അകത്തുള്ളവയെ പുറത്തെടുത്ത് കുടഞ്ഞെറിഞ്ഞ് -
സൂത്രം പണിയാന്‍ എന്നെ സഹായിച്ചിരുന്നു
അകലെയുള്ള കാഴ്ചകളുടെ സുതാര്യത-
എനിക്ക് മുമ്പിലെത്തിച്ചിരുന്നു.
പഠിക്കാനും പറയാനും വരക്കാനും ചിരിക്കാനും
സ്നേഹിക്കാനും ദ്രോഹിക്കാനും തിന്നാനും കുടിക്കാനും-
എന്തിന്,
വെയിലായും നിഴലായും രാവില്‍ തണുത്ത മഴനൂലായും
മിഴികളിലുതിരും കണ്ണീരായും എന്റെ കൂടെയുണ്ടായിരുന്നു.
പക്ഷെ,
ഇന്നവര്‍ ആവശ്യപ്പെടുന്നത് എന്റെയീ തലയാണ്
ഇതുകൊണ്ടാണത്രേ പലതും ഞാന്‍ ചിന്തിച്ചു പോയത്
അതാണെന്റെ പേരിലുള്ള കുറ്റവും..!
_______________________________________________________
അഭിപ്രായങ്ങള്‍ / comments
59 comments:
പുതിയ കാലം. പുതിയ ചിന്ത. പുതിയ തെറ്റുകള്‍
പക്ഷെ ശിക്ഷാമുറകള്‍ പഴയതു തന്നെ;
തല അറുക്കുക!
പാവം തലകള്‍ !
അവ പിന്നെയും നിലംപതിച്ചു കൊണ്ടിരിക്കുന്നു!
ചിന്തനീയമായ വരികള്‍ .
അതെ..ചിന്തിക്കുന്നത് കുറ്റം. ശിക്ഷാർഹമായ കുറ്റം.
ആ തല എന്തിനാ വെറുതെ .............. അങ്ങോട്ട് കൊടുക്കൂ
സമ്പവം കൊള്ളാം കെട്ടൊ
ഇന്നത്തെ ചിന്തയും ഇതുതന്നെ ..........
എന്ത് ചിന്തിക്കണം ?????????
ഇന്നത്തെ ചിന്താവിഷയം ...കൊള്ളാം ..
ഈ പരട്ട തലയ്ക്കും ആവശ്യക്കാരോ !! തമാശയാണേ!
വരികള്‍ നന്നായിട്ടുണ്ട്. ആശംസകള്‍ ഫാരി.
ഒരു തല പോയാൽ പത്ത് തലകൾ വേറെ വരും! ഒരു തലയല്ലേ അതങ്ങ് പൊയ്ക്കോട്ടേ നെല്ലിക്കാ.
ആ കഴുത്തിന് മുകളിൽ ഇരിക്കുന്നോണ്ടല്ലേ എല്ലാർക്കും ഒര് ഇത് ?
അത് അങ്ങ് കൊണ്ട് പോയി തൊലച്ചേക്ക് ട്ടോ നെല്ലിക്കാ. ന്നാ എല്ലാർക്കും സമാധാനാവൂല്ലോ?
എന്നൊക്കെ ഞാൻ പറയും. അത് കേട്ട് സ്വന്തം തല തൊലയ്ക്കാനൊന്നും പോവണ്ട ട്ടോ. നല്ല ഭാവന വരുന്ന തലയാ.
വേണേൽ ഒരു നെല്ലിക്കാത്തളം സ്വന്തമായി വയ്ക്കാലോ!
ഇവിടെന്താ പ്രശ്നം..? എനിക്ക് ഒന്നും മനസ്സിലായില്ല.
ഇത് നിങ്ങളെ തെറ്റ് ധാരണയാ ഇന്നവര്‍ കാംഷിക്കുന്നത് നിങ്ങളെ പോക്കറ്റിലെ കാശും ശരീരത്തിലെ ഊര്ജ്ജവുമാ
ആശംസകള്‍
എഴുത്ത് നന്നായിരിക്കുന്നു
ചോദിച്ചില്ലാന്ന് വേണ്ട
ഒരഞ്ചാറ് നെല്ലിക്ക തരുമോ..?
തളം വയ്ക്കാനാ..
എന്താണന്നറിയില്ല ..
ഒന്നും അങ്ങട് ക്ലിക്കാവണില്ല....!!!
ആശംസകളോടെ പുലരി
ആശംസകള്‍...
ജോര്‍ജ് ഓര്‍വെലിന്റെ 1984-ല്‍ എന്നൊരു thought crime കുറ്റമുണ്ട്. മരണശിക്ഷ ലഭിക്കാവുന്ന കുറ്റം. തല കൊണ്ട് ചിന്തിക്കുന്നതൊക്കെ സൂക്ഷിച്ച് വേണേ...
ആശംസകള്‍.....
പുതിയ ഉപഭോക്തൃ സംസ്ക്രതിയുടെ ഉപോല്‍പ്പന്നങ്ങള്‍
നമ്മുടെ ചിന്തകളെയും പ്രവര്‍ത്തിയും നിയന്ത്രിക്കാന്‍ തുടങ്ങിയ
കാലത്ത് നിന്റെ തല മാത്രം രക്ഷപ്പെടുമെന്നു തോന്നുന്നില്ല ഫാരീ
വരികള്‍ കൊള്ളാം. ഭാവുകങ്ങള്‍
ഉറക്കെ ചിന്തിക്കുന്നതും ഒരു കുറ്റമാണ്.
@@
ഇനിമേലില്‍ ഒന്നും ചിന്തിക്കേണ്ട. അതാ നല്ലത്.
എന്നെക്കാണുന്നില്ലേ..,
ഒന്നും ചിന്തിക്കുന്നില്ല. അതോണ്ട് എന്റെ കഴുത്തിനുമേല്‍ തലയുണ്ട്.
അല്ലെങ്കിലും കടിക്കുന്ന പട്ടിക്കെന്തിനാ തല!
(കവിത നന്നായി കേട്ടോ. പിന്നാലെ വരുന്ന ബുജികള്‍ ബാക്കി പറയട്ടെ)
***
nice work!
ചിന്ത ശരിതന്നെ പക്ഷേ കവിതക്കൊരു ലയം വന്നിട്ടില്ല.സംഗതി പോരാന്ന്!ഹഹഹ
ആശംസകൾ ട്ടാ....
സ്നേഹ പൂർവ്വം വിധു
അവസാനത്തെ നാല് വരികള്‍ .. അത് മനസ്സിലായി.. ആശംസകള്‍..
വെയിലായും നിഴലായും രാവില്‍ തണുത്ത മഴനൂലായും
മിഴികളിലുതിരും കണ്ണീരായും എന്റെ കൂടെയുണ്ടായിരുന്നു...
നന്നായിരിക്കുന്നു
ആശംസകള്‍ ...... ..
കവിത നന്നായി .. പക്ഷെ തല കൊടുക്കണ്ട ...... ആശംസകള്‍
ചിന്തിക്കുകയാണ് ഇക്കാലത്തെ ഏറ്റവും വലിയ കുറ്റം.
തലകൊണ്ട് മാത്രം ചിന്തിക്കുന്നതാ കുഴപ്പം.. അപ്പോള്‍ തല കൊടുത്തേക്കൂ... ഹൃദയം ബാക്കയുണ്ടല്ലോ.. അത് മതി.. ആശംസകള്‍
നെല്ലിക്ക കൊള്ളാല്ലോ വരികളും...
ചിന്തകള്‍ എല്ലായ്പോഴും മനസ്സിനെ വ്യാകുലപ്പെടുത്തുകയാണ്..എങ്കിലും ചിന്തിക്കാതിരിക്കാന്‍ പറ്റില്ലല്ലോ...ചിന്തിച്ചോളൂ...പക്ഷേ തലപോവുന്ന കാര്യങ്ങളൊന്നും ചിന്തിക്കാതിരിക്കുക...നന്ദി ഈ ലിങ്കിന്...വല്ലതും പോസ്റ്റുമ്പോള്‍ ലിങ്കയക്കുക...കയറിയിറങ്ങാം.....
വെയിലായും നിഴലായും രാവില്‍ തണുത്ത മഴനൂലായും
മിഴികളിലുതിരും കണ്ണീരായും എന്റെ കൂടെയുണ്ടായിരുന്നു.
liky..:)
പക്ഷെ,
ഇന്നവര്‍ ആവശ്യപ്പെടുന്നത് എന്റെയീ തലയാണ്
ഇതുകൊണ്ടാണത്രേ പലതും ഞാന്‍ ചിന്തിച്ചു പോയത്
അതാണെന്റെ പേരിലുള്ള കുറ്റവും
ആശംസകള്‍..
ഇത്രത്തോളം ചിന്തിക്കുന്ന തലയ്ക്കു എന്ത് വിലവരും..?
കവിത കൊള്ളാംട്ടോ..
http://hakeemcheruppa.blogspot.com/
തല തരാം .പക്ഷേ ബ്ലോഗും ഫേസ്ബുക്കും ചോദിക്കരുത് ,,,,ആകെയുള്ള ടൈം പാസ് അതൊക്കയാ..
-----------------------------------
നല്ല കവിതക്ക് നല്ലൊരു ലൈക് !! ആശംസകള്‍
വലിയ കമ്പനികൾ ആറക്ക ശമ്പളം തന്നിട്ട് ചോദിക്കുന്നതും തലയാണത്രെ!..
ഞാൻ കൊടുക്കുമോ?
കൊടുത്താൽ ഒന്നുമില്ലാ എന്ന് അറിഞ്ഞ് രണ്ട് തല തന്നാൽ ഞാൻ അതു വഹിക്കേണ്ടിവരും,., എനിക്ക് വയ്യാ
പാവം തലകള്‍ !
തല കൊടുത്താല്‍ കഴിഞു നിന് കഥ....
നസ്സില്‍ തോന്നുന്നത് ഒക്കെ തുറന്നു എഴുതെടോ, ഇവിടെ കുറേ സഹോദരീസഹോദരന്മാര് ഇതിനു വേണ്ടി കാത്തു നില്‍ക്കുന്നുണ്ട്
എല്ലാര്ക്കും വേണ്ടത് ഒന്ന് മാത്രം തല ...തല കൊടുക്കണ്ടാട്ടോ..
തല പണയ പെടുതുന്നതാ ഇന്നത്തെ രീതി
പലര്‍ക്കായി വീതിച്ചു നല്കുന്ന തലകള്‍ ,,,,,,,,,
സ്വന്തം തല എന്നും അങ്ങിനെ തന്നെ നില്കട്ടെ ആശംസകള്‍
nice
പലരും പറഞ്ഞ പോലെ ഈ വരികള്‍ ഭംഗിയുള്ളതാണ്
"വെയിലായും നിഴലായും രാവില്‍ തണുത്ത മഴനൂലായും
മിഴികളിലുതിരും കണ്ണീരായും എന്റെ കൂടെയുണ്ടായിരുന്നു"
കൂടുതല്‍ ആശയങ്ങളുമായി ഇനിയും വരട്ടെ കവിതകളും കഥകളും .
ആശംസകള്‍
ആശംസകള്‍
ഈ നെല്ലിമര ചോട്ടില് നമ്മള് ആദ്യമാണ്...
ഇഷ്ടമായി ഈ മധുര നെല്ലിക്ക...
കുഞ്ഞു വാക്കുകളില്‍ ചിതറിയിട്ട വരികളും.....
ആശംസകള്‍.....
എന്റെ മുറ്റത്തൊന്നു വിരുന്നു വരില്ലേ.....സ്വാഗതം....
:)
ക്ഷമിക്കാന്‍ പറ്റാത്ത കുറ്റം!
ഇഷ്ട്ടായീ.....
പ്രിയപ്പെട്ട നെല്ലിക്ക,
ചിന്തിപ്പിക്കുന്ന വരികള്‍....വളരെ ശക്തമായ ആശയം! ഇന്നത്തെ ജീവിതത്തിന്റെ അരക്ഷിതാവസ്ഥ!
കൂട്ടുകാരി,നന്നായി എഴുതി! ആശംസകള്‍!
ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
ഞാനന്നേ പറഞ്ഞില്ലേ..ഈ തലയ്ക്കാവശ്യക്കാര് കാണുമെന്ന്.. :)
നന്നായി.... കവിത..!
ആദ്യം കുറച്ച് കയ്ച്ചു...പിന്നെ പുളിച്ചു...ഒടുവിലതാ മധുരിക്കുന്നു...ശെരിക്കും നെല്ലിക്ക പോലെ...
നന്നായിരിക്കുന്നു...
കവിതയും ഞാനുമായി വലിയ ചങ്ങാത്തമൊന്നുമില്ലെങ്കിലും വരികളിലെ ലാളിത്യം ആകര്ഷകമായനുഭവപ്പെട്ടു.
ഇനിയും എഴുതൂ..
ആശംസകള്‍.
നെല്ലിക്കയുടെ ഈ കവിത ദഹിച്ചില്ല. ഇല്ലാതെ പോകുന്നവ , ചിരി മഹാത്മ്യം എന്ന കവിതകള്‍ കൂടുതല്‍ ആര്‍ജവം ഉള്ളതായിരുന്നു. ഏതായാലും തല ആര്‍ക്കും കൊടുക്കണ്ട. അതുകൊണ്ടു ഇനിയും നല്ല കവിതകള്‍ സൃഷ്ട്ടിക്കാം
നെല്ലിക്കാ,
നന്നായെഴുതി. സമര്‍ത്ഥമായ ഭാവന.
അഭിനന്ദനങ്ങള്‍.
aashamsakal......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...............
ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
എ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി
ഞങളുടെ സ്കൂള്‍ ബ്ലോഗ് വിസിറ്റ് ചെയ്യുക.
www.aupsnotebook.blogspot.com
വളരെ നന്നായി
കവിത നന്നായിരിക്കുന്നു.
പക്ഷെ,
ഇന്നവര്‍ ആവശ്യപ്പെടുന്നത് എന്റെയീ തലയാണ്
ഇതുകൊണ്ടാണത്രേ പലതും ഞാന്‍ ചിന്തിച്ചു പോയത്
അതാണെന്റെ പേരിലുള്ള കുറ്റവും..!
ഇതിനു മാത്രം എന്തോന്നാ ചിന്തിച്ചത്?
അത് കൂടെ പറയൂ...
നന്നായിരിക്കുന്നു..
ആശംസകള്‍!
‘ഇതുകൊണ്ടാണത്രേ പലതും ഞാന്‍ ചിന്തിച്ചു പോയത്
അതാണെന്റെ പേരിലുള്ള കുറ്റവും..‘
വല്ലാത്തൊരു കുറ്റം..!
ആശംസകൾ..........
ഇന്നവര്‍ ആവശ്യപ്പെടുന്നത് എന്റെയീ തലയാണ്
ഇതുകൊണ്ടാണത്രേ പലതും ഞാന്‍ ചിന്തിച്ചു പോയത്
അതാണെന്റെ പേരിലുള്ള കുറ്റവും..!
Post a Comment