Thursday, December 20, 2012

തെരുവ്ഇരുട്ടില്‍ നിറംമങ്ങി
കാഴ്ച നഷ്ടപ്പെട്ട് ഭീതി പടര്‍ത്തുന്ന-
എന്‍റെയീ തെരുവിന് പീഡനത്തിന്‍റെ ദുര്‍ഗന്ധമാണ്.

മാത്രമോ,
പാതയോരം നിറയെ കമിതാക്കള്‍ വലിച്ചെറിഞ്ഞ-
കടലാസ് തുണ്ടുകള്‍
കാലികള്‍ ചവച്ചുതുപ്പിയ ബീഡിക്കുറ്റികള്‍
ഉറകള്‍ , മുഖംമൂടികള്‍ , നാപ്ക്കിനുകള്‍
തകര്‍ന്ന കപ്പുകളും സ്വപ്നങ്ങളും
കലങ്ങിത്തെളിഞ്ഞ പ്ലെയിറ്റുകള്‍
ചോരപുരണ്ട കത്തികള്‍
ഇരുണ്ട് കരുവാളിച്ച മുഖങ്ങള്‍
ആര്‍ക്കും വേണ്ടാത്തൊരായിരം  തലകള്‍
പകല്‍മാന്യന്മാര്‍ വലിച്ചെറിയുന്ന-
ഫണമുയര്‍ത്തും ഇരുകാലി വിഷ സര്‍പ്പങ്ങള്‍

തേഞ്ഞ ചെരിപ്പും മാഞ്ഞ കിനാക്കളും കൊണ്ട്
ഇനി ഞാനിവിടം തൂത്തുവൃത്തിയാക്കട്ടെ!
________________________________________
അഭിപ്രായങ്ങള്‍ / Comments

Friday, September 07, 2012

പ്രതീക്ഷ...!!!


പ്രതീക്ഷയുണര്‍ത്തി  നീ വീണ്ടു
മെന്നില്‍  നിറയുന്നു..
അകലെയെങ്ങോ  കേട്ട  ഒരു കാലൊച്ച..
അടുത്തടുത്തു  വരുന്ന 
ഒരു മൂളിപ്പാട്ടിന്റെ  തേനിംമ്പം..
കാത്തിരിപ്പിന്റെ  മധുര  നൊമ്പര
ത്തോളം  മോഹനമായി  മറ്റെന്തുണ്ട്..!
കിനാവുകളുടെ  ആരാമം  
അകതാരില്‍  കിളിര്‍ത്തു  വരുന്നത് 
പൊടുന്നനെയാണ്...
വെയിലത്ത്‌  വാടാതെ  
മഴയില്‍  നനഞ്ഞു  കുതിരാതെ 
അത്  നിനക്കായ്‌  കാത്തു  വെക്കുന്നു...
ഒരു  പൂവിതള്‍..
പക്ഷെ... നീ  ഒരിക്കലും   വരുന്നില്ല...
അകന്നു  പോകുന്ന   ആ  പദ
നിസ്വനം   നിന്റെതല്ലെന്നു  വിശ്വസി
ക്കാനാനെനിക്കിഷ്ടം...!  
Friday, August 17, 2012

രൂപാന്തരംഇരുണ്ട   ചുവപ്പ് നിറമുള്ള  ചോര..
അതും  കരളില്‍ നിന്നുതിരുന്നത് 
തന്നെ  വേണമെന്ന്  നിര്‍ബന്ധം.
ഗര്‍ഭ  പാത്രത്തിന്റെ  കണക്കുകള്‍ 
പറഞ്ഞു, സ്നേഹത്തിന്റെ  മുദ്ര  പത്രത്തില്‍ 
കയ്യൊപ്പ്  ചാര്‍ത്തിച്ചു   അവര്‍..
അനുയോജ്യര്‍  ഈ  ഇണകള്‍  എന്ന് 
കാണികളുടെ  സാകഷ്യ പത്രം..
ഇതുപോലൊന്ന്  ഇനി 
കിട്ടില്ലെന്ന്  രക്ത  ബന്ധത്തിന്റെ  
ഉഷമളതയില്‍ ഉറ്റവര്‍  
ഒടുവില്‍  കഴുത്തിന്റെ  
സ്വര്‍ണ  കുരുക്കിന്റെ  തിളക്കം..
അത് കഴിഞ്ഞു , മണിയറ യിലെ 
ജനലഴികളില്‍  പിടിച്ചു ,
ജയില്‍ പുള്ളിയെ പോലെ  അവള്‍ 
പുറത്തേക്കു  നോക്കി നിന്നു...!!!
Tuesday, June 19, 2012

സ്വപ്നങ്ങളില്‍ ചിലത്മരണമെന്ന ശവക്കച്ച കെട്ടിയവന്റെ-
മങ്ങിയ കാഴ്ച്ചകളല്ല,
തപസിരിക്കുന്നവന്റെ ഉണര്‍ത്തുപാട്ടുമല്ല,
സ്വപ്നം ജീവിക്കുന്നവന്റെ അവകാശമാണ്.

സ്വപ്നത്തിന്റെ നീറ്റലുകള്‍ക്ക്
ആശ്വാസത്തിന്റെ ഗരിമയുണ്ടാവില്ല
മൌനത്തിന്റെ തടവറയാണത്,
പ്രവാസവ്യഥയുടെ സൂര്യതാപവുമാണ്.

ചില സ്വപ്നങ്ങള്‍ എനിക്കുള്ളില്‍ ചിരി പടര്‍ത്തും
ചിലത് ദുരന്തബോധമായി ഒടുങ്ങും
എട്ടുകാലി, ആന, പാമ്പ്, ഭൂകമ്പം, പേമാരി, പടയോട്ടം,
പൂക്കള്‍ പൂമ്പാറ്റകള്‍ രാത്രികള്‍ ആകാശങ്ങള്‍ ...!
സ്വപ്നങ്ങളില്‍ പ്രഫുല്ല നക്ഷത്രങ്ങളുണ്ട്
ആത്മാവിന്റെ സ്വകാര്യ സംഗീതമുണ്ട്
പിരിയുന്ന മനസുകളുടെ പ്രാര്‍ഥനയുണ്ട്
വിഷാദസഞ്ചാരിക്കഭയമേകുന്ന സത്രമാണ് സ്വപ്നം.

സ്വപ്നം സത്യത്തിന്റെ സാര്‍ഥകതയാണ്
സൗന്ദര്യവും സ്നിഗ്ധതയുമാണ്
എനിക്കെന്റെ സ്വപ്നങ്ങള്‍ ജീവനും ആദിവചനവുമാണ്
സ്നേഹവും സ്മൃതിയുടെ തീര്‍ഥാടനവുമാണവ.
_______________________________________________
അഭിപ്രായങ്ങള്‍ / Comments


Wednesday, May 30, 2012

വെളുപ്പിലെ കറുത്ത പുള്ളികള്‍കൈയെത്താ ദൂരത്തിരുന്ന്
എന്നുമെന്നെ മോഹിപ്പിച്ചതിന്റെ നിറം വെളുപ്പായിരുന്നു
കത്തിക്കപ്പെടാത്ത വിളക്കുകള്‍ക്കും-
സത്യങ്ങളുടെ മൂര്‍ച്ചയേറിയ വക്കുകള്‍ക്കും
ഉള്ളിലെ വാല്‍സല്യ കടലിരമ്പത്തിനും
തുറന്നുവെച്ച കണ്ണുകള്‍ക്കും വെളുവെളുത്ത നിറമായിരുന്നു
ചിലരുടെ ചിരികള്‍ക്ക് പോലും വെളുപ്പ്‌ കലര്‍ന്നിരുന്നു.

മുറിവുണ്ടാക്കിയവര്‍ തന്നെ മരുന്ന് പുരട്ടിയപ്പോള്‍
അത് വെളുപ്പിലെ കറുപ്പായി പരിണമിച്ചു
ഒരു കയ്യില്‍ വെളുത്ത മരുന്നും
മറുകയ്യില്‍ കറുത്ത കത്തിയും!

ഉടഞ്ഞ കണ്ണാടിയില്‍ എന്റെ മുഖവും അതിലെ
എട്ടു കണ്ണുകളും നാല് മൂക്കുകളും നാലു നാക്കുകളും കറുത്തിരിക്കുന്നു

വിശപ്പിനും ഉറക്കത്തിനും കലണ്ടര്‍ കള്ളികളില്‍ അവധിയെടുക്കാത്ത
അക്കങ്ങള്‍ക്കും ഋതുഭേദമില്ലാത്ത കറുപ്പ്
കടലേഴും കടന്നുപോയവനെ കാത്തിരിക്കുമ്പോള്‍ -
എന്റെ കാഴ്ചക്ക് കാര്‍മേഘക്കറുപ്പ്
കരളിലെ കവിതയ്ക്ക് കടലാസു തന്ന കൂട്ടുകാരന്റെ നിറം കാക്കക്കറുപ്പ്.

ഉള്ളം ഉരുക്കിയ സങ്കടങ്ങളുടെ മഞ്ഞുവീഴ്ച്ചക്കും
അഗ്നി ജ്വലിപ്പിച്ച ദ്വേഷങ്ങളുടെ പ്രണയത്തിനും ഇരുട്ടിന്റെ കറുപ്പ്
ഇപ്പോള്‍ കറുപ്പെനിക്ക് ഭീതിയല്ല ഭക്തിയാണ്
വെളുപ്പിലെ കറുപ്പായി ഞാനും എന്റെയീ ജീവിതവും.
________________________________________________
Comments / അഭിപ്രായങ്ങള്‍ 
Thursday, April 26, 2012

ബ്ലോഗര്‍


മുഷിഞ്ഞു നാറുന്ന വസ്ത്രവും
ബീഡിത്തുണ്ടും
നീളന്‍ താടിയും
അളിഞ്ഞ തുണിസഞ്ചിയുമായി
അലഞ്ഞു നടക്കുന്നവനല്ല.

കോട്ടും സ്യൂട്ടും ടൈയ്യും കെട്ടി
ഓഫീസിനകത്ത് മുതലാളിയെ  പറ്റിച്ചും
വീട്ടിനകത്ത് കെട്ട്യോനെ / കെട്ട്യോളെ പേടിച്ചും
വിരല്‍കൊണ്ട് മാന്ത്രികം തീര്‍ക്കുന്നവനാണ്.

ഒരു ബ്ലോഗറും കണ്ണില്‍ സൂര്യതാപമേറ്റ്
തളര്‍ന്നു വീഴുന്നില്ല
ജീവിതമറിയാത്തവന്റെ ഒളിവു സങ്കേതത്തിലേക്ക്
ഒതുങ്ങിക്കൂടുന്നുമില്ല.

എങ്കിലും ചിലര്‍ ചിലപ്പോള്‍ ,
മൂന്നു കമന്റിനുവേണ്ടി യാചിക്കും
മുപ്പതു കമന്റിനുവേണ്ടി ഒറ്റിക്കൊടുക്കും
മുന്നൂറു കമന്റ് കിട്ടിയാലും ആര്‍ത്തി കാണിക്കും
അടികൂടും തെറിവിളിക്കും ആക്രോശിക്കും
അടങ്ങാത്ത പകയുമായി അതുവഴിയിതുവഴി -
മണ്ടിനടക്കും..

വേറെ ചിലര്‍ ,
കടലോളം സ്നേഹത്തോടെ കൂടെക്കൂട്ടുകയും ചെയ്യും.

___________________________________________
അഭിപ്രായം / Comments 


Friday, March 09, 2012

വാക്കുകള്‍


എന്നിലേക്ക് പെയ്തിറങ്ങുന്ന അതിഥികളാ-
ണെനിക്കെന്റെ വാക്കുകള്‍
ചിലപ്പോള്‍ കാറ്റായും മറ്റുചിലപ്പോള്‍ അഗ്നിയായും-
ചിതലരിച്ചും ചിതറിത്തെറിച്ചും അതെന്നെ ചൂഴ്ന്നു നില്‍ക്കുന്നു!

മുറിവേല്‍പ്പിച്ചും  കണ്ണുകളെരിച്ചും കൈകള്‍ കൂട്ടിപ്പിടിച്ചും
മുറിവുണക്കിയും  ചെവിക്കു നുള്ളിയും
ഇക്കിളിപ്പെടുത്തിയും അവയെന്നെ സ്നേഹിക്കുന്നത്
എന്തിനാണ്? 

കടമെടുത്തും കടലായ്‌ കലിതുള്ളിയും 
കാലത്തെ സാക്ഷി നിര്‍ത്തിയും വാക്കുകളോതിയത്‌
എനിക്ക് വേണ്ടിയാണ്, നിങ്ങള്‍ക്കു വേണ്ടിയാണ് -
നമുക്ക് വേണ്ടിയാണ്, നമ്മുടെയീ ഭൂമിക്ക് വേണ്ടിയാണ്.

അറ്റുപോയ വാക്കുകളെ ചേര്‍ത്തുവെക്കാന്‍ 
എനിക്കിപ്പോള്‍ പേടിയാണ്
അല്ലെങ്കിലും  നല്ലവാക്കുകളെ കെട്ടിപ്പിടിച്ചു താലോലിക്കാന്‍
ആര്‍ക്കാണിപ്പോള്‍ ധൈര്യമുള്ളത് !

വാക്കുകളെ സ്നേഹിക്കുക, സൂക്ഷിക്കുക
എന്തുകൊണ്ടെന്നാല്‍ 
അവ, വാളായും വലയായും വിഷമായും 
കനിയായും നമ്മെ തേടിയെത്തും.

_________________________________________________
അഭിപ്രായങ്ങള്‍ / Comments
 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana