comments




53 comments:

{ Rashid } at: March 09, 2012 said...

കുറച്ചേ മനസ്സിലായുള്ളൂ.. എന്നാലും ആശംസകള്‍.

{ പഞ്ചാരകുട്ടന്‍ -malarvadiclub } at: March 09, 2012 said...

ഒന്നും മനസ്സിലായില്ല

{ പടന്നക്കാരൻ ഷബീർ } at: March 09, 2012 said...

വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
എന്തുകൊണ്ടെന്നാല്‍
അവ, വാളായും വലയായും വിഷമായും
കനിയായും നമ്മെ തേടിയെത്തും.
അതു കൊണ്ട് മാഫി കൊമെന്റ്....

{ ഗീതാകുമാരി. } at: March 10, 2012 said...

വാക്കുകള്‍ ,അക്ഷരങ്ങളുടെ വിന്യസത്തിലൂടെ നാം വാക്കില്‍ എത്തിപ്പെടുന്നു ,ആ വാക്കിനെ പറ്റിവളരെ മനോഹരമായി എഴുതി .ആശംസകള്‍ .

{ തിര } at: March 10, 2012 said...

നെല്ലിക്ക തിന്നതുപ്പോലെയായി ഇത് വായിച്ചപ്പോള്‍ ..ആദ്യം ...കാഴ്ച്ചു ..പിന്നെ മധിരിച്ചു ..ആശംസകള്‍ ..സമയം കിട്ടുമ്പോള്‍ തിരയില്‍ സന്ദര്‍ശിക്കുമല്ലോ

{ മണ്ടൂസന്‍ } at: March 10, 2012 said...

കടമെടുത്തും കടലായ്‌ കലിതുള്ളിയും
കാലത്തെ സാക്ഷി നിര്‍ത്തിയും വാക്കുകളോതിയത്‌
എനിക്ക് വേണ്ടിയാണ്, നിങ്ങള്‍ക്കു വേണ്ടിയാണ് -
നമുക്ക് വേണ്ടിയാണ്, നമ്മുടെയീ ഭൂമിക്ക് വേണ്ടിയാണ്.

സുഗതകുമാരി ടീച്ചർ മുന്നിലിരുന്ന് ചൊല്ലിത്തരുന്ന പോലൊരു അനുഭവം ഈ വരികൾ വായിച്ചപ്പോൾ. അതിൽ നിന്നും കരകയറാൻ കുറച്ച് സമയം എടുത്തു.


അറ്റുപോയ വാക്കുകളെ ചേര്‍ത്തുവെക്കാന്‍
എനിക്കിപ്പോള്‍ പേടിയാണ്
അല്ലെങ്കിലും നല്ലവാക്കുകളെ കെട്ടിപ്പിടിച്ചു താലോലിക്കാന്‍
ആര്‍ക്കാണിപ്പോള്‍ ധൈര്യമുള്ളത് !

വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
എന്തുകൊണ്ടെന്നാല്‍
അവ, വാളായും വലയായും വിഷമായും
കനിയായും നമ്മെ തേടിയെത്തും.

നല്ല വരികൾ. അർത്ഥത്തിന്റെ ആഴം ഉള്ളവ. ഗംഭീരം. ആശംസകൾ.

{ khaadu.. } at: March 10, 2012 said...

വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
എന്തുകൊണ്ടെന്നാല്‍
അവ, വാളായും വലയായും വിഷമായും
കനിയായും നമ്മെ തേടിയെത്തും.

സത്യം...

{ rasheed mrk } at: March 10, 2012 said...

മനോഹരമായ വരികള്‍
അവസാന വരികള്‍ക്ക് ഇത്തിരി തിളക്കം കൂടുതല്‍..

{ ajith } at: March 10, 2012 said...

വാക്കുകളെ സൂക്ഷിയ്ക്കുക....അവ ജീവനും മരണവും ഉളവാക്കാന്‍ പോന്നവയാകുന്നു

{ **നിശാസുരഭി } at: March 10, 2012 said...

നല്ലത്.. :)

{ കൊമ്പന്‍ } at: March 10, 2012 said...

ഫാരി ചുമ്മാ പൊക്കി പറയുക അല്ല സീരിയസ് ആയിട്ട് തന്നെ പറയട്ടെ നല്ലോരാശയം ആണ് നിങ്ങള്‍ പറഞ്ഞത് സൂപ്പെര്‍ ആയി

{ kochumol(കുങ്കുമം) } at: March 10, 2012 said...

വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
എന്തുകൊണ്ടെന്നാല്‍
അവ, വാളായും വലയായും വിഷമായും
കനിയായും നമ്മെ തേടിയെത്തും.

ന്ടെലും പറഞ്ഞു കഴിഞ്ഞാല്‍ തിരിച്ചെടുക്കാന്‍ പറ്റാത്ത ഒന്നാണ് വാക്കുകള്‍ സത്യമാണ് ട്ടോ ...!

{ പട്ടേപ്പാടം റാംജി } at: March 10, 2012 said...

അല്ലെങ്കിലും നല്ലവാക്കുകളെ കെട്ടിപ്പിടിച്ചു താലോലിക്കാന്‍
ആര്‍ക്കാണിപ്പോള്‍ ധൈര്യമുള്ളത് !

നല്ല വാക്ക്‌ എന്നതിനേക്കാള്‍ എനിക്കനുകൂലമാകുന്ന വാക്കുകള്‍ മാത്രം....എന്ന് ഞാന്‍ ചേര്‍ക്കുന്നു.
നന്നായി.

{ വി.എ || V.A } at: March 10, 2012 said...

...അനുഭവങ്ങളും വിചാരങ്ങളും വാക്കുകളിലൂടെ പുറത്തുവരുന്നു - എഴുത്തുകളിലൂടെ, ഇത് അതിലൊന്ന്....നല്ല വരികൾ....

{ ARUN RIYAS } at: March 10, 2012 said...

വാക്കുകളെ പറ്റിയുള്ള ഈ പുതിയ അടുക്കലുകൾ ഇഷ്ടായി.

{ K@nn(())raan*خلي ولي } at: March 11, 2012 said...

ചില ബ്ലോഗുകളില്‍ ചെന്ന് നാല് പറഞ്ഞതിന് ശേഷം പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തിനു വേണ്ടി, ആര്‍ക്കുവേണ്ടിയാ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് എന്ന്!

ഫാരിത്താന്റെ ഉപദേശം സ്വീകരിക്കുന്നു.
വാക്കുകളില്‍ മിതത്വം പാലിക്കാന്‍ ശ്രമിക്കാം.
മനോഹരമായിരിക്കുന്നു ഈ കവിത.
ഇത്രയും ലളിതമായി കവിത എഴുതാന്‍ കഴിയുമല്ലേ!
(ഹമ്പടാ)

{ Mohiyudheen MP } at: March 11, 2012 said...

കൈവിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ല. ആയുധത്തേക്കാൾ മൂർച്ചയുള്ളവയാണ് വാക്കുകൾ. ആശംസകൾ (കണ്ണൂരാനാണ് ഇങോട്ട് വിളിച്ച് കൊണ്ട് വന്നത്)

ബൂലോകത്തെ വളർന്ന് വരുന്ന ഒരു ബ്ലോഗറുണ്ട് - ഇവിടെ ക്ലിക്കിയാൽ അങ്ങോട്ടെക്കെത്തും. ടോക്കണെടുത്താലേ കയറാനുള്ള അവസരം ലഭിക്കൂ!!!

http://njanorupavampravasi.blogspot.com/2012/03/blog-post.html

{ achoose } at: March 11, 2012 said...

നല്ല വരികൾ.. ആശംസകൾ

{ Amarnath Sankar } at: March 11, 2012 said...

പ്രാര്‍ത്ഥനയായും ,അനുഗ്രഹമായും ,ശാപമായും ,പെയ്തിറങ്ങാവുന്ന വാക്കുകളുടെ വിപര്യത !
നന്നായിരിക്കുന്നു . അഭിനന്ദനങ്ങള്‍ :)

{ Artof Wave } at: March 11, 2012 said...

നല്ല വാക്കുകളെ നമുക്ക് സ്നേഹിക്കാം
അല്ലാത്തതിനെ നമുക്ക് വെറുക്കാം
അത് വാളായാലും വിഷമായാലും .....

{ സഹയാത്രികന്‍ I majeedalloor } at: March 11, 2012 said...

വാക്കുകളുടെ വിപര്യയങ്ങള്‍ ..!
വക്കു പൊട്ടിയ വാക്കുകള്‍ ..!
വിതുമ്പിയതും വിഴുങ്ങിയതുമായ വാക്കുകള്‍ ..
ഒരു വാക്കില്‍ ഒരായിരം
ഒരു നോക്കില്‍ അനേകായിരം ​..!!

{ HIFSUL } at: March 11, 2012 said...

ഗോമ്പിന്റെഷെന്‍ ഐറ്റം ആയതിനാല്‍ ഗവിത പഠിച്ചില്ല,
അതിനാല്‍ ഗപ്പും ഗിട്ടിയില്ല, ഫാരിയുടെ ഗവിത കണ്ടപ്പോള്‍ പഠിക്കണം എന്ന് തോന്നി, പക്ഷേ ടൈം കഴിഞ്ഞു പോയ്‌,,,കിട്ടിയ സമയത്തില്‍ ഇത് വായിച്ചു..ഫാരി നല്ല കവികൂടിയാണെന്ന് തെളിയിച്ചു, എനിക്ക് കിട്ടാത്ത ഗപ്പ് ഫാരിക്ക് നല്‍കി ആദരിച്ചിരിക്കുന്നു..

സോറി, സീരിയസ് ആയി ഗമെന്ടാന്‍ ഞാന്‍ "നാമൂസിനു" പഠിക്കാന്‍ അടുത്ത്തന്നെ പോകുന്നതാണ്.

{ സിയാഫ് അബ്ദുള്‍ഖാദര്‍ } at: March 11, 2012 said...

വാക്കുകള്‍ കിട്ടാത്ത ഒരു ദിവസം ,,വാകുകളെ പറ്റി ഒരു കവിതാ ,,വായിച്ചു ആശംസകള്‍

{ ഒരു ദുബായിക്കാരന്‍ } at: March 12, 2012 said...

"വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
എന്തുകൊണ്ടെന്നാല്‍
അവ, വാളായും വലയായും വിഷമായും
കനിയായും നമ്മെ തേടിയെത്തും"

കവിത കൊള്ളാം പ്രത്യേകിച്ചും അവസാനത്തെ ഈ നാല് വരികള്‍ !

{ Manu } at: March 13, 2012 said...

നന്നായീ നാട്ടുകാരീ..(കുവൈറ്റില്‍ ആണെന്നു കണ്ടു, അതാണ്‌ അങ്ങനെ വിളിച്ചത്) ,
ഇഷ്ടമായീ ഈ എഴുത്ത്..ഇനിയും വരും ഈ വഴി കേട്ടോ..
സ്നേഹത്തോടെ മനു..

{ ചന്തു നായർ } at: March 14, 2012 said...

വാക്കുകൾ വർണ്ണമഴപെയ്യിക്കും,വരികളിൽ വാഗ്മയചിത്രങ്ങൾഅഭിരമി ക്കും...വാക്കുകളെക്കുറിച്ച് ഇവിടെ കണ്ട നല്ല കവിതക്ക് എന്റെ നമസ്കാരം.. വാക്കുകൾക്കൊണ്ട് പലരേയും വേദനിപ്പിക്കുന്ന ഒരു ശുദ്ധ'തോന്യാസിയണ്'(ആ സഹൃദയന്റെ നല്ല മനസ്സ് അടുത്തറിയുന്നവർക്ക് മാത്രമേ അറിയാവൂ)ശ്രീ.കണ്ണൂരാൻ(കല്ലിവല്ലി)പക്ഷേ പല നല്ല ബ്ലോഗുകളുടെ ലിങ്കുകൾ എനിക്ക് അയച്ച് തരുന്നത് അദ്ദേഹമാണു.ഈ ലിങ്കും..ഈ കവിതയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഇനിമുതൽ കണ്ണൂരാനും നല്ല വാക്കുകൾ ചൊല്ലും എന്ന് വിശ്വസിക്കുന്നൂ.... ബൂലോകത്ത് ഒരു നല്ല കവിയെക്കൂടി കിട്ടിയിരിക്കുന്നൂ...എല്ലാ നന്മകളും...

{ തിരൂരാന്‍ } at: March 20, 2012 said...

എന്നിലേക്ക് പെയ്തിറങ്ങുന്ന അതിഥികളാ-
ണെനിക്കെന്റെ വാക്കുകള്‍
ചിലപ്പോള്‍ കാറ്റായും മറ്റുചിലപ്പോള്‍ അഗ്നിയായും-
ചിതലരിച്ചും ചിതറിത്തെറിച്ചും അതെന്നെ ചൂഴ്ന്നു നില്‍ക്കുന്നു!
ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ... വീണ്ടും വരാം ..

{ ഫൈസല്‍ ബാബു } at: March 23, 2012 said...

അറ്റുപോയ വാക്കുകളെ ചേര്‍ത്തുവെക്കാന്‍
എനിക്കിപ്പോള്‍ പേടിയാണ്
അല്ലെങ്കിലും നല്ലവാക്കുകളെ കെട്ടിപ്പിടിച്ചു താലോലിക്കാന്‍
ആര്‍ക്കാണിപ്പോള്‍ ധൈര്യമുള്ളത് !
========================================
പേടിക്കണ്ട ധൈര്യമായി മുന്നോട്ടു പോകൂ ....

{ ഫിറോസ്‌ } at: March 26, 2012 said...

വാക്കുകള്‍ക്ക് വല്ലാത്ത മൂര്‍ച്ച തന്നെ.. ഭാവുകങ്ങള്‍ നേരുന്നു..

http://www.kannurpassenger.blogspot.in/

{ (saBEen* കാവതിയോടന്‍) } at: March 26, 2012 said...

അക്ഷരങ്ങള്‍ കൊണ്ട് ഒരു കളി തന്നെ .
"ഇത്രയും ലളിതമായി കവിത എഴുതാന്‍ കഴിയുമല്ലേ!
(ഹമ്പടാ ..."

{ (റെഫി: ReffY) } at: March 27, 2012 said...

കവിതയിലെ താളവും ഭംഗിയും ഒഴുക്കും ഏറെ ഇഷ്ട്ടപ്പെട്ടു.
ലളിതമായി പറഞ്ഞത് കൊണ്ടായിരിക്കാം ഒരൊഴുക്കിനു വായിച്ചു പോന്നു.
ഭാവുകങ്ങള്‍

{ മെഹദ്‌ മഖ്‌ബൂല്‍ } at: March 28, 2012 said...

സുന്ദരമായ എഴുത്ത് ശൈലി...

ലളിതമായ വാക്കുകള്‍ കൊണ്ടുള്ള ഈ എഴുത്ത് വിരുതിന് എന്റെ ബിഗ് സല്യൂട്ട്..

{ റിനി ശബരി } at: March 31, 2012 said...

പ്രീയപെട്ട കൂട്ടുകാരി..വാക്കുകള്‍ മഴയാണ്
കുളിരേകും ..വാക്കുകള്‍ അഗ്നിയുമാണ് ചിലപ്പൊള്‍
അവ ആളി പടരും,മനസ്സ് പൊള്ളും ..
ഉള്ളിലേ നീറ്റലുകളെ തേനിന്‍ ആവരണം
പൊതിഞ്ഞ് വരികളാക്കുമ്പൊള്‍
ഹൃദയത്തിന്റെ വിങ്ങലിനേ മേല്‍
മഴ പെയ്തുണ്ടാകും..ഒരൊ വരികള്‍ക്കും
മീതെ ഒരു മഴയുടെ കുളിര്‍ കാറ്റ് വീശും ..
മനസ്സിന്റെ ഉള്ളില്‍ പടരുന്ന നോവിനെ
പ്രണയത്തെ വിരഹത്തെ തെളിമയൊടെ
പകര്‍ത്തുമ്പൊള്‍ ഒരു നിര്‍വൃതി കൈവരും ..
കഴിഞ്ഞ് പൊയ കാലങ്ങളെ ഓര്‍മയുടെ
തേരിലേറ്റി അരികത്തണയിക്കാനും
പിന്നീട് അവയെ അക്ഷരങ്ങളാക്കാനും
കഴിഞ്ഞുവെന്നാല്‍ സ്വയം ആശ്വസ്സിക്കാം
പക്ഷെ ചില മനസ്സുകളില്‍ അതു നീറ്റലുണ്ടാക്കാം ..
വാക്കുകള്‍ മനസ്സിന്റെ വെളിപ്പെടുത്തലുകളാണ്
അതിലൂടെയുള്ള ഈ സഞ്ചാരം ഇഷ്ടമായീ..
മഴയേറ്റ് നില്‍ക്കുന്ന പൂവിനോട് ..
അതിന്റെ മനസ്സിനോട് പ്രണയമെന്തിനൊട്
എന്ന് ചോദിക്കാതെ അറിയാം ,ആ നനഞ്ഞലിഞ്ഞ
മനസ്സില്‍ നിന്നും വായിച്ചെടുക്കാം ..
അതു പൊലെ വാക്കിന്റെ പാതകള്‍
ലളിതമായി തുറന്നിട്ടിരിക്കുന്നു ..
അവസ്സാന പാദത്തില്‍ ചെറു മുന്നറിയിപ്പൊടെ ..
അതെ വാക്കുകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളു പൊലെ..
സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍..നമ്മുക്ക് തന്നെ മുറിവാകും ..
സ്നേഹപൂര്‍വം...

{ Shaleer Ali } at: April 03, 2012 said...

കടമെടുത്തും കടലായ്‌ കലിതുള്ളിയും
കാലത്തെ സാക്ഷി നിര്‍ത്തിയും വാക്കുകളോതിയത്‌
എനിക്ക് വേണ്ടിയാണ്, നിങ്ങള്‍ക്കു വേണ്ടിയാണ് -
നമുക്ക് വേണ്ടിയാണ്, നമ്മുടെയീ ഭൂമിക്ക് വേണ്ടിയാണ്.

മുനംബുകളില്‍ രക്തം പുരണ്ട ചില്ല് ചീളുകള്‍ പോലെ.... ചിതറി കിടക്കുന്നത് ഈ കടമെടുത്ത വാക്കുകളാണ് ..aashamsakal ...:))

{ jayarajmurukkumpuzha } at: April 07, 2012 said...

nannayittundu...... aashamsakal...... blogil puthiya post..... ANNAARAKKANNA VAA..... vayikkane......

{ ഫാരി സുല്‍ത്താന } at: April 08, 2012 said...

comment ഇട്ട എല്ലാവര്ക്കും നന്ദി. ഇനിയും ഇതുവഴിയൊക്കെ വരണം കേട്ടോ.

{ Akbar } at: April 08, 2012 said...

വാക്കുകള്‍. കവിതയെ കുറിച്ച് പറയാനുള്ള അറിവില്ല. എങ്കിലും ലളിത സുന്ദരമായി കവിത പറഞ്ഞു വെക്കുന്ന നല്ല സന്ദേശത്തെ ഉള്‍ക്കൊള്ളുന്നു.

വാക്കുകളെ പലരും പല രീതിയില്‍ ഉപയോഗിക്കുന്നു. കത്തി ചിലര്‍ ആപ്പിള്‍ ചെത്താന്‍ ഉപയോഗിക്കുമ്പോള്‍ അതെ കത്തി തന്നെ മറ്റു ചിലര്‍ സഹ ജീവിയുടെ വയറ്റില്‍ കുത്തിയിറക്കാന്‍ ഉപയോഗിക്കുന്നു. വാക്കുകളും അങ്ങിനെയാണ്.

ചിലര്‍ വാക്കുകള്‍ കണ്ട് സ്നേഹം പകരുമ്പോള്‍ മറ്റു ചിലര്‍ വാക്കുകളെ അന്ന്യന്റെ ഹൃദയം മുറിപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നു. നമുക്ക് വാക്കുകളെ മയപ്പെടുത്താം. ഈ നല്ല ചിന്തകള്‍ക്ക് ആശംസകള്‍.

{ Mohiyudheen MP } at: April 09, 2012 said...

വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
എന്തുകൊണ്ടെന്നാല്‍
അവ, വാളായും വലയായും വിഷമായും
കനിയായും നമ്മെ തേടിയെത്തും.

എല്ലാവരും ഓർത്താൽ നന്ന്

{ നൗഷാദ് അകമ്പാടം } at: April 10, 2012 said...

മനോഹരമായ വരികള്‍ ...
ആശയങ്ങള്‍ക്ക് തെളിമയും നേര്‍മ്മയും ലളിത്യവുമുണ്ട്.
അവ അനുവാചകനു ദഹനക്കേട് ഉണ്ടാക്കുന്നില്ല.
പറയേണ്ടത് പൊലിമ ഒട്ടും ചോരാതെ പറഞ്ഞിരിക്കുന്നു.

വാക്കുകള്‍ ..
വക്ക് പൊട്ടിയ ചില്ലുപാത്രങ്ങളാണ് ചിലപ്പോല്‍
വാക്കുകള്‍ ശാന്തി നല്‍കുന്ന ഔഷധവുമാണ്.
ആയുധമാണ്..പരിചയാണ്..ശാന്തിയാണ്..സാന്ത്വനമാണ്..
കുടിലതയുള്ളിലുള്ളവന്റെ വായിലെ വിഷപ്പല്ലുമാണ്.
ഒരു വാക്ക് കൊണ്ട് നേടുന്നതും
മറുവാക്ക് കൊണ്ട് നഷ്ടപ്പെടുന്നതും
കണക്ക് പുസ്തകത്തില്‍ കൊള്ളിക്കാനാത്ത രൂപത്തില്‍
പെരുകുന്നു.

വാക്കുകള്‍ ജ്വലിക്കട്ടെ..ശോഭ പൊഴിക്കട്ടെ..
കവിതയുടെ നാമ്പ് പോലെ
അവ പൂത്തുല്ലസിക്കട്ടെ!

ആശംസകളോടെ!

{ നൗഷാദ് അകമ്പാടം } at: April 10, 2012 said...

താങ്കളുടെ ബ്ലോഗ്ഗിനെ കുറിച്ച് ഒരു പോസ്റ്റ് ഞാന്‍ "മലയാളം ബ്ലോഗ്ഗേഴ്സ് ഫേസ്ബുക്കില്‍" ഇട്ടിട്ടുണ്ട്. കൂടുതല്‍ ആളുകളിലേക്ക് ഈ ബ്ലോഗ്ഗ് എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു.

{ Jefu Jailaf } at: April 10, 2012 said...

മനോഹരം. ലളിതമായ ഭാഷയില്‍ പെറുക്കി വെച്ച അക്ഷരക്കൂട്ടം...

{ moideen cherur } at: April 10, 2012 said...

മനോഹരമായിരിക്കുന്നു.നല്ല വായന തേടി ഇനിയും ഇതു വഴി വരാം

{ ആചാര്യന്‍ } at: April 10, 2012 said...

വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
എന്തുകൊണ്ടെന്നാല്‍
അവ, വാളായും വലയായും വിഷമായും
കനിയായും നമ്മെ തേടിയെത്തും.

{ ഫാരി സുല്‍ത്താന } at: April 12, 2012 said...

കമന്റ്ലൂടെ എന്റെ വാക്കുകളെ പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
noushad akampadam, മലയാളം ഗ്രൂപ്പില്‍ കണ്ടിരുന്നു കേട്ടോ. സ്പെശ്യല്‍ താങ്ക്സ്

{ Salam } at: April 13, 2012 said...

വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
"എന്തുകൊണ്ടെന്നാല്‍
അവ, വാളായും വലയായും വിഷമായും
കനിയായും നമ്മെ തേടിയെത്തും."

സ്നേഹിക്കുന്നിടത്തു സൂക്ഷ്മതയുണ്ടാവും.
അത് അറ്റ് പോവുന്നിടത്തു വാക്കുകള്‍ ക്രൂരമാവും.
അത് വാളായി മടങ്ങി വരുമ്പോള്‍ പക്ഷെ മറുവാക്ക് പറയാനാവാതെ ...

{ (കൊലുസ്) } at: April 19, 2012 said...

കടമെടുത്തും കടലായ്‌ കലിതുള്ളിയും
കാലത്തെ സാക്ഷി നിര്‍ത്തിയും വാക്കുകളോതിയത്‌
എനിക്ക് വേണ്ടിയാണ്, നിങ്ങള്‍ക്കു വേണ്ടിയാണ് -
നമുക്ക് വേണ്ടിയാണ്, നമ്മുടെയീ ഭൂമിക്ക് വേണ്ടിയാണ്.

gud poem. keep blogging dear

{ jayarajmurukkumpuzha } at: April 20, 2012 said...

valare nannayittundu..... aashamsakal..... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane......

{ musthupamburuthi } at: April 24, 2012 said...

"വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
എന്തുകൊണ്ടെന്നാല്‍
അവ, വാളായും വലയായും വിഷമായും
കനിയായും നമ്മെ തേടിയെത്തും."
എനിക്ക് ഭയമാണ്,..
എന്റെ നാവിനെ.....നന്നായിട്ടുണ്ട്........എല്ലാ ഭാവുകങ്ങളും നേരുന്നു.............

{ musthupamburuthi } at: April 24, 2012 said...

"വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
എന്തുകൊണ്ടെന്നാല്‍
അവ, വാളായും വലയായും വിഷമായും
കനിയായും നമ്മെ തേടിയെത്തും."
എനിക്ക് ഭയമാണ്,..
എന്റെ നാവിനെ.....നന്നായിട്ടുണ്ട്........എല്ലാ ഭാവുകങ്ങളും നേരുന്നു.............

{ Fousia R } at: April 24, 2012 said...

"വാക്കിനു തിരുത്തുവാനാകുമോ വാളിന്‍ നീതി
വാക്കിനാകുമോ ക്ഷതാത്മാക്കള്‍ തന്‍ സംത്രാണനം"-ഒ.എന്‍.വി
"അല്ലെങ്കിലും നല്ലവാക്കുകളെ കെട്ടിപ്പിടിച്ചു താലോലിക്കാന്‍
ആര്‍ക്കാണിപ്പോള്‍ ധൈര്യമുള്ളത്"
നന്നായിട്ടുണ്ട്.

{ Satheesan .Op } at: April 26, 2012 said...

ലളിതം ..മനോഹരം ..

{ Shahida Abdul Jaleel } at: September 20, 2012 said...

അറ്റുപോയ വാക്കുകളെ ചേര്‍ത്തുവെക്കാന്‍
എനിക്കിപ്പോള്‍ പേടിയാണ്
അല്ലെങ്കിലും നല്ലവാക്കുകളെ കെട്ടിപ്പിടിച്ചു താലോലിക്കാന്‍
ആര്‍ക്കാണിപ്പോള്‍ ധൈര്യമുള്ളത് !

നന്നായിട്ടുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു.

{ Jasyfriend } at: August 12, 2013 said...

വാക്കുകള്‍ അമ്പുകളാണ്.. തൊടുത്ത് വിടുന്നതിനു മുന്പ് ലക്ഷ്യ ബോധം വേണം.. അല്ലെങ്കില്‍ ഉന്നം തെറ്റും.. :)

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana