Sunday, July 24, 2011

എവിടെയെന്‍ ഹൃദയം ?
നാട്ടില്‍ - 
മന്ത്രി:       എവിടെയെന്‍  സിംഹാസനം?
ഭാര്യ :        കൊത്തി ഞാനത് വിറകാക്കി.

കാട്ടില്‍ -
വേട്ടക്കാരന്‍ :   "എവിടെയെന്‍ പുള്ളിമാന്‍ ?"
ഭാര്യ :                 "അതിനെ വിറ്റ് അരി വാങ്ങി"

വീട്ടില്‍ -
ഭര്‍ത്താവ് :  "എവിടെയെന്‍ മൊബൈല്‍ ഫോണ്‍ ?"
ഭാര്യ  :           "മോളതില്‍ കിന്നരിക്കുന്നു..."

റോഡില്‍ -
വഴിപോക്കന്‍ :  "വേണമായിരുന്നു അല്പം വെള്ളം"
കടയുടമ :           "കാശുണ്ടോ കയ്യില്‍ "

ഏട്ടില്‍ -
കവിത :       "എവിടെ മനുഷ്യ ഹൃദയം ?"
പുറംചട്ട :     "ഇവിടെയുണ്ട്  എനിക്കുള്ളില്‍ "


അഭിപ്രായങ്ങള്‍ 

70 comments:

{ നെല്ലിക്ക (()) } at: July 24, 2011 said...

അല്പം കയ്പുംമധുരവും ആവാമെന്ന് കരുതുന്നു.

{ നിരക്ഷരൻ } at: July 24, 2011 said...

താങ്കൾ കോളേജ് മാഗസിനുകളിലെങ്കിലും എഴുതിയിട്ടുണ്ടല്ലോ ? എനിക്ക് അതുപോലും ആയിട്ടില്ല. അങ്ങനെ നോക്കിയാൽ ബൂലോകത്ത് ശോഭിക്കാൻ എല്ലാ സാദ്ധ്യതകളും ഉണ്ട്.

ഈ - അക്ഷരങ്ങളുടെ ലോകത്തേക്ക് സ്വാഗതം.

{ പഞ്ചാരക്കുട്ടന്‍.... } at: July 24, 2011 said...

ഹായി ചേച്ചി ...
തുടക്കം കൊള്ളാം ....
സാംപിള്‍ കണ്ടിട്ട് പുലിയാകുന്ന ലക്ഷണമാണ് ...
കൂട്ടി വെച്ച അക്ഷരങ്ങള്‍ ഒക്കെ.....
ഇവിടെ ഇടാന്‍ മടികേണ്ട കേട്ടോ...
സ്നേഹപൂര്‍വ്വം
ദീപ്

{ ijaz ahmed } at: July 24, 2011 said...

ഇത് കവിത ആണോ ... ( എനിക്ക് കവിതയെ പറ്റി വലിയ പിടി പാടില്ല , എന്തായാലും keep it up

{ കെ.എം. റഷീദ് } at: July 24, 2011 said...

അങ്ങനെ ബൂലോകത്തും എത്തി
വരാനുള്ളത് ബൂലോകത്താണെങ്കിലും വരുമെന്നുരപ്പായി
കൂടുതല്‍ കൂടുതല്‍ പോസ്റ്റുകള്‍ പോരട്ടെ
ഹൃദയം നിറഞ്ഞ ആശംസകള്‍

www.sunammi.blogspot.com

{ ജുവൈരിയ സലാം } at: July 24, 2011 said...

kidilan,abhinandhanangal

{ MyDreams } at: July 24, 2011 said...

:)

{ രാമചന്ദ്രന്‍ വെട്ടിക്കാട്ട്. } at: July 24, 2011 said...

All the best..

{ ശ്രദ്ധേയന്‍ | shradheyan } at: July 24, 2011 said...

ആശംസകള്‍..

{ paraajithan } at: July 24, 2011 said...

kollaam, best wishes

{ Sapna Anu B.George } at: July 24, 2011 said...

എന്റെ നെല്ലിക്ക...... ആശയവും അവതരണ ശൈലിയും നന്നായി.കവിത ഇങ്ങനെയെ എഴുതാവൂ എന്നൊന്നും ഇല്ല. ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം

{ വശംവദൻ } at: July 24, 2011 said...

ഗ്യാസ്‌ തീര്ന്നി ട്ടും, സിലിണ്ടര്‍ മാറ്റി വാങ്ങാന്‍ പറഞ്ഞിട്ട് കേള്ക്കാ തിരുന്ന മന്ത്രിക്കിങ്ങനെ തന്നെ കിട്ടണം. അല്ല പിന്നെ!

അല്ലെങ്കിലും മന്ത്രിക്കെന്തിനു സിംഹാസനം?

:)

ആശംസകള്‍

{ മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ } at: July 24, 2011 said...

കോളേജിലൊക്കെ പഠിച്ച കുട്ടിയാല്ലേ?പിന്നെ കോളേജിനക്കാളും വല്ല്യ റാഗിങ്ങാ ഈ ബൂലോകത്തിൽ!അതൊക്കെ താങ്ങാനാകുമോ ആവോ?ഇനി കവിതയെപറ്റിയാകാം.കവിതയുടെ ലേബിൾ മാറ്റി സംഭാഷണം എന്ന് നൽകിയിരുന്നാൽ വളരെ ഉചിതമാകുമായിരുന്നു.കവിത എന്താണെന്ന് അറിയുമോ?അല്ല ഈ എഴുത്ത് കണ്ടിട്ട് ചോദിച്ചുപോയതാണേ!നിങ്ങളുടെ നാട്ടിലൊക്കെ മന്ത്രിമാരായിരുന്നോ സിംഹാസനത്തിലിരിക്കാറുണ്ടായിരുന്നത്!ഒരു പുള്ളിമാനെ പിടിച്ചതിന്റെ പൊല്ലാപ്പ് ഇതുവരെ മാറിയീട്ടില്ല നമ്മുടെ മസിൽഖാന്!പിന്നെയല്ലേ ഈ വിൽ‌പ്പന!കുറച്ചും കൂടി ആധികാരികമായി ചിന്തിക്കാമായിരുന്നു.രാജാവിന്റെ ആ “യെൻ” സംഭാഷണം എല്ലാചോദ്യത്തിലും ആവർത്തിക്കുന്നു.അവരവർക്ക് യോജിച്ച സംഭാഷണം തിരഞ്ഞെടുക്കണമായിരുന്നു.അവസാനം പറയേണ്ട വാക്കുകൾ ആദ്യം പറഞ്ഞാൽ കവിതയുടെ വരികൾ ആകുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ?അവസാനത്തെ ഈ ‘ഏട്ടിൽ” എന്നു പറയുന്നത് എന്താണ്?മധുരം തരാനും കൊഞ്ചാനും കുഴയാനും ഒരു പെണ്ണായതിന്നാൽ ധാരാളം പേർ കാണും.അതൊന്നും കവിത നന്നായി എന്നതിന്റെ ലക്ഷണമല്ല!തുടക്കകാരി ആയതിന്നാൽ ഇത്രയും മാത്രം!വീണ്ടും കാണാം.കയ്പ്പ് ആകാമെന്ന് പറഞ്ഞതിന്നാൽ എഴുതിയതാണ്.എല്ലാം നല്ല ഭാവിക്കായി മാത്രമെന്ന് കരുതുമല്ലോ?

{ SREEJITH KONDOTTY } at: July 24, 2011 said...

best wishes..

{ ഒരു ദുബായിക്കാരന്‍ } at: July 24, 2011 said...

നെല്ലിക്കയുടെ മാധുര്യവുമായി വന്ന സോദരി, ബൂലോകത്തേക്ക് സ്വാഗതം. ആശംസകള്‍.

{ രഞ്ജിത്ത് കലിംഗപുരം } at: July 24, 2011 said...

ഏട്ടില്‍ മനുഷ്യഹൃദയം പൂഴ്ത്തിവയ്ക്കുന്ന കുറേ മൂരാച്ചികളുടെ ലോകമാണിത് ഹേ...
(വാസ്തവം ആര്‍ക്കും പുറത്ത് കാണിക്കാന്‍ ഹൃദയമില തന്നെ)

ആശംസകള്‍....

{ റോസാപൂക്കള്‍ } at: July 24, 2011 said...

ബൂലോകത്തെക്ക് സ്നേഹ പൂര്‍വമായ സ്വാഗതം.
കവിത വിശകലനം ചെയ്യാന്‍ ഞാന്‍ ആളല്ലെങ്കിലും ഇതെന്റെ ആശയം ഇഷ്ടപ്പെട്ടു.

{ niyas } at: July 24, 2011 said...

ബൂലോകത്തിലേക്ക് സ്വാഗതം

Anonymous at: July 24, 2011 said...

I like ur concept.....
Bst wishes.....
Try ur bst....

{ jayanEvoor } at: July 24, 2011 said...

കയ്പും ചവർപ്പും മധുരവും
എരിവും പുളിയും ഉപ്പുമാവട്ടെ
ഇവിടെ വിഭവങ്ങൾ...!


നല്ല തുടക്കം.
ഭാവുകങ്ങൾ!

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) } at: July 24, 2011 said...

ഈ നെല്ലിക്കാകവിത ഞാന്‍ തിന്നു നോക്കി .
പക്ഷെ എനിക്ക് കൈക്കുന്നുമില്ല പിന്നീട് മധുരിക്കുന്നുമില്ല.
എന്റെ നാക്കിന്റെ കുഴപ്പം ആയിരിക്കാം.

{ K@nn(())raan*കണ്ണൂരാന്‍! } at: July 24, 2011 said...

@@
സ്വാഗതം.
ബൂലോകത്ത് വരുന്നവര്‍ക്ക് വേണ്ടി കണ്ണൂരാന്‍ ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. ദാ. ലിങ്ക്.
http://entevara.blogspot.com/2011/07/man-behind-name_22.html

ആശംസകള്‍
______________________________________
ചേച്ചീ, (അതോ ചേട്ടനോ)
നെല്ലിക്കയായാലും കൊള്ളാം ഒത്ളങ്ങയായാലും കൊള്ളാം.
കവിതയായാലും കൊള്ളാം കഥയായാലും കൊള്ളാം. നേരെ ചൊവ്വേ മനുഷ്യന് മനസ്സിലാവുന്ന വല്ലതും എഴുതിയാല്‍ ചേച്ചിക്ക് നല്ലത്.
(അല്ലെങ്കില്‍ കണ്ണൂരാന് ഇനിയും പണികൂടും)
**

{ കൊമ്പന്‍ } at: July 24, 2011 said...

സത്യം പറഞ്ഞാല്‍ എനിക്കൊന്നും ഹെഹെ
ചിലപ്പോള്‍ എന്റെ പോരായ്മ ആവാം

{ നെല്ലിക്ക (()) } at: July 24, 2011 said...

@ നിരക്ഷരന്‍: സ്വാഗതംപരഞ്ഞതിനും അന്ഗ്രഹിച്ചതിനും നന്ദി
@ പഞ്ചാരക്കുട്ടന്‍: ഒക്കെ ഇവിടെ പോസ്ടന്‍ തന്നെയാ തീരുമാനം. പക്ഷെ വായിച്ചിട്ട് ഈ പാവത്തിന്റെ തലയില്‍ തല്ലല്ലേ.
@ ijaz: വെറുതെയിരിക്കുമ്പോള്‍ പഴയ ഓര്‍മ്മയില്‍ നിന്നും എടുതെഴുതിയതാ. കവിതയാണോ? ഹേയ്.അല്ല അല്ലേ.
@ കേയെം റഷീദ്‌: അപ്പൊ സുനാമിയാ അല്ലേ.
@ ജുവൈരിയ: അഭിനന്ദനങ്ങള്‍ക്ക് നന്ദി.
@ MY Dreams: :)
@ രാമചന്ദ്രന്‍ വെട്ടിക്കാട്ട്: ആശംസകള്‍ക്ക് നന്ദി.
@ ശ്രദ്ധേയന്‍: ആശംസകള്‍ക്ക് നന്ദി.
@ parajithan: പരിചയപ്പെട്ടതില്‍ സന്തോഷം. നന്ദി.
@ സപ്നഅനു ബി ജോര്‍ജ്‌: ചേച്ചീ നന്ദി കേട്ടോ. വല്ലതും എഴുതിനോക്കാം. അഭിപ്രായങ്ങള്‍ കേട്ടിട്ട് തുറന്നു പറയണേ.

{ നെല്ലിക്ക (()) } at: July 24, 2011 said...

@ വശംവദന്‍: രാജാവ് എന്നെഴുതിയാല്‍ ഇക്കാലത്ത് രാജാവ് ഉണ്ടാകുംമോ എന്ന് ചോദിച്ചിട്ട് എന്നെ ഓടിക്കാംആയിരുന്നു അല്ലേ?
@ മുഹമ്മദ്‌ സഗീര്‍ : അയ്യോ. എന്റെ പരിച്ചയതില്പെട്ട ചിലര്‍ക്കൊക്കെ ഈ ബ്ലോഗ്‌ പരിപാടി കണ്ടപ്പോള്‍ പഴയ കോളേജ്‌ ഓര്‍മ്മകള്‍ മനസ്സില്‍ക്കേറി വന്നു. അങ്ങനെ ഒന്ന് ഞാനും തുടങ്ങിയതാ. വിശദമായ അഭിപ്രായം എഴുതിയതില്‍ പ്രത്യേകം നന്ദി. ഇനിയും ഇതു വഴിയൊക്കെ വരണേ.
@ ശ്രീജിത് കൊണ്ടോട്ടി: thanks
@ ഒരു ദുബായിക്കാരന്‍ : സ്വാഗതം പറഞ്ഞതിന് നന്ദി.
@ രഞ്ജിത്ത് കലിമ്ഗപുരം : ഹഹാ. ചിരിപ്പിച്ചു കേട്ടോ.
@ റോസാപ്പൂക്കള്‍ : നന്ദി ചേച്ചീ.

{ ആളവന്‍താന്‍ } at: July 24, 2011 said...

കൊള്ളാം..

{ - സോണി - } at: July 24, 2011 said...

തുടക്കം കൊള്ളാട്ടോ...
ആദ്യം കയ്ച്ചില്ല എന്നുകരുതി പിന്നെ മധുരിക്കാതിരിക്കണ്ട.

{ ajith } at: July 24, 2011 said...

നെല്ലിക്കാച്ചാക്ക് കുടഞ്ഞിട്ടതുപോലെ വാക്കുകള്‍ പൊഴിയട്ടെ...

{ സിദ്ധീക്ക.. } at: July 25, 2011 said...

ഈ നെല്ലിമരം ഇടയ്ക്കിടെ ഒന്ന് കുലുക്കുക .കായ്മണികള്‍ പെറുക്കിയെടുക്കാന്‍ വീണ്ടും വരാം.

Anonymous at: July 25, 2011 said...

കവിതയാണോ. നെല്ലിക്കാ ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നല്ലേ. മധുരിക്കുമായിരിക്കും ഒന്നൂടെ വായിച്ച് നോക്കട്ടെ..

{ സ്വന്തം സുഹൃത്ത് } at: July 25, 2011 said...

പിന്നീടു മധുരിക്കുന്ന ഈ കൈപ്പ് എനിക്കു പ്ണ്ടേ ഇഷ്ടാണ് :) ആശംസകള്‍

{ രമേശ്‌ അരൂര്‍ } at: July 25, 2011 said...

ആരാ എവിടുന്നാ എന്നൊന്നും ചോദിക്കുന്നില്ല ..വന്ന സ്ഥിതിക്ക് കുറച്ചു വിശ്രമിച്ചിട്ട് പോകാം ,,കയ്പും മധുരവും ഒക്കെ താനേ അറിഞ്ഞോളും ..സ്വാഗതം :)

{ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ } at: July 25, 2011 said...
This comment has been removed by the author.
{ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ } at: July 25, 2011 said...

കയ്പും മധുരവുമായി ഇനിയും ഏറെ നല്ല കവിതകൾ പിറവി കൊള്ളട്ടെ. ആശംസകൾ..

{ പ്രയാണ്‍ } at: July 25, 2011 said...

നെല്ലിക്ക.. പേരെനിക്കിഷ്ടമായി. ചവര്‍പ്പും മധുരവുമായി ബൂലോകത്ത് കൊഴിഞ്ഞുകൊണ്ടേയിരിക്കട്ടെ...:) ആശംസകള്‍ .

{ സുനില്‍ ‍‍‍പെരുമ്പാവൂര്‍ } at: July 25, 2011 said...

Most welcome

{ (കൊലുസ്) } at: July 25, 2011 said...

ഹായ്. ഈ നല്ല ലോകത്തേക്ക് നെല്ലിക്കയെ സ്വാഗതം. ഇതു കവിതയായാലും കുറിപ്പായാലും വായിക്കാന്‍ രസമുണ്ട്ട്ടോ. ഇനിയും ഇതുവഴിയൊക്കെ വരാമേ.
keep writing skills. congrats:

{ അഭി } at: July 25, 2011 said...

ആശംസകള്‍..

{ keraladasanunni } at: July 25, 2011 said...

സ്വാഗതം. തുടര്‍ന്നും എഴുതുക.

{ മുസ്തഫ|musthapha } at: July 25, 2011 said...

കവിതയാണെങ്കിലും, ഇനി സഗീർ പറഞ്ഞ സംഭാഷണമാണെങ്കിലും അതല്ല പലവ്യഞ്ജനം വാങ്ങിക്കാനിട്ട ലിസ്റ്റാണെങ്കിലും അതിലെ ആശയം എനിക്ക് മനസ്സിലായി...

തുടർന്നെഴുതൂ... ആശംസകൾ

{ Villagemaan } at: July 25, 2011 said...

കവിതയെ പറ്റി വലിയ പിടിപാടില്ല .

എങ്കിലും ബൂലോകത്തേക്ക് സ്വാഗതം.

{ Areekkodan | അരീക്കോടന്‍ } at: July 25, 2011 said...

ഏയ്,,,മന്ത്രിയുടെ ഭാര്യ അങ്ങനെ പറയാന്‍ സാധ്യതയില്ല...ആശംസകള്‍.

{ Mohamedkutty മുഹമ്മദുകുട്ടി } at: July 25, 2011 said...

ആദ്യം തന്നെ കൊണ്ടു വന്ന സാധനം കൊള്ളാം!.ഇതു കൊണ്ടു തളം വെക്കാമെന്നു കേട്ടിട്ടുണ്ട്. രേവതിയോട് മോഹന്‍ ലാല്‍ പറയുന്ന പോലെ വട്ടാണല്ലെ?,നല്ല സ്ഥലത്തേക്കാ വന്നത്. ഇനി ബാക്കിയൊക്കെ ഇവിടെയുള്ളവര്‍ ശരിയാക്കിക്കൊള്ളും.പോരാത്തതിനു കണ്ണൂരാന്റെ ഉപദേശവും കണ്ടില്ലെ?

{ nandini } at: July 25, 2011 said...

നന്നായി ...
ആര് തല്ലി കൊല്ലാന്‍...
പൊടി തട്ടിയെടുത്തു ...
പരീക്ഷിച്ചു കൊണ്ടിരിക്കൂ..
all the very best...

{ sherriff kottarakara } at: July 25, 2011 said...

ശ്ശെടാ.... കയ്പ്പ് അനുഭവപ്പെട്ടെങ്കിലും എനിക്ക് അത് മധുരമായി തോന്നി, പുതിയ ആളായത് കൊണ്ടായിരിക്കാം, സ്വാഗതം....തുടര്‍ന്ന് എഴുതുക

{ താന്തോന്നി/Thanthonni } at: July 25, 2011 said...

ഭൂലോകത്തേക്ക് സ്വാഗതം.
എഴുതി തെളിയൂ.....

{ Vp Ahmed } at: July 25, 2011 said...

അടുത്ത പോസ്റ്റില്‍ എഴുതാം. ഇപ്പോള്‍ സ്വാഗതം

{ ചീരാമുളക് } at: July 25, 2011 said...

ആദ്യ പോസ്റ്റിൽ തന്നെ 50നടുത്ത് കമന്റുകൾ. ബൂലോഗത്തെ പ്രമുഖരുടെ ആശീർവാദം.22 Followers! ഞാനൊരു ബ്ലോഗ് തുടങ്ങിയപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു? ഇന്നും ഒരു 20 കമന്റ് തികച്ചെടുക്കാനില്ലാത്ത ഒരു പാവം.
പിന്നെ, കവിത....അഭിപ്രായം ഞാൻ മുൻ‍കൂട്ടി പറഞ്ഞുവെച്ചത് എന്റെ ബ്ളോഗിലുണ്ട്.
All the best, keep the go.

{ (റെഫി: ReffY) } at: July 26, 2011 said...

ആദ്യം കിട്ടിയിരിക്കുന്നത് നിരക്ഷരന്റെ അനുഗ്രഹമാണ്. രക്ഷപ്പെടാനുള്ള വഴി കാണുന്നുണ്ട്.
എന്നാലും ചിലത് പറയട്ടെ:

ഒരു സൃഷ്ട്ടി വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കും മുന്‍പ് ഒരുപാട്തവണ സ്വയം നിരൂപണം നടത്തി, എഡിറ്റ്‌ ചെയ്തെ ഇടാവൂ. ഈ പോസ്ടിനെക്കുറിച്ചല്ല പറഞ്ഞത്. ഇനിയുള്ള പോസ്റ്റുകള്‍ അങ്ങനെയാവണം. ഇവിടെ കിട്ടിയ അനേകം അഭിപ്രായങ്ങള്‍ താങ്കളിലെ കഴിവുകളെ ഉത്തേജിപ്പിക്കട്ടെ.
ഭാവുകങ്ങള്‍

{ Ismail Chemmad } at: July 26, 2011 said...

ബൂലോകത്തേയ്ക്ക് സ്വാഗതം ...
ആശംസകള്‍
--------------------
ആദ്യ സൃഷ്ടി എനിക്കത്ര പിടിച്ചില്ല.
അത് കൊണ്ടു അടുത്തത്‌ നന്നാക്കിക്കൊള്ളൂ ........

{ നെല്ലിക്ക )0( } at: July 26, 2011 said...

@ നിയാസ് : സ്വാഗതം പറഞ്ഞതിന് നന്ദി
@ ക്രിയ : നന്ദി..
@ ജയന്‍ ഏവൂര്‍ : കയ്പും ചവർപ്പും മധുരവും
എരിവും പുളിയും ഉപ്പു ഉം ഒക്കെയായി ഇനിയും വരും...ഇനിയും പ്രോത്സാഹിപിക്കണേ..
@ ഇസ്മയിലക്ക: ഇനിയും ഇതുപോലെ തുറന്നു പറയണേ...
@ കണ്ണുരാന്‍ : പരിചയപ്പെട്ടതില്‍ സന്തോഷം. നന്ദി.
@ കൊമ്പന്‍ : അയ്യോ... നന്നാക്കി എഴുതാന്‍ ശ്രമിക്കുമെന്നെ...

{ Lipi Ranju } at: July 27, 2011 said...

നെല്ലിക്ക എനിക്കൊത്തിരി ഇഷ്ടാണ്. നെല്ലിക്ക പോലുള്ള നല്ല പോസ്റ്റുകള്‍ പുറകെ പോന്നോട്ടെട്ടോ ...
എല്ലാ ആശംസകളും ....

{ ജെ പി വെട്ടിയാട്ടില്‍ } at: July 28, 2011 said...

നെല്ലിക്ക കൊള്ളാമല്ലോ? ഞാന്‍ വിചാരിച്ചു നെല്ലിക്കാ അച്ചാറിന്റെ റെസീപ്പി ആയിരിക്കുമെന്ന്.
വെരി ഗുഡ് പോസ്റ്റ്. കൂടുതല്‍ വന്നോട്ടെ. രുചിച്ചുനോക്കാം

{ നെല്ലിക്ക )0( } at: July 28, 2011 said...

@ ആളവന്‍താന്‍ : നന്ദി
@ സോണി : ഇനിയും വരണേ...
@ അജിത്‌ : ചേട്ടാ.. പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കട്ടെ!
@ സിദ്ധീക്ക: നന്ദി.. തീര്‍ച്ചയായും വരണേ..
@ നവാസ് ഷംസുദീന്‍ : കവിതയാണോ? ഹേയ്. തുടര്‍ന്നും വരണേ..
@ സ്വന്തം സുഹൃത്ത്‌ : ആശംസകള്‍ ക്ക് നന്ദി
@ രമേശ്‌ അരൂര്‍ : ആശംസകള്‍ക്ക് നന്ദി , സന്തോഷം...
@ ബഷീര്‍ പി. ബി . വെള്ളറക്കാട് : ആശംസകള്‍ക്ക് നന്ദി.
@ പ്രയാണ്‍ :ആശംസകള്‍ക്ക് നന്ദി.. സന്തോഷം...
@ സുനില്‍ പെരുമ്പാവൂര്‍ : സ്വാഗതം പറഞ്ഞതിന് നന്ദി.
@ കൊലുസ് : സ്വാഗതം പറഞ്ഞതിന് നന്ദി.
@ അഭി : ആശംസകള്‍ക്ക് നന്ദി.

{ നെല്ലിക്ക )0( } at: July 28, 2011 said...

@ കേരള ദാസനുണ്ണി: സ്വാഗതം പറഞ്ഞതിന് നന്ദി.
@ മുസ്തഫ :അഭിപ്രായം എഴുതിയതില്‍ പ്രത്യേകം നന്ദി... ഇനിയും ഇതു വഴിയൊക്കെ വരണേ.
@ വില്ലേജ് മാന്‍ :സ്വാഗതം പറഞ്ഞതിന് നന്ദി.
@ അരീക്കോടന്‍ : ഹ ഹ...ആശംസകള്‍ പറഞ്ഞതിന് നന്ദി.
@ മുഹമ്മദ്‌ കുട്ടി : എന്റുമ്മോ...!!സ്വാഗതം പറഞ്ഞതിന് നന്ദി ഇക്കാ...
@ നന്ദിനി : ഒത്തിരി നന്ദി..
@ ഷെരീഫ് കൊട്ടാരക്കര : സ്വാഗതം പറഞ്ഞതിന് നന്ദി.
@ താന്തോന്നി : നന്ദി..ഒരുപാട് നന്ദി..
@ വി. പി. അഹമ്മദ്‌ : സ്വാഗതം പറഞ്ഞതിന് നന്ദി ഇക്കാ...ഇനിയും ഇതു വഴിയൊക്കെ വരണേ.
@ ചീര മുളക് : അനുഗ്രഹിച്ചതിന് നന്ദി..എല്ലാവരുടെയും സഹകരണം ഇനിയും ഉണ്ടാവണേ...!
@ റഫി : അഭിപ്രായം എഴുതിയതില്‍ പ്രത്യേകം നന്ദി..സഹകരണം ഇനിയും ഉണ്ടാവണേ...!
@ ഇസ്മായില്‍ ചെമ്മാട്‌ : എഴുതി നന്നാക്കാന്‍ ശ്രമിക്കാം..സ്വാഗതം പറഞ്ഞതിന് നന്ദി.
@ ലിപി രഞ്ജു : ആശംസകള്‍.. പറഞ്ഞതിന് നന്ദി.
@ ജെ. പി . വെട്ടിയാട്ടില്‍ : നന്ദി... ഒത്തിരി സന്തോഷമായി..

{ എല്ലൂരാന്‍ - ellOOraan } at: July 29, 2011 said...

ബ്ലോഗില്‍-

ബ്ലോഗര്‍ : എവിടെയെന്‍ കമന്റുകള്‍ ?
ഭാര്യ : അതൊക്കെ ആ സ്വാമി കൊണ്ടുപോയി മെത്തയാക്കി.

{ എല്ലൂരാന്‍ - ellOOraan } at: July 29, 2011 said...

പറഞ്ഞില്ലല്ലോ. കവിത ഇഷ്ട്ടായിന്നു കൂട്ടിക്കോളൂ പെണ്ണേ.

{ കോമൺ സെൻസ് } at: July 29, 2011 said...

വായനക്കാരൻ : എവിടെ എന്റെ കമന്റ് ബോക്സ്..?
ബ്ലോഗറ് : അനോനി തട്ടിയെടുത്തു…

{ faisalbabu } at: July 29, 2011 said...

കന്മ്ന്റെര്‍ : എവിടെയെന്‍ കമന്റുകള്‍ ?
ഭാര്യ : വിമര്‍ശിച്ചാല്‍ കൊന്നു കളയും
------------------------------
ഓഫ് ടോ :ഒരബദ്ധം പറ്റി .ഒരു ലേഡി ബ്ലോഗര്‍ ആയി വന്നാല്‍ മതിയായിരുന്നു !!!

{ നിശാസുരഭി } at: July 29, 2011 said...

ഇ-എഴുത്തിലേക്ക് സ്വാഗതം :)

എഴുത്തിനെപ്പറ്റി.
ആകെയൊന്ന് നോക്കുമ്പോള്‍ ഒരു പൂര്‍ണ്ണത കിട്ടിയിട്ടില്ല, എന്തെന്നാല്‍ ചില പാതിക്ക് ചേരുംപടി എന്റെ വായനയില്‍ എനിക്ക് കിട്ടിയിട്ടില്ല.

അവതരണശൈലി കടം കൊള്ളാവുന്നത് തന്നെ, അതില്‍ അഭിനന്ദനം.

മ്മ്ലെക്കാളും എഴുതിത്തെളിഞ്ഞ ആളല്ലെ, ഇനിയും കാണാം :)

{ വേനൽപക്ഷി } at: July 29, 2011 said...

കവിത നന്നായി.പുതിയ ശൈലി...... നല്ല ആശയം
സ്വാഗതം പറയാൻ ഞാൻ ആളല്ല, ഞാനും തുടങ്ങുന്നതെ ഉള്ളു..എന്നാലും ഒരു സ്വാഗതം..:)

{ »¦മുഖ്‌താര്‍¦udarampoyil¦« } at: July 30, 2011 said...

നെല്ലിക്ക- ആദ്യം കയ്ക്കും പിന്നെ മധുരിക്കും..ആശംസകള്‍ കുറക്കുന്നില്ല....
കെടക്കട്ടെ ഒരു ഹായ് കൂയ് പൂയ് !

{ റശീദ് പുന്നശ്ശേരി } at: July 30, 2011 said...

നെല്ലിക്ക കാംപുള്ളതാണല്ലോ

ധൈര്യമായി തുടങ്ങിക്കോളൂ കച്ചോടം

ആശംസകള്‍

{ Haneefa Mohammed } at: August 02, 2011 said...

Excellent beginning.Best wishes

{ റാഫി മണ്ണൂര്‍ } at: August 02, 2011 said...

വായനക്കാരന്‍ :- എവിടെ നിന്‍റെ ബ്ലോഗ്‌ ?
ബ്ലോഗര്‍ :-

{ പഥികന്‍ } at: August 03, 2011 said...

:)

{ പഥികൻ } at: August 04, 2011 said...

ഹൃദയം നിറഞ്ഞ ആശംസകള്‍

{ വിജയകുമാർ ബ്ലാത്തൂർ } at: August 16, 2011 said...

നന്നായിരിക്കുന്നു...ആശംസല്ല്

{ ഏകലവ്യ } at: September 06, 2011 said...

കാശുണ്ടോ ബാങ്കില്‍ .. എങ്കില്‍ കമന്റാം... ചെറിയ നുറുങ്ങുകള്‍ ആണെങ്കിലും വളരെയധികം ചിന്തിപ്പിക്കുന്നു...

{ HIFSUL } at: September 07, 2011 said...

നെല്ലിക്ക കവിതയില്‍ മൂപ്പെത്തിയിട്ടില്ല, കുറച്ചുകൂടി നന്നായി ആസ്വദിക്കാന്‍ പറ്റുന്നവ പോസ്റ്റുക, കണ്ണൂരാനു പണിയാക്കണ്ട.മുഹമ്മദ്‌ സകീര്‍ പണ്ടാരത്തിലിന്റെ കമെന്റു കണ്ടല്ലോ..താങ്കള്‍ നല്ല കഴിവുള്ള ആളാണെന്ന് ഉറപ്പുണ്ട്, വീണ്ടും എഴുതുക,ബൂലോകത്തെ ഒരു പെണ്പുലിയാകും.

ഞാന്‍ വൈകിവന്ന വണ്ടിയിലായിരുന്നതിനാല്‍ ഇനി ഒരു സ്വാഗത ഭാഷണം ഭൂഷണമല്ലെന്ന് കരുതുന്നു,ആശംസകള്‍

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana