Friday, September 09, 2011

ഇല്ലാതെ പോകുന്നവ
പ്പോള്‍ എനിക്കും തോന്നിത്തുടങ്ങി,
എന്തൊക്കെയോ ഇല്ലാതെ പോകുന്നുവെന്ന്!
എന്താണെന്ന് ആലോചിക്കുംതോറും തല പുകയുന്നു
കൈകാലുകള്‍ വിറക്കുന്നു
ഭ്രാന്ത് പിടിക്കുന്നു.

ഇപ്പോള്‍ ഞാനുമറിയുന്നു,
ഇല്ലാതെ പോകുന്നതൊക്കെ എനിക്ക് മാത്രമല്ലെന്ന്
എന്നെപ്പോലുള്ള അനേകര്‍ക്ക്
എന്നെക്കാള്‍ ആവശ്യങ്ങള്‍ അധികമുള്ളവര്‍ക്ക്
എന്നോളം ചെറുതല്ലാത്ത പലര്‍ക്കും പലപ്പോഴും..

ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്
എന്തൊക്കെ നഷ്ട്ടപ്പെട്ടു എന്നാണ്.

മതം..
ദൈവം..
വിശ്വാസം..
സ്നേഹം..
സൌഹാര്‍ദം..
വാല്‍സല്യം...
കൂടപ്പിറപ്പിനെ പോലും കാണാനുള്ള കാഴ്ചയും
കൂട്ടത്തിലുള്ളവരുടെ കൈ പിടിക്കാനുള്ള സന്‍മനസും!

ഇന്ന്,
എന്റെ നാല് വയസുള്ള മോനോട് അയല്‍ ഫ്ലാറ്റിലെ രഞ്ജിനി-
ഓണാശംസകള്‍ പറഞ്ഞു.
അതെന്താണെന്ന് മോന്‍!
എനിക്ക് പറയാന്‍ ശരിയായൊരു ഉത്തരമില്ല.
ഉണ്ടായിരുന്ന ഉത്തരങ്ങളൊക്കെ കാലം കൊണ്ട് പോയി.

പൂക്കള്‍ക്ക് വളരാന്‍ മണ്ണില്ല
പൂക്കളമിടാന്‍ മുറ്റമില്ല
ഊഞ്ഞാല് കെട്ടാനുള്ള കയറില്‍ കര്‍ഷകര്‍ തൂങ്ങിയാടി
ഉരുളച്ചോറില്‍ സര്‍വത്ര മായം
സദ്യ ഒരുക്കാന്‍ സമയമില്ല
'ഓണസദ്യ' വിറ്റ്‌ ഹോട്ടലുകാര്‍ ഏമ്പക്കമിട്ടു
മനുഷ്യര്‍ മനുഷ്യനെ മറന്നു തുടങ്ങി...
എങ്കിലും,
പറയാതിരിക്കുന്നതെങ്ങനെ!

"ഹൃദയംനിറഞ്ഞ ഓണാശംസകള്‍ "
________________________________________________

അഭിപ്രായങ്ങള്‍ / Comments

68 comments:

{ നെല്ലിക്ക )0( } at: September 09, 2011 said...

ബ്ലോഗിലെയും ഫേസ്ബുക്കിലെയും പ്രിയ കൂട്ടുകാര്‍ക്ക് സമൃദ്ധമായ തിരുവോണാശംസകള്‍ നേരുന്നു.

{ ലടുകുട്ടന്‍ } at: September 09, 2011 said...

ആര്‍ക്കും ഒന്നും നഷ്ട്ടപ്പെടുന്നില്ല ....
സ്വയം വേണ്ടാന്നു വെക്കുകയല്ലേ ചെയ്യുന്നത്

{ ചെറുവാടി } at: September 09, 2011 said...

ഓണാശംസകള്‍

{ - സോണി - } at: September 09, 2011 said...

"ഉണ്ടായിരുന്ന ഉത്തരങ്ങളൊക്കെ കാലം കൊണ്ട് പോയി." - ഇതെനിക്കിഷ്ടായി.

"ഇപ്പോള്‍ എനിക്കും തോന്നിത്തുടങ്ങി,
എന്തൊക്കെയോ ഇല്ലാതെ പോകുന്നുവെന്ന്!"
(അതെന്താന്നു എനിക്ക് മനസ്സിലായി.)

{ ലടുകുട്ടന്‍ } at: September 09, 2011 said...

സമ്പല്‍സമൃദ്ദമായ തിരുവോണാശംസകള്‍ ......

{ nanmandan } at: September 09, 2011 said...

ഈ മരുഭൂവില്‍ പൂവുകളില്ല
ഈ മറുനാട്ടില്‍ തുംബികളില്ല..

നല്ല എഴുത്ത്..പറഞ്ഞു പഴകിയതാനെങ്കിലും പ്രവാസിക്ക് എന്നും നഷ്ടങ്ങള്‍ മാത്രം..

{ YUNUS.COOL } at: September 09, 2011 said...

മത്തന്‍ പൂവ് കൊണ്ട് പൂക്കളമിട്ട്..
മക് ടോനല്ടില്‍ കേറി സദ്യ ഉണ്ട് ..
മൈക്രോസോഫ്ട്‌ പെയിന്റ് ല്‍ ഉഞ്ഞാലാടി...
-------------------------------------
മനുഷ്യ മനസ്സിലെ നന്മ വറ്റി
മാവേലി നാട് മാറിപോയി
മാനുഷ്യര്‍ എന്നും തല്ലു കൂടി ...
------------------------------------
എങ്കിലും പറയാതിരിക്കുന്നതെങ്ങനെ!
"മെറി ഓണം മുബാറക് "
*************************************
നെല്ലിക്ക പോലെ തന്നെ പച്ചയായി പറഞ്ഞു , ഇന്നിന്റെ ഓണം ..... അടിപൊളി

{ ഒരു ദുബായിക്കാരന്‍ } at: September 09, 2011 said...

വാസ്തവം...ഹോട്ടെലുകാരുടെ ഓണ സദ്യയും ചാനലുകാരുടെ ഓണം സ്പെഷ്യല്‍ പരിപാടികളുമായി നമ്മുടെ ഓണം ചുരുങ്ങുന്നു..ഓണാശംസകള്‍.

{ റശീദ് പുന്നശ്ശേരി } at: September 09, 2011 said...

എന്റെ നാല് വയസുള്ള മോനോട് അയല്‍ ഫ്ലാറ്റിലെ രഞ്ജിനി ഓണാശംസകള്‍ പറഞ്ഞു.
അതെന്താണെന്ന് അവന്‍ എന്നോട് ചോദിച്ചപ്പോള്‍ എനിക്ക് പറയാന്‍ ശരിയായ ഒരു ഉത്തരമില്ല.


കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം

അത് കൊണ്ട് ഇതിനൊരു മറുപടി എന്റെ കയ്യിലില്ല

{ Biju Davis } at: September 09, 2011 said...

കൊള്ളാം ഫാരീ..ഈ കയ്പ്പേറിയ ചിന്ത മധുരിയ്ക്കുന്നതാക്കാൻ ശ്രമിച്ചുകൂടേ?

നമുക്കൊന്നും നഷ്ടപ്പെടുന്നില്ല. കാലത്തിനൊത്ത മാറ്റം അനിവാര്യം. പണ്ട്‌ അഛൻ നാലു മൈൽ നടന്ന് സ്കൂളിൽ പോയിരുന്നു, അതു കൊണ്ട്‌ ഇന്ന് മകനും അത്‌ ചെയ്യണമെന്ന് വാശി പിടിയ്ക്കാമോ? പുരോഗതിയ്ക്കനുസരിച്ച്‌ എല്ലാ ജോലികളും സ്പേഷ്യലിസ്റ്റുകൾക്ക്‌ ഡെലിഗേറ്റ്‌ ചെയ്യപ്പെടും..പാചകവും അങ്ങനെ കാണാൻ ശ്രമിയ്ക്കാം.. Keep writing!

{ Biju Davis } at: September 09, 2011 said...

n

{ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ } at: September 09, 2011 said...

ചിലത് നഷ്ടപെട്ടപ്പോള്‍ ചിലത് കിട്ടിയില്ലേ ???????

{ Manoraj } at: September 09, 2011 said...

നഷ്ടമായ നല്ല ഓണക്കാലങ്ങള്‍..
ഓണാശംസകള്‍ നേരുന്നു.

{ K@nn(())raan*കണ്ണൂരാന്‍! } at: September 09, 2011 said...

@@
ഇപ്പോള്‍ കണ്ണൂരാനും തോന്നിത്തുടങ്ങിയിരിക്കുന്നു, 'നെല്ലിക്ക' കവിതകള്‍ കൊണ്ട് പലതും ഓര്‍മ്മപ്പെടുത്തുമെന്ന്.
എന്നെപ്പോലുള്ള ഗവിത വിരോധികളെക്കൂടി ഇങ്ങോട്ടേക്ക് എത്തിക്കുമെന്ന്.

ഏതായാലും ഇത് കൊള്ളാം.
ഇങ്ങനെ മനസിലാകുന്ന ഭാഷയില്‍ തന്നെ ആയിക്കോട്ടെ ഇനിയുള്ളതും.

ഓണാശംസകള്‍ !

**

{ ഓർമ്മകൾ } at: September 09, 2011 said...

Onasamsakal.....

{ Arunlal Mathew } at: September 09, 2011 said...

ഹൃദയംനിറഞ്ഞ ഓണാശംസകള്‍

{ Raveena Raveendran } at: September 09, 2011 said...

ഇന്ന്,
എന്റെ നാല് വയസുള്ള മോനോട് അയല്‍ ഫ്ലാറ്റിലെ രഞ്ജിനി-
ഓണാശംസകള്‍ പറഞ്ഞു.
അതെന്താണെന്ന് മോന്‍!
എനിക്ക് പറയാന്‍ ശരിയായൊരു ഉത്തരമില്ല.
ഉണ്ടായിരുന്ന ഉത്തരങ്ങളൊക്കെ കാലം കൊണ്ട് പോയി.

ഭാഗ്യം ഇതുവരെ കേരളത്തിലെ മലയാളികളെങ്കിലും ഇങ്ങനെയൊരു ചോദ്യം ചോദിക്കാനിടയില്ല . എങ്കിലും അധികം വൈകാതെ അതും പ്രതീക്ഷിക്കാം

{ രഞ്ജിത്ത് കലിംഗപുരം } at: September 09, 2011 said...
This comment has been removed by the author.
{ രഞ്ജിത്ത് കലിംഗപുരം } at: September 09, 2011 said...

ഇല്ലായ്മകളേക്കാള്‍ വൈജാത്യങ്ങളാണ് പ്രശ്നം...
ഇന്നിവിടെ രാഷ്ട്രീയ മത സാമ്പത്തിക ധ്രുവീകരണങ്ങള്‍ ചിന്തകളില്‍ വിഷം നിറയ്ക്കുന്നു.

മതമില്ലാതായില്ല...
അത് പക്ഷേ തീവ്രവാദമായിരിയ്ക്കുന്നു.
ദൈവമില്ലാതായില്ല...
പക്ഷേ ദൈവവിശ്വാസം കച്ചവടവല്‍ക്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
സ്നേഹമില്ലാതായില്ല....
അത് കാപട്യത്തിന്റെ പൊയ്മുഖമണിഞ്ഞു...
സൗഹാര്‍ദ്ദമില്ലാതെയായില്ല...
അതിന് മറ്റ് പലതിന്റേയും അകമ്പടി വേണ്ടി വന്നു.
വാല്‍സല്യമില്ലാതായില്ല...
പക്ഷേ അതില്‍ ഒരു കുപ്പിപ്പാലിന്റെ കൃത്രിമത്വം വന്നു...
ingnganeyorupaaT maRuchinthakaL....


ഇങ്ങനെ സൃഷ്ടിയ്ക്കപ്പെട്ട വൈജാത്യങ്ങളില്‍ പെട്ട് ഞെരുങ്ങുകയാണ് ഞാനടക്കമുള്ള നമ്മുടെ സമൂഹം...
നല്ല ചിന്തകള്‍ക്കുദ്ദീപനം നല്‍കിയതിന് നന്ദി നെല്ലീ...

ഓണാശംസകള്‍.... :)

{ ‍ആയിരങ്ങളില്‍ ഒരുവന്‍ } at: September 10, 2011 said...

അത്തപ്പൂക്കളം ഫ്ലക്സ് പ്രിന്റിലും, ഓണസദ്യ ഹോട്ടലുകാരുടെ കീശ വീർപ്പിക്കാനും, ഓണാഘോഷം ചാനലുകാരുടെ റേറ്റിംഗ് കൂട്ടാനും..
എല്ലാരും തിരക്കോട് തിരക്കാണ്.. നഷ്ട്പ്പെടുന്നത് തിരിച്ചറിയാൻ സമയമില്ലാ..!!

{ ijaz ahmed } at: September 10, 2011 said...
This comment has been removed by the author.
{ കൊമ്പന്‍ } at: September 10, 2011 said...

ഓരോ നഷ്ടപെടുത്തലിനും കാലത്തിനു മാത്രമല്ല അവനവനും ഓരോ പങ്കുണ്ട് അതിനെ വിസ്മരിച്ചു കൊണ്ട് ന്യീകരിക്കുന്ന ഈ രീതി അപഹാസ്യമാണ്

{ ഷാജു അത്താണിക്കല്‍ } at: September 10, 2011 said...

എങ്കിലും പഴയകാല ഓര്‍മകള്‍ മീടി പുതിയ ഓണാശംസകള്‍

{ ഏകലവ്യ } at: September 10, 2011 said...

കൊള്ളാലോ.. വളരെ പേര്‍ എഴുതുന്ന ഒരു വിഷയമാണിത്.. നെല്ലി ചേച്ചിയും ചേച്ചിയുടെതായ രീതിയില്‍ എഴുതി..എനികിഷ്ട്ടപ്പെട്ടു..

{ ഋതുസഞ്ജന } at: September 10, 2011 said...

nice... like adikkunnu:)

{ സിയാഫ് അബ്ദുള്‍ഖാദര്‍ } at: September 10, 2011 said...

നമ്മുടെ നാട്ടിലെ ചാനലുകള്‍ ഓണം എന്നാ ആഘോഷത്തെ സിനിമാക്കാര്‍ക്ക്‌ കൊട്ടേഷന്‍ കൊടുത്തു കൊന്ന കാര്യം അറിഞ്ഞില്ലേ ?എന്തായാലും നല്ല ഓണം നേരുന്നു ..

{ സ്വന്തം സുഹൃത്ത് } at: September 11, 2011 said...

ഞാനും എഴുതിയിരുന്നു ഇത് പോലെ, ഇന്നലെത്തന്നെ.. അല്ല എന്നെക്കൊണ്ട് എഴുതിപ്പിച്ചു.. (ആരെന്ന് പറയില്ല :) ) നോക്കുമല്ലോ..
http://swanthamsuhruthu.blogspot.com/2011/09/blog-post_09.html
നെല്ലിക്ക എഴുതിയത് വ്യത്യസ്തമായാണെങ്കിലും വളരെ മനോഹരം..
ആശംസകള്‍!

{ oduvathody } at: September 11, 2011 said...

ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് എന്തോകെ നഷപെട്ടു എന്നാണ്... ഇവിടെ വന്നില്ലെങ്കില്‍ ഇതും നഷ്ടമായേനെ ..... ആശംസകള്‍

{ kochumol(കുങ്കുമം) } at: September 11, 2011 said...

ഇപ്പോള്‍ ഞാനുമറിയുന്നു,
ഇല്ലാതെ പോകുന്നതൊക്കെ എനിക്ക് മാത്രമല്ലെന്ന്......വാസ്തവം..ഓണാശംസകള്‍

{ മജീദ് അല്ലൂര്‍ } at: September 11, 2011 said...

നഷ്ടപ്പെട്ടതിനെയോര്‍ത്തു വേദനിച്ചിട്ടു ഫലമെന്ത്..?
തിരിച്ചുപിടിക്കാന്‍ ശ്രമിക്കുക, അതാണ്‍ ബുദ്ധി..
ആശംസകള്‍ നേരുന്നു..

{ Villagemaan/വില്ലേജ്മാന്‍ } at: September 11, 2011 said...

കുവൈറ്റിലെ ഓണം തുടങ്ങാന്‍ പോകുന്നതല്ലേ ഉള്ളു...ഇനിയുള്ള വെള്ളിയാഴ്ചകള്‍ അസോസിയേഷനുകള്‍ പങ്കിട്ടെടുക്കും...ആഖോഷങ്ങള്‍ അങ്ങനെ ഒന്നോ രണ്ടോ മാസം നീളും!

ഇനി വെള്ളിയാഴ്ചകള്‍ ഓണ സദ്യക്കായി മാറ്റി വെക്കാം !


ഓണാശംസകള്‍ !

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) } at: September 11, 2011 said...

തികച്ചും പ്രസക്തമായ 'ലേഖനം'!
വസ്തുക്കള്‍ മാത്രമല്ല;മൂല്യങ്ങളും ഒരുപാട് നമ്മില്‍ നിന്ന് കൊഴിഞ്ഞുപോയിട്ടുണ്ട്. അതിന്റെ പ്രധാന കാരണം കാലത്തിനൊപ്പമുള്ള കോലം കെട്ടല്‍ അനിവാര്യമാണ് എന്ന് പറഞ്ഞോഴിയാമെന്കിലും,നമ്മുടെ പിടിപ്പുകെടുകളുടെ ബാക്കിപത്രം അനുഭവിക്കേണ്ടിവരുന്നത് നമ്മുടെ അടുത്ത തലമുറയാണ് എന്നത് പലരും മറന്നു പോകുന്നു.

Anonymous at: September 11, 2011 said...

rasaai tto!!

{ അമീന്‍ വി ചൂനുര്‍ } at: September 11, 2011 said...

കൊള്ളാം.
ഇങ്ങനെ മനസിലാകുന്ന ഭാഷയില്‍ തന്നെ ആയിക്കോട്ടെ ഇനിയുള്ളതും.

aaraa paranjathu ithonnum manassilaakunnillennu....?

{ രമേശ്‌ അരൂര്‍ } at: September 11, 2011 said...

ഉറക്കെ ചിന്തിക്കുന്ന വാക്കുകള്‍ ..

പക്ഷെ എന്തൊക്കെയോ ഇല്ലാത്തത് പോലെ ..:)

{ (കൊലുസ്) } at: September 12, 2011 said...

നല്ല കവിത. നാട്ടില്‍ ഇതുവരെ ഓണം കണ്ടിട്ടില്ല. ഇവിടെത്തെ ഓണം കുറെ 'ഉണ്ടു' കേട്ടോ.

{ ചന്തു നായർ } at: September 12, 2011 said...

കണ്ണൂരാൻ വഴി ഇവിടെ എത്തി..കവിതയുടെ വരികൾ നന്നായി...ഘടനാപരമായി ഇനിയും മുന്നേറുക,. എല്ലാ ആശംസകളും......

{ പ്രഭന്‍ ക്യഷ്ണന്‍ } at: September 12, 2011 said...

ഇപ്പോള്‍ ഞാനും ചിന്തിക്കുന്നത്
എന്തൊക്കെ നഷ്ട്ടപ്പെട്ടു എന്നാണ്...!
പട്ടിക നീളുമ്പോള്‍..പരിതപിച്ചിട്ടു കാര്യമില്ലെന്നുമറിയുന്നു.
അതങ്ങിനെയാണ്,
ആവശ്യങ്ങള്‍ അധികമുള്ളവര്‍ക്ക്
നഷ്ട്ടങ്ങളേറും...!

ഈ നല്ല എഴുത്തിന്
ഒത്തിരിയാശംസകള്‍...
സ്നേഹത്തോടെ പുലരി

{ Musthu Kuttippuram } at: September 12, 2011 said...

"കാലചക്രമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും,,,
അന്നു നമ്മളാരെന്നുമെന്തെന്നും ആര്‍‍ക്കറിയാം,,,"

കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കു മനുഷ്യര്‍ മാറിയതു മുതല്‍ പല ഇഷ്ടങ്ങളും നഷ്ടങ്ങളായി പരിണമിച്ചു,,,അന്യോനിസത്തില്‍ നിന്നും അവനാനിസത്തിലേക്കുള്ള നമ്മുടെ മാറ്റം ഇഷ്ടങ്ങളുടെ എണ്ണം കുറക്കുകയും നഷ്ടങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്തു കൊണ്ടിരിക്കുന്നു,,,,

നല്ലവരികള്‍ നന്നായ് എഴുതി,,, ഇനിയുമെഴുതുക,,,

{ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur } at: September 12, 2011 said...

ഇവിടെ ആദ്യമായാണ്‌... നല്ല രചനകള്‍... വീണ്ടും വരാം...

{ ഷിനോജ്‌ അസുരവൃത്തം } at: September 12, 2011 said...

നെല്ലിക്ക, കൊള്ളാം ഈ നഷ്ടചിന്തകള്‍
ചില നഷ്ടങ്ങള്‍ അനിവാര്യം
നഷ്ടബോധമെങ്കിലും നഷ്ടപ്പെടാതിരിക്കട്ടെ

ഓണസദ്യ വിറ്റ് ഏമ്പക്കമിടാന്‍ ഒത്തില്ലെങ്കിലും
ഒരു നെടുവീര്‍പ്പിടാന്‍ ഭാഗ്യം ലഭിച്ച
സാല്‍മിയയിലെ ഒരു ഹോട്ടലുകാരന്‍

ഓണാശംസകള്‍

{ Jefu Jailaf } at: September 12, 2011 said...

വാസ്തവം പൊള്ളയില്ലതെ പറഞ്ഞു..

{ ഹരി/സ്നേഹതീരം പോസ്റ്റ് } at: September 12, 2011 said...

നഷ്ട്ടക്കുറി ഏറെഇഷ്ട്ടമായി.ഭാവുകങ്ങള്‍ തുടര്‍വായനക്ക് ഫോളോ ചെയ്യുന്നു.

{ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ } at: September 13, 2011 said...

പലതും നമ്മില്‍ നിന്ന് നഷ്ടമാവുന്നു എന്ന തോന്നലുകള്‍ ഉള്ളവരും ഇല്ലാതെ പോകുന്ന കാലത്ത് പ്രസക്തമായ ചിന്ത.. ആശംസകള്‍

{ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ } at: September 13, 2011 said...

ചില നഷ്ടങ്ങൾ
ഒരിക്കലും നികത്താനൊക്കുകയില്ല.......
ആശംസകൾ!

{ വേനൽപക്ഷി } at: September 13, 2011 said...

ഒന്നും നഷ്ടപ്പെട്ടതല്ല, എല്ലാം നമ്മള്‍ തന്നെ നഷ്ടപെടുത്തിയ്താണ്....മനസ്സുവെച്ചാല്‍ തിരിച്ചു പിടിക്കാവുന്നതും!!!
നന്നായി പറഞ്ഞു...സ്നേഹത്തോടെ ഓണാശംസകള്‍

{ അനീഷ്‌ പുതുവലില്‍ } at: September 14, 2011 said...

എത്ര വേഗത്തില്‍ മുന്നോട്ട്‌ പോയാലും ഈ കലത്തിനു തിരിച്ച്‌ വന്നേ മതിയാകു...അവിടെ നിറയും നമ്മുടെ നഷ്ട്ടപെട്ട നന്‍മയും സന്തോഷവും.... ആനുകാലികമായ കവിത നന്നായ്‌

{ faisalbabu } at: September 16, 2011 said...

സത്യം പറയാലോ ,,,ചുമ്മാ ഒന്ന് വന്നു നോക്കിയതാ ..ഒരാഴ്ച മുമ്പ്‌ നോക്ക്കിയപ്പോള്‍ ആ ആ പഴയ പോസ്റ്റു തന്നെ അവിടെ കിടക്കുന്നു !!
അപ്പോള്‍ വിചാരിച്ചു ,മടക്കി കെട്ടി പോയി എന്ന് ,,
പുതിയ പോസ്റ്റ്‌കള്‍ ഇട്ടു ഇനിയും സജീവമാകൂ ....
അലസത കാട്ടിയാലുണ്ടല്ലോ ...?

{ ഷൈജു എം. സൈനുദ്ദീൻ } at: September 16, 2011 said...

"ഇപ്പോള്‍ ഞാനുമറിയുന്നു,
ഇല്ലാതെ പോകുന്നതൊക്കെ എനിക്ക് മാത്രമല്ലെന്ന്
എന്നെപ്പോലുള്ള അനേകര്‍ക്ക്
എന്നെക്കാള്‍ ആവശ്യങ്ങള്‍ അധികമുള്ളവര്‍ക്ക്
എന്നോളം ചെറുതല്ലാത്ത പലര്‍ക്കും പലപ്പോഴും.."

അക്ഷരങ്ങളുടെ വളവുതിരിവുകളില്‍ ഒതുങ്ങി നില്‍ക്കാത്ത ആശയസമ്പുഷ്ടമായ വരികള്‍.........വരികള്‍ക്കിടയിലൂടെ കിനിഞ്ഞുവരുന്ന നൊമ്പരത്തിന്റെ ശീലുകള്‍.......നന്നായിരിക്കുന്നു......

{ ANSAR ALI } at: September 16, 2011 said...

എന്നും ഒരു പോലാകണമെന്ന് ആഗ്രഹിച്ചാലും അത് നടക്കില്ലല്ലോ...മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയല്ലാതെ മാര്‍ഗമില്ല. രചനയുടെ വിഷയം നല്ലത്. പക്ഷെ ഇനിയും തേച്ചു മിനുക്കേണ്ടവയാണ് വരികള്‍ എന്നാണു തോന്നിയത്...

{ SALEEM MUHAMMED } at: September 16, 2011 said...

ജീവിതം മനോഹരം കൈകുമ്പിളില്‍
വിടര്‍ന്ന അക്ഷര കൂട്ടങ്ങള്‍ക്കു
കൈപുള്ള നല്ല മധുരം

{ Abdulla Jasim Ibrahim } at: September 18, 2011 said...

hm good

{ പഞ്ചാരകുട്ടന്‍ -malarvadiclub } at: September 18, 2011 said...

ഈ വൈകിയ വേളയിലും ഹൃദയംനിറഞ്ഞ ഓണാശംസകള്‍

{ നെല്ലിക്ക )0( } at: September 19, 2011 said...

# ലടുകുട്ടന്‍ : ആദ്യം വന്നു കമന്റിയതിനു നന്ദി...
# ചെറുവാടി:നന്ദി ,ഓണാശംസകള്‍..ഇനിയും വരണേ ഇക്കാ...
# -സോണി: ഇഷ്ടമായതില്‍ സന്തോഷം..നന്ദി
# ലടുകുട്ടന്‍ : വീണ്ടും നന്ദി..ഓണാശംസകള്‍!
# nanmandan: നഷടങ്ങളല്ലേ ഒര്മാകലാകുന്നത്.. അഭിപ്രായം പറഞ്ഞതിന് നന്ദി...
# YUNUS.COOL :കൊള്ളാലോ യുനുസ്...! വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്ദി..
# ഒരു ദുബായിക്കാരന്‍ : നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ തന്നെ..! നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും...
# റശീദ് പുന്നശ്ശേരി:വന്നതില്‍ സണ്ടോഷമുണ്ട് .ഇനിയും വരണേ..
# Biju Davis :നന്ദി...മാറ്റങ്ങള്‍ നല്ലതാണു...എങ്കിലും ചില കാര്യങ്ങള്‍ എന്നും വല്ലാത്ത ഗൃഹാതുരതയാണ്..
# അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ :പുതിയത് കിട്ടുന്നതില്‍ സന്തോഷമുണ്ട്...നഷ്ടങ്ങലോര്‍ത്തു ദുഖവും...നന്ദി ഇക്കാ..

{ നെല്ലിക്ക )0( } at: September 19, 2011 said...

@ മനോരാജ് : നന്ദി മനോ , ഓണാശംസകള്‍..!
@ K@nn(())raan*കണ്ണൂരാന്‍!: കവിതകളോട് എന്താ വിരോധം? ഇഷ്ടമയെന്നോ... സന്തോഷമുണ്ട് . നന്ദി..
@ ഓർമ്മകൾ : നന്ദിയുണ്ട് ട്ടോ വന്നതിനും കമന്റിയതിനും
@ Arunlal Mathew : വന്നതില്‍ സന്തോഷം, ഓണാശംസകള്‍
@ Raveena രവീന്ദ്രന്‍ : രവീന..പുതിയ ആളുകളെ വരവേല്‍ക്കാന്‍ പുതിയ കാലം അല്ലെ..? ഓണാശംസകള്‍!!
@ രഞ്ജിത്ത് കലിംഗപുരം : രഞ്ജിത്ത് ..എല്ലാം വല്ലാത്തൊരു ഗൃഹതുരതയാണ്...അല്ലെ? വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..ഓണാശംസകള്‍!!
‍@ ആയിരങ്ങളില്‍ ഒരുവന്‍ : അഭിപ്രായം പറഞ്ഞതിന് നന്ദി...! പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ കണ്ടു നമുക്ക് നെടുവീര്‍ പിടാനല്ലാതെ എന്തിനാവും അല്ലെ..?
@ കൊമ്പന്‍ : ഒന്നും വിസ്മരിച്ചുകൊണ്ടല്ല കോമ്പാ..എങ്കിലും കാലത്തിന്റെ മാറ്റങ്ങള്‍ നമുക്ക് കണ്ടു നിലക്കാനല്ലേ പറ്റു? വന്നതിലും അഭിപ്രായം പറഞ്ഞതിനും നന്ദി...
@ ഷാജു അത്താണിക്കല്‍ : ഓണാശംസകള്‍...!പഴയതും പുതിയതുമായി കൊണ്ടിരിക്കുന്നു ഓണം അല്ലെ...ഷാജു..
@ ഏകലവ്യ : വന്നതിലും അഭിപ്രായം പറഞ്ഞതിനും നന്ദി... ഇനിയും പറഞ്ഞും കേട്ടും നമുക്ക് ഒര്മിചെടുക്കാം അല്ലെ...?

{ SALEEM MUHAMMED } at: September 21, 2011 said...

കയ്പ്പും മധുരവും നിറഞ്ഞ
നിങ്ങളുടെ കുറിപ്പുകള്‍ക്ക്
എന്‍റെ ഹൃദയം നിറഞ്ഞ
ആശംസകള്‍

{ മയില്‍പീലി } at: September 23, 2011 said...

ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്
എന്തൊക്കെ നഷ്ട്ടപ്പെട്ടു എന്നാണ്.
നഷ്ടപ്പെട്ടതിനെ അല്ല നഷ്ടപ്പെടാതിരിക്കാന്‍ ഉള്ള സാധ്യത കളെ കുറിച്ച് ചിന്തിക്കുക ..ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്‌
ഒരായിരം ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

{ പ്രദീപ്‌ പേരശ്ശന്നൂര്‍ } at: September 25, 2011 said...

well

{ ajith } at: September 25, 2011 said...

ഇല്ലാതെ പോകുന്നവയൊക്കെ നന്മകളായിരുന്നു....വളരെ വൈകിയ ഓണാശംസകള്‍

{ Naseef U Areacode } at: September 26, 2011 said...

പലതും മറക്കാന്‍ കഴിഞ്ഞിലെങ്കില്‍ ഇപ്പൊ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് ഓണം കഴിഞ്ഞു .. അത് കൊണ്ട് ഞാനും നേരുന്നു ആശംസകള്‍

yascham at: October 02, 2011 said...

nice

{ ജാബിര്‍ മലബാരി } at: October 03, 2011 said...

jeevitham ilathe pokukayann.. innu ilatheyayi nale undakumo avo?


nice

{ Mohamedkutty മുഹമ്മദുകുട്ടി } at: October 04, 2011 said...
This comment has been removed by the author.
{ നെല്ലിക്ക )0( } at: October 07, 2011 said...

ഋതുസഞ്ജന : ലൈക്‌ അടിച്ചതിനു ലൈക്‌..
സിയാഫ് അബ്ദുള്‍ഖാദര്‍ : അറിഞ്ഞു സിയാഫ്..ഓണം എന്നാ ആഘോഷത്തെ സിനിമാക്കാര്‍ക്ക്‌ കൊട്ടേഷന്‍ കൊടുത്തു കൊന്നത്..!!! വന്നതിനും കമന്റിയതിനും നന്ദിട്ടോ..
സ്വന്തം സുഹൃത്ത് : സുഹൃത്തേ... തീര്‍ച്ചയായും വരുംട്ടോ....പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അറിയിക്കണേ...ആശംസകള്‍ അറിയിച്ചതിനു നന്ദി...
oduvathody : വന്നതിനും ആശംസകള്‍ പറഞ്ഞതിനും നന്നിട്ടോ... ഇനിയും വരണേ....
{ kochumol(കുങ്കുമം) : പുതിയ കാലത്തിന്റെ നഷ്ട്ടങ്ങല്ലനെല്ലാം...അല്ലെ കൊച്ചുമോള്‍...? നന്ദി ട്ടോ..
മജീദ് അല്ലൂര്‍ : അതെ... ഇനി വേദനിക്കനല്ലാതെ എന്തിനാവും...? ആശംസകള്‍ പറഞ്ഞതിനും വന്നതിനും നന്ദി..
Villagemaan/വില്ലേജ്മാന്‍ : ഓണം കഴിഞ്ഞ പ്പോഴാ കുവൈറ്റില്‍ എത്തിയത്...
വന്നതിനും കമന്റിയതിനും നന്ദി ട്ടോ...!
ഇസ്മായില്‍ കുറുമ്പടി (തണല്‍) : "ലേഖനം" വായിച്ചതിനും കമന്റിയതിനും ഒരുപാട് നന്ദിട്ടോ..
ARUN റിയാസ് : അഭിപ്രായം പറഞ്ഞതിന് നന്ദി.. ഇനിയും വരണേ...
അമീന്‍ വി ചൂനുര്‍ : ഒത്തിരി നന്ദി... മനസ്സിലായെന്നു പറഞ്ഞതിന്.. ഇനിയും വന്നു പ്രോത്സാഹിപ്പിക്കണേ...!

{ നെല്ലിക്ക )0( } at: October 07, 2011 said...

രമേശ്‌ അരൂര്‍ : വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...കുറവുകള്‍ തീര്‍ത്തു എഴുതാന്‍ ശ്രമിക്കും...
(കൊലുസ്) : നന്ദി കൊലുസ്...ഇനി ഒരു ഓണ കാലത്ത് നാട്ടിലെ ഓണം കാണാന്‍ പോകണം ട്ടോ..
ചന്തു നായർ : നന്ദി ചന്തുവേട്ടാ...ആശംസകള്‍ പറഞ്ഞതിന് ഒരുപാട് നന്ദി..താങ്കളെ ഇവിടെ എത്തിച്ച കണ്ണൂരാനും നന്ദി...!
പ്രഭന്‍ ക്യഷ്ണന്‍ : പുലരി:ആശംസകള്‍ പറഞ്ഞതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി നന്നിട്ടോ...
Musthu കുറ്റിപ്പുറം: വരികള്‍ ഇഷ്ടമായതില്‍ ഒത്തിരി സന്തോഷംട്ടോ...നന്ദി...
ഡോ.ആര്‍ .കെ.തിരൂര്‍: വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി....ഇനിയും വരൂ...സന്തോഷം...
ഷിനോജ്‌ അസുരവൃത്തം : ഷിനോജ് നന്ദി...അപ്പൊ അയല്‍ക്കാരനാ...സാല്മിയയില്‍ ഉണ്ട് ലെ..?
Jefu Jailaf : ജെഫു..ഒത്തിരി സന്തോഷായി ട്ടോ...ഇനിയും വരണേ...
ഹരി/സ്നേഹതീരം പോസ്റ്റ് : വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : ആശംസകള്‍ പറഞ്ഞതിനും വന്നതിനും ഒത്തിരി നന്ദി ..സന്തോഷം..!

{ ബഷീര്‍ ജീലാനി } at: October 13, 2011 said...

പയലേ വിട പൂപ്പലെ വിട ,,,,,,,,,
കാലം മാറി ,കഥ മാറി,,,,,,,,,,,,,,
ആശംസകള്‍ ,,,,,,,,,

{ മണ്ടൂസന്‍ } at: October 21, 2011 said...

ഇല്ലാതെ പോകുന്നതൊക്കെ എനിക്ക് മാത്രമല്ലെന്ന്
എന്നെപ്പോലുള്ള അനേകര്‍ക്ക്

ഇതൊരു മഹാസത്യമാന്. എനിക്കും ഒരിക്കൽ അങ്ങനെ ഒന്ന് ഇല്ലാതെ പോയി. ഞാൻ ചോദിച്ച ബ്ലോഗ് ലിങ്ക്. അവസാനം ഞാനത് കണ്ടെത്തി അപ്പഴാ അറിയുന്നേ ഈ ഫാരി നെല്ലിക്കയാണെന്ന്. പഴയതിന് ഞാൻ കമന്റിയതാ,ഇത് എല്ലായിടത്ത് നിന്നും ഇല്ലാതാകുന്ന ഈ 'മ്അഹാ സംഭവത്തിന്'

{ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. } at: February 05, 2012 said...

പുതിയവ ഉണ്ടായിപ്പോകുന്നതുകൊണ്ടാണ്
പലതും ഇല്ലാതെ പോകുന്നത് കേട്ടൊ അരിനെല്ലിക്കേ

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana