Sunday, July 31, 2011

ചിരി മാഹാത്മ്യം
ഹോട്ടലില്‍ ബിരിയാണി ചിരിക്കുന്നത് 
പച്ച നോട്ടിന്റെ തിളപ്പ് കണ്ടിട്ടല്ല
പട്ടിണി കിടക്കുന്നവന്റെ ഒട്ടിയ വയറ് കണ്ടിട്ടാണ് !
അത് ചിരിയാണെന്ന് കരുതിയെങ്കില്‍ തെറ്റി.
നെറികെട്ട, കൊഴുപ്പുള്ളൊരു പരിഹാസമാണത്

ബേക്കറിയിലെ കണ്ണാടിക്കൂട്ടിനകത്തുനിന്നും പ്രസരിക്കുന്ന-
പൊട്ടിച്ചിരി,
പഞ്ഞം കിടക്കുന്നവന്റെ കുഴിഞ്ഞ കണ്ണുകള്‍ കണ്ടിട്ടാണ് !
മഞ്ഞയും ചുവപ്പും കലര്‍ന്ന വെറും ഇളിച്ചുകാട്ടലുകളാണത്

കല്യാണപ്പെണ്ണിന്റെ കഴുത്ത് ചിരിക്കുന്നത് 
ചെറുക്കന്റെ മൊഞ്ച് കണ്ടിട്ടല്ല.
അച്ഛന്‍ മരിച്ചുണ്ടാക്കി മകള്‍ക്ക് നല്‍കിയ ജീവിതം കണ്ടിട്ടാണ്
അത് ചിരിയല്ല
ആണിന്റെ ചങ്കില്‍ തറയ്ക്കുന്ന കത്തിമുനയാണ് !

മൂക്കുമുട്ടെ തിന്നുകൊഴുത്ത്, നീലനിറം വന്ന നിങ്ങള്‍ -
മഹാന്‍മാര്‍ !
നിങ്ങളുടെ ഹൃദയം മോഹങ്ങള്‍ നല്‍കുമ്പോള്‍
പാവം ഈച്ചകള്‍ ചിരിക്കുന്നത്,
നിന്നിടത്തുനിന്നും നിങ്ങള്‍ വിസര്‍ജ്ജിക്കുന്നത് കണ്ടിട്ടാണ്.
_______________________________________________
// നമുക്ക് ചുറ്റും എത്രയെത്ര പട്ടിണി മരണങ്ങള്‍ //

അഭിപ്രായങ്ങള്‍ 
78 comments:

{ നെല്ലിക്ക )0( } at: July 31, 2011 said...

ഇത്തവണ ഒരു കൊഴുപ്പുള്ള ചിരിയാണ് കേട്ടോ. തോന്നുന്നത് പറയുമല്ലോ.
(വായില്‍ തോന്നുന്നതല്ലാട്ടോ. കവിതയെക്കുറിച്ച്. ഹിഹീ)

{ എസ് കെ ജയദേവന്‍, കാവുമ്പായി. } at: July 31, 2011 said...

രസമുണ്ട് ഈ ജീവിതനിരീക്ഷണം.....

{ ഒരു ദുബായിക്കാരന്‍ } at: July 31, 2011 said...

ഇത് വായിക്കുമ്പോള്‍ മഹാനായ കവി സലിം കുമാര്‍ തന്റെ 'കല്യാണ രാമന്‍' എന്നാ കവിത സമാഹാരത്തില്‍ പറഞ്ഞ വരികളാണ് ഓര്‍മ വരുന്നത്.. "ആര്‍ക്കോ വേണ്ടി തിളയ്ക്കുന്ന സാംബാര്‍"

{ faisalbabu } at: July 31, 2011 said...

@ദുബായിക്ക്കരാ ...അന്നെ കൊണ്ട് തോറ്റു...
ഭാക്കിയുള്ളവര് മണ്ട പുകഞ്ഞു സീരിയസ് ആയി ഉറക്കമിളച്ച് ആക ലോക ദുന്യാവില്‍ ഉള്ള അക്ഷരങ്ങള്‍ അല്‍ക്കുല്താക്കി അവിട്യും ഇബ്ടയം നേരത്തി വെച്ച് ഓരോന്ന് എഴുത്മ്പോള്‍ അന്ന പോല്ത്തവര്‍ വരും കമന്റുമായി ,,ചിരിപ്പിക്കാന്‍ ... ഹാ

{ faisalbabu } at: July 31, 2011 said...
This comment has been removed by the author.
{ നിശാസുരഭി } at: July 31, 2011 said...

ഹ് മം..

പ്രയോഗങ്ങള്‍ നന്നായീല്ലോ!

{ mad|മാഡ് } at: July 31, 2011 said...

ആരും തല്ലില്ല ധൈര്യം ആയി വാക്കുകള്‍ ഇവിടെ തന്നെ കൂട്ടിക്കോള്.. എഴുതാന്‍ ഉള്ള കഴിവുണ്ട്.. ആശംസകള്‍

{ ajith } at: July 31, 2011 said...

നെല്ലിക്കയെന്ന പേരും
ഒരോമനത്തമുള്ള കുഞ്ഞിന്റെ പ്രൊഫൈല്‍ ഫോട്ടോയും
കുഞ്ഞുക്കുഞ്ഞിപ്പോസ്റ്റുകളും ഒക്കെയായി എഴുതിത്തെളിയട്ടെ..ആശംസകള്‍

(ഈ കുറിപ്പുകളൊക്കെ വെറും സ്റ്റാര്‍ട്ടേര്‍സ്. മെയിന്‍ കോഴ്സ് വിളമ്പൂ നെല്ലിക്കായേ)

{ മുസാഫിര്‍ } at: August 01, 2011 said...

ഹ..നെല്ലിക്കെ..

നെല്ലിക്ക ആദ്യം കൈക്കും.. പിന്നെ, മധുരിക്കും...

അവസാനം മധുരിച്ചു ട്ടോ..
പെരും മധുരം...!!

കചടതപ യില്‍ വന്നതിനും അനുഗ്രഹിച്ചതിനും ഒരു കൊട്ട നന്ദി..
ഇനിയും വരണേ..

{ ബൂലോകപുലി- ellOOraan } at: August 01, 2011 said...

പോസ്റ്റിനുകീഴിലെ കമന്റു കണ്ടു ബ്ലോഗര്‍ ചിരിക്കുന്നത്
വായിക്കുന്നവന്റെ വിവരം കണ്ടിട്ടല്ല
കമന്റുന്നവന്റെ ധൈര്യം കണ്ടിട്ടാണ്!

{ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ } at: August 01, 2011 said...

ആദ്യം ഇവിടെ വരാന്‍ വഴി ഒരുക്കിയതിനു നന്ദി ...........

ഇനി മുടങ്ങാതെ വരാം ..........

{ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ } at: August 01, 2011 said...
This comment has been removed by the author.
{ Pradeep Kumar } at: August 01, 2011 said...

ഇനിയും എഴുതുക.ആശംസകള്‍

{ Jasy kasiM } at: August 01, 2011 said...

അങ്ങനെ ചിരിയിൽ തുടങ്ങി അല്ലെ?
ആശംസകൾ!!

{ Lipi Ranju } at: August 02, 2011 said...

കവിത(?)‌ ഇഷ്ടായി...

{ റാഫി മണ്ണൂര്‍ } at: August 02, 2011 said...

ഞാന്‍ ഇത് വായിച്ചതു തന്‍റെ കവിത നന്നായിട്ടല്ല,
പിന്നെ തന്‍റെ ബ്ലോഗിലെ പടം നന്നായിട്ടാണ് ,
ഞാന്‍ ഇത് രസിച്ചത് തന്നോടുള്ള ആരാധന കൊണ്ടല്ല , മറിച്ചു
ആ നെല്ലിക്കയുടെ ചന്തം കണ്ടിട്ടാണ് ...

{ മുഹമ്മദ് സഗീര്‍ } at: August 02, 2011 said...

ദയവുണ്ടായി താങ്കൾ എഴുതുന്നതിനെ കവിത എന്നു പറയരുത്........പ്ലീസ്.

Anonymous at: August 02, 2011 said...

അതെയതെ. സഗീര്‍ പറഞ്ഞതാ നേര്. മൂപ്പിലാന്‍ വലിയ കവിയാ. കവിതകളുടെ മൊത്ത വിതരണം മൂപിലാന്റെ കയ്യിലാ.
കവിതയോടെന്താ ഇയാള്‍ക്കും ആ കണ്നൂരാനും വേറെ ചിലര്‍ക്കും ഇത്ര വിരോധം ഹേ!

{ മയില്‍പീലി } at: August 02, 2011 said...

ആണിന്റെ ചങ്കില്‍ തറയ്ക്കുന്ന കത്തിമുനയാണ് ........അറിയില്ല അനുഭവവുമില്ല എങ്കിലും ഈ വരികള്‍ ഇഷ്ടമായി ,വായിക്കണം വായനയുടെ കുറവുണ്ട് ...

{ (കൊലുസ്) } at: August 03, 2011 said...

കവിതയായാലും നോട്സ് ആയാലും നല്ല views ആയിട്ടാ എനിക്ക് തോന്നിയെ. പ്രത്യേകിച്ച് ആദ്യത്തെ അഞ്ചു വരികള്‍
നമ്മള്‍ എത്ര ഭക്ഷണം കളയുന്നു. പട്ടിണി കിടക്കുന്നവരെത്ര!
ഈ നെല്ലിക്ക എനിക്കിഷ്ട്ടായിട്ടോ.

{ ഓർമ്മകൾ } at: August 03, 2011 said...

ങും...... കയ്പ്പുമുണ്ട്....., മധുരവുമുണ്ട്....

{ ജാനകി.... } at: August 03, 2011 said...

കവിത നന്നായിരിക്കുന്നു
ഇഷ്ടപെട്ടു..

{ ഹാഷിക്ക് } at: August 04, 2011 said...

നെല്ലിക്ക .... ആദ്യോം പിന്നേം ഒക്കെ മധുരിക്കട്ടെ.

{ നെല്ലിക്ക )0( } at: August 04, 2011 said...

+ എസ്കെ ജയദേവന്‍: നമ്മള്‍ കണ്ടിട്ടും കാണാത്തപോലെ കണ്ണ് പൂട്ടുന്ന കുറെ സന്ദര്‍ഭങ്ങള്‍ ഉണ്ട്. നമുക്ക് ചുറ്റും ചുമ്മാ ഒന്ന് കണ്ണ് തുറന്നു നോക്കിയതാ. ആദ്യ കമന്റിനു നന്ദി മാഷേ.

+ ഒരു ദുബായിക്കാരന്‍:ആര്‍ക്കോ വേണ്ടിയുള്ള തിളപ്പല്ല ദുബായിക്കാരാ. സഹജീവികളോടുള്ള സ്നേഹം കൊണ്ട് തന്ന്യാ എഴുതിയത്.

+ ഫൈസല്‍ ബാബു: നന്ദി

+ നിശാസുരഭി: അനുഗ്രഹത്തിന് നന്ദി.

+ mad|മാഡ് : നല്ല വാക്കുകള്‍ക്കു നന്ദി സഹോദരാ.

+ അജിത്‌: ഇങ്ങനെയൊക്കെ എഴുതിപ്പടിക്കട്ടെ. എന്നിട്ട് വേണം നല്ല കുരിപ്പുകളൊക്കെ ഇടാന്‍ വേണ്ടി. പ്രോല്സാഹനത്തിനു പെരുത്ത നന്ദി കേട്ടോ.

+ മുസാഫിര്‍ : മുസാഫിര്‍ എന്നാല്‍ യാത്രക്കാരന്‍ എന്നല്ലേ അര്‍ഥം? ഇവിടം വരെ യാത്ര ചെയ്തതിനു നന്ദിട്ടോ.

{ നെല്ലിക്ക )0( } at: August 04, 2011 said...

+ ബൂലോകപുലി ellooraan: പുലികളൊക്കെ ഇറങ്ങാന്‍ മാത്രം ഈ സാധുവിന്റെ ബ്ലോഗില്‍ ഒന്നും ഉണ്ടാവില്ലാട്ടോ. എന്നാലും വന്നതില്‍ അതിയായ സന്തോഷം. ഇനിയും പുലി ഈ വഴിയൊക്കെ ഇറങ്ങണെ.

+ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍: വന്നതിനും നല്ല വാക്കുകള്‍ പറഞ്ഞതിനും നന്ദി ഇക്കാ.

+ പ്രദീപ്‌ : വല്ലപ്പോഴും എന്തെങ്കിലും എഴുതിയിട്ടാല്‍ നിങ്ങളൊക്കെ വന്നു പോരായ്മകള്‍ പറഞ്ഞു തരുമെന്നു വിശ്വസിക്കുന്നു. കമന്റിനു നന്ദി മാഷേ.

+ jasy kasim: ഇത് രണ്ടാമത്തെ പോസ്റ്റ്‌ ആണ് കേട്ടോ. വന്നതില്‍ സന്തോഷം. നന്ദി ജാസി.

+ ലിപി രഞ്ചു: കവിത (?) ആയില്ല അല്ലെ. ചേച്ചി വന്നല്ലോ. സന്തോശായിട്ടോ.

+ മുഹമ്മദ്‌ സഗീര്‍ : ഇതൊക്കെ എഴുതിപ്പടിക്കുന്നതിന്റെ ഭാഗല്ലേ ഇക്കാ. ഇനി ശ്രദ്ധിക്കാം കേട്ടോ. അഭിപ്രായം തുറന്നു പറഞ്ഞതില്‍ സന്തോഷം മാത്രേയുള്ളൂ കേട്ടോ.

{ പഥികൻ } at: August 04, 2011 said...

"ആകാശത്തിന്റെ അനന്ത നീലിമയിൽ അവർ നടന്നകന്നു..
അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ചോദിച്ചു.
നീ ഇതു വഴി ഇനിയും വരില്ലേ ? ആനകളെയും തെളിച്ചു കൊണ്ട് ?? "

{ ( O M R ) } at: August 05, 2011 said...

നെല്ലിക്ക കൊള്ളാം. പക്ഷെ ജിലേബി പോലെയാകരുത്. ജിലെബിയുടെ ഏതുഭാഗം മുറിച്ചുതിന്നാലും മധുരിക്കും. കൂടുതലായാല്‍ പ്രമേഹമുണ്ടാകും. പിന്നെ ഇന്‍സുലിന്‍ കുത്തിവേക്കേണ്ടി വരും.

ലാസ്റ്റ്‌ പാരഗ്രാഫില്‍ ചിന്തയുടെ തീക്ഷണതയുണ്ട്. ഭാവുകങ്ങള്‍

{ നസീര്‍ പാങ്ങോട് } at: August 05, 2011 said...

kaattu nellikka athinte rasam vereyaa...nallezhutthukal...

{ ക്രിസ്റ്റിയുടെ ഡയറി } at: August 05, 2011 said...

നന്നായിരിക്കുന്നു

{ G.MANU } at: August 06, 2011 said...

Good lines.

{ കൊമ്പന്‍ } at: August 07, 2011 said...

എല്ലാര്ക്കും എല്ലാത്തിന്റെ പിന്നിലും ഒരു ഉദ്ദേശം ഉണ്ടല്ലേ
ഉദാഹരണം നെല്ലിക്ക ബ്ലോഗുന്നത് കമന്റിനു വേണ്ടി
അച്ഛനും അമ്മയും നല്ല പേരിട്ടിട്ടും നെല്ലിക്ക എന്നാ നാമത്തില്‍ ഒളിച്ചു കളിക്കുന്നതും ................വേണ്ടി

{ jayarajmurukkumpuzha } at: August 07, 2011 said...

nannayi ezhuthi....... aashamsakal..............

{ praveen (abiprayam.com) } at: August 07, 2011 said...

ചങ്കില്‍ തറയ്ക്കുന്ന കത്തിമുന... :-)

{ നജീബ } at: August 07, 2011 said...

ഇന്നാണ് ഇവിടെ വന്നത്. നല്ല കവിത.

{ അലീന } at: August 07, 2011 said...

വന്നതും കണ്ടതും വായിച്ചതും ഇന്നാണു..നല്ല ചിന്ത,നല്ല വരികൾ..ഇനിയും എഴുതണം..ആശംസകൾ-അലീന

{ പ്രഭന്‍ ക്യഷ്ണന്‍ } at: August 08, 2011 said...

പദ്യമായാലും ഗദ്യമായാലും, അതുമല്ല
‘ഗദ്യപദ്യ’മാണെങ്കിലും.
സംഗതി ജോറായി..!
സത്യം പറയാല്ലോ ഒരുമാതിരി ‘ഗവിത‘കളൊന്നും എനിക്കു കത്താറില്ല..!
പക്ഷേ ഇതില്‍ എന്തൊക്കെയോ പുകയുന്നതറിയുന്നു..!
ഹൊ..! എന്നെ സമ്മതിക്കണം..!

ഒത്തിരിയാശംസകള്‍..!

{ ‍ആയിരങ്ങളില്‍ ഒരുവന്‍ } at: August 08, 2011 said...

കറങ്ങി കറങ്ങി വന്നത് സാൽ‍മിയ എന്ന് കണ്ടിട്ടാണ്‌.. നെല്ലിക്ക കണ്ടത് പിന്നീടാണ്‌.. . ധൈര്യമായി എഴുതിക്കൊ മാഷെ.. നമ്മളൊക്കെ ഒരു പഞ്ചായത്ത് (സാൽ‍മിയ പഞ്ചായത്ത്) ആണ്‌... ആശംസകൾ..!!

{ Vp Ahmed } at: August 11, 2011 said...

ഇനിയും നന്നാവട്ടെയെന്നു ആശംസിക്കുന്നു

{ (saBEen* കാവതിയോടന്‍) } at: August 11, 2011 said...

ബൂലോകമാം ഈ വിദ്യാലയത്തിന്‍ തിരുമുറ്റത്ത്‌.. ഒരു കോണില്‍ ആരും കാണാതെ നിലകൊള്ളവേ..
ഹേ നെല്ലി മരമേ ..
നീ അറിഞ്ഞില്ലേ നിന്‍ ചില്ലയില്‍..
പൂവായ് പിന്നെ കായായ് നിലകൊണ്ട..
കുന്നോളം നെല്ലിക്കയില്‍ ഒരെണ്ണം.
ഒരേ ഒരെണ്ണം ..
അതിനെന്തു മാധുര്യം എന്ന് നീ_
ആരോടും ചോല്ലാതിരുന്നതെന്തേ ....

നെല്ലിക്കയില്‍ നിന്നുതിരും കവിതകള്‍ ഇനിയും നന്നാകട്ടെ !

{ ക്രിസ്റ്റിയുടെ ഡയറി } at: August 12, 2011 said...

good

{ റാണിപ്രിയ } at: August 12, 2011 said...

നല്ല കവിത...നല്ല വരികള്‍..
നെല്ലിക്ക തിന്നു വെള്ളവും കുടിച്ചു ...
ആശംസകള്‍....

{ mayflowers } at: August 13, 2011 said...

കല്യാണപ്പെണ്ണിന്റെ കഴുത്ത് ചിരിക്കുന്നത്
ചെറുക്കന്റെ മൊഞ്ച് കണ്ടിട്ടല്ല.
അച്ഛന്‍ മരിച്ചുണ്ടാക്കി മകള്‍ക്ക് നല്‍കിയ ജീവിതം കണ്ടിട്ടാണ്
അത് ചിരിയല്ല
ആണിന്റെ ചങ്കില്‍ തറയ്ക്കുന്ന കത്തിമുനയാണ് !

ഈ വരികള്‍ ഒരുപാടിഷ്ടായി..
ആശംസകള്‍.

{ ഷിനോജ്‌ അസുരവൃത്തം } at: August 14, 2011 said...

ഉഗ്രന്‍ കാഴ്ച്ചപ്പാട്... നല്ല ശക്തിയുള്ള വാക്കുകള്‍...
അഭിനന്ദനങ്ങള്‍... സാല്‍മിയയില്‍ നിന്നും...

{ നിരഞ്ജന്‍ തംബുരു } at: August 16, 2011 said...

നല്ല പദപ്രയോഗങ്ങള്‍
നല്ല നിരീക്ഷണവും
ആശംസകള്‍

ഷാജി രഘുവരന്‍ at: August 16, 2011 said...

നന്നായിരിക്കുന്നു ഈ വ്യത്യസ്ത ചിന്തകള്‍ .....
ആശംസകള്‍ .....

Anonymous at: August 17, 2011 said...

good work!!!!!!!!
welcome to my blog
blosomdreams.blogspot.com
if u like it follow and support me!

{ ചെറുവാടി } at: August 18, 2011 said...

:)
നന്നായിട്ടുണ്ട്.
കവിതയും കൂടെ കഥയും ഒക്കെ എഴുതൂ .
ആശംസകള്‍

{ ഫൂലന്‍ } at: August 18, 2011 said...

നെല്ലിക്കാത്തളം വെക്കല്ലേ ഞാന്‍ ആദ്യമായിട്ട .. നിങ്ങടെ ഒക്കെ എഴുത്ത് കണ്ടു ഒന്നിരങ്ങു നോക്കീതാ ... എഴുത്ത് നന്നായിട്ടുണ്ട് ഇതും ജീവിതം അല്ലെ... ആര്‍ക്കോ വേണ്ടി ഞാനും ഇറങ്ങി ബോലോഗത്തേക്ക് .. അനുഗ്രഹിക്കുക ആശീവദിക്കുക ..

{ Villagemaan/വില്ലേജ്മാന്‍ } at: August 19, 2011 said...

{{{അച്ഛന്‍ മരിച്ചുണ്ടാക്കി മകള്‍ക്ക് നല്‍കിയ ജീവിതം കണ്ടിട്ടാണ്
അത് ചിരിയല്ല }}}

the truth !

All the very best..

{ keraladasanunni } at: August 20, 2011 said...

കല്യാണപ്പെണ്ണിന്റെ കഴുത്ത് ചിരിക്കുന്നത്
ചെറുക്കന്റെ മൊഞ്ച് കണ്ടിട്ടല്ല.അച്ഛന്‍
മരിച്ചുണ്ടാക്കി മകള്‍ക്ക് നല്‍കിയ ജീവിതം കണ്ടിട്ടാണ്

എല്ലാവരികളും നന്നായി, പ്രത്യേകിച്ച് മുകളില്‍ ചേര്‍ത്തത്. അഭിനന്ദനങ്ങള്‍

{ ജിജോസ് } at: August 20, 2011 said...

കല്യാണപ്പെണ്ണിന്റെ കഴുത്ത് ചിരിക്കുന്നത്
ചെറുക്കന്റെ മൊഞ്ച് കണ്ടിട്ടല്ല.അച്ഛന്‍ മരിച്ചുണ്ടാക്കി മകള്‍ക്ക് നല്‍കിയ ജീവിതം കണ്ടിട്ടാണ് അത് ചിരിയല്ല
ആണിന്റെ ചങ്കില്‍ തറയ്ക്കുന്ന കത്തിമുനയാണ് !....
എന്‍റെ മാര്‍ക്ക് ഈ വരികള്‍ക്ക്...!!
തുടര്‍ന്നും മധുരിക്കട്ടെ ഈ നെല്ലിക്ക ..!!

{ ഋതുസഞ്ജന } at: August 23, 2011 said...

മുൻപ് വായിച്ചിരുന്നു. എന്റെ കമന്റ് കാണുന്നില്ല?!!! നന്നായിട്ടുണ്ട് ഈ വരികളുടെ കയ്പ്പും ഭാഷയുടെ മധുരവും

{ നെല്ലിക്ക )0( } at: August 25, 2011 said...

#Anonymous : കവിയൊന്നുമല്ല ചിലത് കുത്തി കുറിക്കുന്നു എന്ന് മാത്രം..നന്ദി , വന്നതിനും അഭിപ്രായം പറഞ്ഞതിനും..
#മയില്‍പീലി : വായനക്കാരുടെ പ്രോത്സാഹനമാണ് എഴുത്തിനു ശക്തി..!ഇനിയും വരണേ...
# (കൊലുസ്) : നല്ല വാക്കുകള്‍ക്കു നന്ദി..ഇനിയും വരണേ...
#ഓർമ്മകൾ : നന്ദി, വന്നതിനും അഭിപ്രായം പറഞ്ഞതിനും...
# ജാനകി....: കമന്റിനു നന്ദി....
#ഹാഷിക്ക് : നല്ല വാക്കുകള്‍ക്കു നന്ദി സഹോദരാ..
#പഥികൻ: ഇതു വഴി ഇനിയും വരണേ...
#( O M R ) : നല്ല വാക്കുകള്‍ക്കു നന്ദി..
#നസീര്‍ പാങ്ങോട് : നന്ദി, നമ്മള്‍ തനി നാടനാ...
#ക്രിസ്റ്റിയുടെ ഡയറി : കമന്റിനു നന്ദി....
# G.മനു: നന്ദി, സന്തോഷം...
#കൊമ്പന്‍ : നന്ദി സഹോദരാ.., അതെ .. നെല്ലിക്കയെന്ന പേര് ഒരുപാടിഷ്ടമാ...
# jayarajmurukkumpuzha: ആശംസകള്‍ക്ക് നന്ദി...
# praveen (abiprayam.കോം:കമന്റിനു നന്ദി....
# നജീബ : നന്ദി സഹോദരീ.. വന്നതിനും അഭിപ്രായം പറഞ്ഞതിനും...
# അലീന : നന്ദി, നല്ല വാക്കുകള്‍ക്കും ആശംസകൾ പറഞ്ഞതിനും..
# പ്രഭന്‍ ക്യഷ്ണന്‍ : ആശംസകൾ പറഞ്ഞതിന് നന്ദി.. വായനക്കാരുടെ പ്രോത്സാഹനമാണ് എഴുത്തിനു ശക്തി..!
#‍ആയിരങ്ങളില്‍ ഒരുവന്‍ : അപ്പൊ അയല്‍വാസിയനല്ലോ..! ആശംസകൾ പറഞ്ഞതിന് നന്ദി..
#Vp Ahmed : നന്ദി.. സന്തോഷമുണ്ട് ആശംസകൾ പറഞ്ഞതിന് ..
# (saBEen* കാവതിയോടന്‍): ഒരുപാട് ഒരുപാട് സന്തോഷമായി കേട്ടോ...
#ക്രിസ്റ്റിയുടെ ഡയറി : നന്ദി..
#റാണിപ്രിയ : ഹാവൂ സന്തോഷം...വന്നതിനും തിന്നതിനും..ആശംസകൾ പറഞ്ഞതിനും..
# mayflowers : നല്ല വാക്കുകള്‍ക്കും ആശംസകൾ പറഞ്ഞതിനും..

{ ponmalakkaran | പൊന്മളക്കാരന്‍ } at: August 26, 2011 said...

തല്ലിക്കൊല്ലില്ല.. പിടിച്ച് ഉപ്പിലിടും......
നന്നായിട്ടുണ്ട്.. ചില വരികൾ അത്യുഗ്രൻ...
ആശംസകൾ.. തേൻ നെല്ലിക്കക്ക്

{ സിദ്ധീക്ക.. } at: August 30, 2011 said...

വായിച്ചു...

{ നെല്ലിക്ക )0( } at: September 01, 2011 said...

> ഷിനോജ് അസുരവൃത്തം;
സാല്മിയയില്‍ നിന്ന്നാണല്ലേ? ഒരു മീറ്റ് കൂടാന്‍ മാത്രം ആള്‍ക്കാര്‍ ഇവിടുണ്ടല്ലേ! കമന്റിനു നന്ദി.
> നിരഞ്ജന്‍ തംബുരു:
നന്ദി. ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.
> ഷാജി രഘുവരന്‍, > ചെറുവാടി:
അഭിപ്രായത്തിനു ഒരായിരം നന്ദി.
> ഫൂലന്‍:
അയ്യോ, അനുഗ്രഹിക്കാനോ. നമ്മളും പുതുമുഖമാണ്‌ കേട്ടോ.
> വില്ലേജ്‌ മാന്‍:
ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.
> കേരളദാസനുണ്ണി, > ജിജോസ്‌, > ഋതുസഞ്ജന: ഹൃദയം നിറഞ്ഞ നന്ദി.
> പൊന്മളക്കാരന്‍, > സിദ്ധീക്ക: നന്ദി.

basheer jeelani at: September 05, 2011 said...

Nalla avatharanam ,,,

{ അനശ്വര } at: September 05, 2011 said...

കൊഴുപ്പുള്ള ചിരിയുടെ ആഴം ഇഷ്ടായി...പല ബ്ലോഗിലേയും കവിത എനിക്ക് മനസ്സിലാവാറില്ല. ചുമ്മ വായിച്ചിട്ട് മിണ്ടാതെ പോകുന്ന കവിതകളാ അതികവും.. ഇത്..കവിത ആവാത്തത് കൊണ്ടാവും കുറച്ചെന്തോ മനസ്സിലായി.. ഇഷ്ടമാവേം ചെയ്തു...

{ ഭായി } at: September 06, 2011 said...

നല്ല ചിന്തകൾ!
കവിത നന്നായിട്ടുണ്ട്.

{ nanmandan } at: September 06, 2011 said...

ആശംസകള്...

{ YUNUS.COOL } at: September 08, 2011 said...

തോന്നുന്നത് പറയാണെങ്കില്‍ വായിക്കാന്‍ ഒരു രസമുണ്ട്....
ഗവിതയെ കുറിച്ച അഭിപ്രായം പറയാന്‍ ആളല്ല ....

{ dilsha } at: September 09, 2011 said...

nannayittund

ashamsakal

{ Manoraj } at: September 09, 2011 said...

ശക്തമായ നിരീക്ഷണങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും.. അല്പം പരിഹാസവും അതോടൊപ്പം സമൂഹത്തോടുള്ള പുച്ഛവും നിറഞ്ഞു നില്‍ക്കുന്നു എഴുത്തില്‍.. നന്നായി പറഞ്ഞിട്ടുണ്ട്..

{ Ranjith } at: September 09, 2011 said...

കല്യാണപ്പെണ്ണിന്റെ കഴുത്ത് ചിരിക്കുന്നത്
ചെറുക്കന്റെ മൊഞ്ച് കണ്ടിട്ടല്ല.
അച്ഛന്‍ മരിച്ചുണ്ടാക്കി മകള്‍ക്ക് നല്‍കിയ ജീവിതം കണ്ടിട്ടാണ്
അത് ചിരിയല്ല
ആണിന്റെ ചങ്കില്‍ തറയ്ക്കുന്ന കത്തിമുനയാണ് !


അതിശക്തമായ കവിത...


ഇത് കവിതയല്ലെന്ന് പറയാൻ ആർക്കാണവകാശം...
നെല്ലീ....പുതിയ പോസ്റ്റുകളിനിയും പോരട്ടെ......

{ ഏകലവ്യ } at: September 10, 2011 said...

എല്ലാം സ്വാര്‍ത്ഥമയം.. അല്ലെ ചേച്ചി.. ഇതും വളരെ നന്നായിരിക്കുന്നു.. വെറൈറ്റികള്‍ പോരട്ടെ.. ഞാന്‍ എന്തായാലും വായിക്കുംട്ടോ..

{ നെല്ലിക്ക )0( } at: September 16, 2011 said...

basheer jeelani : അഭിപ്രായത്തിനു നന്ദി.
അനശ്വര : കമന്റിനു നന്ദി.
ഭായി : ഹൃദയം നിറഞ്ഞ നന്ദി.
nanmandan: ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.
YUNUS.COOL : അഭിപ്രായത്തിനു നന്ദി.ഇനിയും വരണേ...!
dilsha: ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.
Ranjith : നല്ല വാക്കുകള്‍ക്കു നന്ദി...
ഏകലവ്യ : നന്ദി നന്ദി നന്ദി...

{ ലടുകുട്ടന്‍ } at: September 29, 2011 said...

kollaam

{ യാത്രക്കാരന്‍ } at: October 04, 2011 said...

നന്നായിട്ടുണ്ട് നെല്ലിക്ക ... ഇനിയും എഴുതുക...
ഇടയ്ക്ക് ഇതിലെ വരാം ..

{ പഞ്ചാരകുട്ടന്‍ -malarvadiclub } at: October 04, 2011 said...

ഇതും തോന്നലുകള്‍ തന്നെയോ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

{ Ismail Chemmad } at: October 04, 2011 said...

എഴുത്ത് തുടരട്ടെ...
ആശംസകള്‍....

{ ഉഷശ്രീ (കിലുക്കാംപെട്ടി) } at: February 08, 2012 said...

ഓരോ ചിരിക്കു പിന്നിലും ഉള്ള സത്യങ്ങൾ ...
നല്ല ഭാവന നല്ല എഴുത്തു.

പുതിയ പോസ്റ്റുകൾ അറിയിക്കണേ.
തപ്പി നടന്നു കണ്ടു പിടിക്കുമ്പോഴേക്കും എത്താൻ വൈകുന്നു.

{ ഫിറോസ്‌ } at: March 26, 2012 said...

വാഹ്‌.. വളരെ നന്നായിരിക്കുന്നു.. അഭിനന്ദിക്കാന്‍ വാക്കുകള്‍ തേടി അലയേണ്ടി വരുന്നത് പോലെ..
http://kannurpassenger.blogspot.com/
http://rose-enteswapnam.blogspot.com/

{ Fousia R } at: April 24, 2012 said...

നാന്നായിട്ട് പറേഞ്ഞു.
വിശപ്പുള്ളവന്‍ ചെരിപ്പുതിന്നുന്നത്
കണ്ട് ചിരിച്ചവനാണ്‌ ഞാന്‍-എ.അയ്യപ്പന്‍
എനിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നത് ആ കവിത് ആണ്‌.

{ ആചാര്യന്‍ } at: April 26, 2012 said...

കല്യാണപ്പെണ്ണിന്റെ കഴുത്ത് ചിരിക്കുന്നത്
ചെറുക്കന്റെ മൊഞ്ച് കണ്ടിട്ടല്ല.
അച്ഛന്‍ മരിച്ചുണ്ടാക്കി മകള്‍ക്ക് നല്‍കിയ ജീവിതം കണ്ടിട്ടാണ്
അത് ചിരിയല്ല
ആണിന്റെ ചങ്കില്‍ തറയ്ക്കുന്ന കത്തിമുനയാണ് ! കൊള്ളാം ഇത്

{ നൗഷാദ് അകമ്പാടം } at: April 26, 2012 said...

വരികള്‍ ഉള്ളില്‍ കൊണ്ടു...!
അല്ലെങ്കിലും സ്വര്‍ണ്ണത്തിന്റെ
പളപളത്ത മഞ്ഞച്ചയില്‍ ചിരിയില്ല കാണൂക
മറിച്ച്
അച്ഛന്മാരുടേയും ആങ്ങളമാരുടേയും
ജീവിതം കരിഞ്ഞ കണ്ണീരിന്റെ കറുപ്പാണ് കാണൂക..

അത് നെഞ്ചിലേറ്റുന്നതോടെ പിന്നെയെല്ലാം മറന്ന് പോവുന്ന
പെണ്ണിന്റെ മുക്ക് പണ്ടം പോലെത്തെ മനസ്സും...

{ Muhammed Kunhi Wandoor } at: April 26, 2012 said...

സത്യം ... ഹ്രദ്യം!

{ നൗഷാദ് കൂട്ടിലങ്ങാടി } at: April 30, 2012 said...

[ആണിന്റെ ചങ്കില്‍ തറയ്ക്കുന്ന കത്തിമുന]

കൊള്ളാം ! കൊള്ളാം !!

{ Muhammed Shameem Kaipully } at: July 17, 2012 said...

ചിരികളില്‍ വര്‍ണ്ണം വിതറി
സമൂഹത്തിന് നേര്‍ക്ക്‌
ഇളിച്ചു കാട്ടിയ ഈ ചിരിക്ക്
പേരെന്ത് നല്കണം?
ഇതു പരിഹാസചിരിയോ?
അതോ കൊലചിരിയോ?
വേദനയാലുരുകുന്ന മനസ്സിന്റെ നൊമ്പര ചിരിയോ ?
ഇനിയും ചിരിക്കുക
ചിരികളില്‍ വര്‍ണം പൊഴിക്കുന്ക.

Post a Comment

 

Copyright © 2011 കയ്പും മധുരവും. All Rights reserved
RSS Feed. This blog for Blogger. Faary ഫാരി Sulthana